തുടക്കംമുതൽ ഇന്നുവരെ ഞാൻ അർഹിക്കുന്നതിനേക്കാൾ സപ്പോർട് തന്നിട്ടുള്ള ഒരു സൈറ്റാണിത് . ഞാൻ എഴുത്ത് എന്ന മായികലോകത്തേക്ക് ആദ്യമായി തുടക്കംകുറിച്ചത് ഇവിടെയാണ് , ഒരുപാട് കുറവുകൾ ഉണ്ടായിട്ടും എന്നെ സഹിച്ച എൻ്റെ കൂട്ടുകാർക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു ഒപ്പം എന്നെപ്പോലുള്ള ഒരാൾക്ക് എഴുതാൻ അവസരമുണ്ടാക്കിത്തന്ന അഡ്മിൻ മാസ്റ്റർനും ഒപ്പം നന്ദി പറയുന്നു . രണ്ടുമൂന്നു വർഷമായി ഞാൻ ഇവിടെയുണ്ട് അതിൽ വിരലിലെണ്ണാവുന്ന കഥകളും ഞാൻ എഴുതി . പഴയ പലരെയും മിസ്സ് ചെയ്യുന്നുണ്ട് . അതിമനോഹരമായി എഴുതാൻ കഴിയുന്ന ഒരുപറ്റം പുതിയ ആൾക്കാരെയും കാണാൻ കഴിഞ്ഞു എല്ലാവർക്കും ഇനിയും മനോഹരമായ കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു . പുതിയതും പഴയതുമായ കൂട്ടുക്കാർക്കിടയിൽ ഇടവേളകളിൽ ഓരോ കഥകൾ പങ്കുവെച്ചു ഞാനും ഇവിടെയുണ്ടാകാൻ പരമാവധി ശ്രമിക്കും എല്ലാവർക്കും സ്‌നേഹാദരവോടെ : രേഖ
മായാമോഹിതം
Mayamohitham | Author : Rekha
ഇത് മായയുടെ കഥയാണ് ,ഒപ്പം മായയെ മോഹിച്ചവൻ്റെയും ആ കഥയിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത് . അത് എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല . പക്ഷെ കുറവുകൾ നികത്താൻ ഞാൻ ശ്രമിക്കാം . അതുകൊണ്ടു എന്നോടൊപ്പം നിങ്ങളെയും ഞാൻ കൂട്ടുപിടിക്കുന്നു മായയുടെ ജീവിതത്തിലേക്ക് ഒപ്പം സഞ്ചരിക്കാൻ അപ്പൊ എങ്ങിനെയാ തുടങ്ങല്ലേ …!!!
ഈ പുലർക്കാലങ്ങളിലെ ബസ് യാത്ര എത്ര മനോഹരമാണെന്നോ ? , റോഡിൽ അതികം വാഹനങ്ങളുടെ കുത്തൊഴുക്കില്ല , മത്സരബുദ്ധിയോടെ ഓടിക്കുന്ന വാഹങ്ങളും നന്നേ കുറവ് . പത്രം പാൽ എന്നിവ എത്തിക്കാനുള്ള പാവം ജീവനക്കാരുടെ തിരക്കൊഴിച്ചാൽ എല്ലാം ശാന്തം .എന്നിരുന്നാലും പുലർക്കാലങ്ങളിലെ തണുപ്പിൽ അറിയാതെ ഉറക്കത്തിൽപെട്ടുപോകുന്ന അപകടങ്ങളും ഇതിന് ഒരു എതിർവാക്കാണ് . അവരെയെല്ലാം ശ്രദ്ധിക്കാൻ രാവും പകലുമില്ലാതെ കാത്തുനിൽക്കുന്ന ഒരുകൂട്ടം നല്ല പോലീസുകാരും .എന്തുതന്നെ ആയാലും പുലർക്കാലയാത്ര അത് മനോഹരംതന്നെയാണ്