കലകപുരത്തിൻ്റെ പ്രത്യേകത തന്നെ അതാണ്, നിരപ്പായ പ്രദേശങ്ങൾ വളരെ വിരളമാണ്, ആ ദ്വീപ് മുഴുവൻ അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞതാണ്. ഉയർന്ന താപനിലയാണ് അവിടെയുള്ള അന്തരീക്ഷത്തിന്, കാലകേയരുടെ കാർവർണ്ണത്തിന് പ്രധാന കാരണവും അതു തന്നെ.
അഗ്നി ലാർവ്വയുടെ നീരൊഴുക്കുകളും പുഴയും അവിടെ കാണാം . ജലാശയങ്ങൾ വളരെ വിരളമാണിവിടെ. ഉള്ള ജലാശയങ്ങളാകട്ടെ തിളച്ചു മറയുന്ന ജലങ്ങൾ ഉള്ളവയാണ്. ആ തിളയ്ക്കുന്ന ജലം ഇവർക്ക് പാനം ചെയ്യാൻ കഴിയും എന്നതാണ് നഗ്ന സത്യം .
കപാല പുരത്തെ പ്രധാന നിർമ്മിതിയാണ്. മൃഗാലയം , മൃഗാലായമെന്നാൽ മാന്ത്രിക കയറാൽ നെയ്തെടുത്ത വലയാൽ നാല് ഭാഗവും മറച്ച കൂടാണ്, മൃഗലയം. വല നെയ്യുന്നതിൽ ഇവിടെ ഉള്ള വ്യത്യസ്തത എന്തെന്നാൽ കയറുകൾ പിണയുന്നിടത്ത് രണ്ട് വശവും കൂർത്ത അസ്ഥികൾ ഉണ്ടാകും. നാല് ഭാഗവും ബന്ധിപ്പിക്കുന്ന മൂലയിൽ തലയോട്ടികളാൽ അലങ്കരിച്ചിരിക്കുന്നു.
ഇന്ന് ഇരുണ്ട ലോകത്ത് നിന്നും പിടിച്ചത് ഒരു പൊറാക്സ് എന്ന ജീവിയെ ആണ്. അതിനെ ഒൻപത് കാലകേയർ വലിച്ചിയച്ചു കൊണ്ടു വന്നു മൃഗാലായത്തിൽ ബന്ധിച്ചു. ശക്തനായ മൃഗം രക്ഷപ്പെടുവാൻ ശ്രമിക്കുമ്പോൾ മന്ത്രക്കയർ തടയുന്നതിനോടൊപ്പം, അതിൽ ഘടിപ്പിച്ച അസ്ഥികൾ അതിൻ്റെ ശരീരത്തിൽ താഴ്ന്നിറങ്ങി മുറിവുകൾ ഉണ്ടാക്കുന്നു.
മൃഗാലയത്തിൽ വരുന്ന പുതിയ മൃഗങ്ങളെ തങ്ങൾക്കു വിധേയരാക്കുന്നത് വരെ പീഡനങ്ങളും, പട്ടിണിക്കിടലും അങ്ങനെ പല മാർഗ്ഗങ്ങൾ അവർ സ്വീകരിക്കാറുണ്ട്. വിധേയനായ മൃഗത്തെ മന്ത്ര ദണ്ഡ് കൊണ്ട് ബന്ധിച്ച ശേഷം സ്വതന്ത്രനാക്കും. അതാണ് ഇവിടുത്തെ രീതി.
🌟🌟🌟🌟🌟
കാർത്തുമ്പി കുഞ്ഞിനെയും എടുത്ത് അടുക്കള വാതിൽ തുറന്ന് പുറത്ത് കിണറിനരികിൽ ചെന്നു. ബക്കറ്റിൽ കോരി വെച്ച വെള്ളം നോക്കി. പിന്നെ തൻ്റെ കയ്യിലുള്ള സോപ്പ് സൈഡിൽ വെച്ചു.
നിലത്തൊരു തുണി വിരിച്ച് അതിൽ കുഞ്ഞിനെ കിടത്തി. പതിയെ പാട്ടയിലെ വെള്ളം അവൻ്റെ ദേഹത്തേക്കൊഴിച്ചു. പിന്നെ സോപ്പു കൊണ്ട് ദേഹം മുഴുവൻ പതപ്പിച്ച ശേഷം കഴുകി. വളരെ ശ്രദ്ധയോടെ തല ഭാഗവും മുഖവും അവൾ ഈറനണിയിച്ചു. പിന്നെ സോപ്പു തേച്ചു… കണ്ണിൽ പത ചെന്ന് ശിവ കരഞ്ഞ നിമിഷം എട്ടു വയസുകാരിയുടെ വെപ്രാളം ഒന്നു കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു. എന്നാൽ തൊട്ടടുത്തുള്ള ചെടിയുടെ മറവിൽ നിന്നും ഒരു കരിനാഗം ഇതെല്ലാം നോക്കി നിക്കുന്നത് കാർത്തുമ്പി അറിഞ്ഞിരുന്നില്ല.
തിരിച്ച് മുറിയിലെത്തിയ കാർത്തുമ്പി കുഞ്ഞിനെ വസ്ത്രങ്ങൾ അണിയിച്ചു കുടയിൽ കിടത്തി. പാൽക്കുപ്പി അവൻ്റെ ചുണ്ടിൽ വെച്ച ശേഷം അവൾ കാളിയെ നോക്കി പോയപ്പോ ആ കുടിലിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നില്ല.
അവൾ തൻ്റെ വീട്ടിലേക്ക് നേരെ പോയി.