മനസ്സിനും ശരീരത്തിനും കുളിർമ്മ നേർന്നുകൊണ്ട് സൂര്യൻ ഉദിച്ചുയരുന്നതുതന്നെ കാണാൻ എന്ത് ചേലാണ് ,ഒപ്പം ബസ്സിലെ മനോഹരമായ ഗാനങ്ങളുംകൂടിയുണ്ടെങ്കിൽ …. പിന്നെ ഒന്നും പറയാനില്ല. തണുത്ത കാറ്റടിച്ചു മുഖത്തേക്ക് വരുന്ന എൻ്റെ കാർകൂന്തൽ മാടിയൊതുക്കി ഞാൻ ആ പ്രകൃതി നമുക്കായി അനുഗ്രഹിച്ചുതന്ന സൗഭാഗ്യം നന്നായി ആസ്വദിക്കും ഇതെല്ലാംകൊണ്ടാണ് ഞാൻ വയനാട് പോകാൻ ഈ സമയത്തുള്ള ബസ് തിരഞ്ഞെടുക്കുന്നത് .അങ്ങിനെ എന്നുമാത്രം പറഞ്ഞാൽ അത് കള്ളമാകും … ഇതുമാത്രമല്ലാട്ടോ ഇതുമല്ലാത്ത ഒരു വലിയ രഹസ്യമുണ്ട് അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും
അങ്ങിനെയൊരു ബസ് യാത്രയാണ് എൻ്റെ ജീവിതംതന്നെ മാറ്റി മറിച്ചത് , സാധാരണ ബസിൽ ഞാൻ കിടന്നുറങ്ങാറില്ല , പക്ഷെ ഞാൻ അന്ന് കിടന്നുറങ്ങിപോയി . അപ്രതീക്ഷിതമായി പെട്ടെന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്
നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത് ആ സ്ത്രീയുടെ മാല ആരോ മോഷ്ടിച്ചതാണെന്നു . ബസ്സ് അവിടെ നിർത്തി രണ്ടു ഡോറും അടച്ചുകൊണ്ട് കണ്ടക്ടര് പറഞ്ഞു എടുത്തത് ആരാണെങ്കിലും തിരിച്ചുകൊടുത്തോ അല്ലെങ്കിൽ ഈ വണ്ടി നേരേ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകും . ഞാൻ ചുറ്റിലും നോക്കി ആരും ഒരു മറുപടിയും കൊടുക്കാതെ “ഞങ്ങൾ എല്ലാം നിരപരാധിയാണെന്ന് എന്ന തരത്തിൽ മറ്റൊരാളെ നോക്കിയിരിക്കുന്ന രീതികണ്ടപ്പോൾ ബസ്സുകാർതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വണ്ടികൊണ്ടുപോയി. ഞങ്ങളെയെല്ലാം ഇറക്കി പെണ്ണുങ്ങളെ ഒരു വശത്തേക്കും ആണുങ്ങളെ ഒരു വശത്തേക്കുമായി തരംതിരിച്ചു പരിശോധന തുടങ്ങി
അങ്ങിനെ ഒരു എട്ടുമണിയായപ്പോൾ ഒരു ജീപ്പ് വന്നു നിന്നു , അതിൽനിന്നും മുറുക്കിച്ചുവന്ന ചുണ്ടുകളുമായി അയാൾ ഇറങ്ങി , അവിടത്തെ ഉയർന്ന ഉദ്യഗസ്ഥനാണെന്നു ആ തോളിലുള്ള നക്ഷത്രങ്ങൾ പറയുന്നുണ്ട് . അയാൾ നടന്നു വരുന്നതുകണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ഭീതിതോന്നി . ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും മനസ്സിൽ ഒരു പിടച്ചിൽ . അയാളതാ എൻ്റെ അടുത്തേക്കാണ് വരുന്നത് എൻ്റെ അടുത്തുവന്ന് അയാൾ ഒന്ന് കുനിഞ്ഞു ഞാൻ പേടിച്ചുകൊണ്ടു അപ്പുറത്തേക്ക് ചാടി പിന്നെയാണ് മനസിലായത് ഞാൻ നിൽക്കുന്ന ഭാഗത്തുള്ള ജനവാതിലിലൂടെ അയാൾക്ക് പുറത്തേക്ക് മുറുക്കിത്തുപ്പാനാണെന്ന് . എന്നെ നോക്കി ഒന്ന് ചിരിച്ചു പിന്നെ എന്നെ ഒന്ന് കണ്ണുകൊണ്ടു സ്കാൻ ചെയ്താണ് ആ മനുഷ്യൻ അവിടെനിന്നു അയാളുടെ മുറിയിലേക്ക് പോയത് . അയാളുടെ കണ്ണുകളുടെ നോട്ടം തന്നെ പറയുന്നുണ്ട് അയാൾ പെണ്ണുങ്ങളുടെ കാര്യത്തിൽ കോഴിയാണെന്ന്
ഓരോരുത്തരെയും ചെക്ക് ചെയ്തു അവരുടെ ഡീറ്റെയിൽസ് എല്ലാം എടുക്കുന്നുണ്ട് , അങ്ങിനെ എൻ്റെ അവസരവും വന്നു എന്നെ ചെക്ക് ചെയ്തപ്പോൾ അവർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . എങ്ങിനെ കണ്ടെത്താനാണ് ഞാൻ അതിനൊന്നും എടുത്തിട്ടില്ലല്ലോ .അപ്പോൾ വനിതാ പോലീസ് എന്നോട് പറഞ്ഞു നീ നിൻറെ ഡീറ്റെയിൽസ് എല്ലാം അവിടെ എഴുതി നൽകി പുറത്തേക്കു പോകാൻ നോക്ക് എന്ന് . അത് കേട്ടപ്പോൾ എനിക്ക് സമാധാനമായി
ഡീറ്റെയിൽസ് എല്ലാം എഴുതുന്നതിനെവിടെ കുറച്ചുപേർ ലൈനിലുണ്ട് അതെല്ലാം എഴുതിയെടുക്കാൻ ഒരാളും , ആ സമയത്താണ് നേരത്തെ ഞാൻ കണ്ട ആ പോലീസ്ക്കാരൻ പുറത്തേക്കു വന്നത് ,