അവരുടെ കർപ്പും മഞ്ഞയും വെള്ളയും ഇടർച്ചേർന്ന ഒരുതരം വൃത്തികെട്ട പല്ലുകൾ അവനെ നോക്കി ചിരിച്ചു…
കഴുത്ത് മുതൽ കാലുവരെ ടാറ്റൂസ് പതിച്ചിട്ടുണ്ട്.. മൊത്തത്തിൽ രണ്ട് കാട്ടാളന്മാർ ആണ്…
ആ സ്റ്റേജിന് മുകളിൽ നിന്നും വലിയ സെൽ താഴേക്ക് തന്നു വന്നു.
ആ സെൽ സ്റ്റേജിന്റെ 4 വശവും മൂടപ്പെട്ടു.അതിൽ നിന്നും പുറത്തു പോകണമെങ്കിൽ എതിരാളികളുടെ മരണം മാത്രമാണ് ഏക വഴി.
ജോണിനെ കൊല്ലുവാൻ ആയി മാച്ച് തുടങ്ങാനുള്ള ബെല്ലിനായി അവർ വെറിയോടെ കാത്തിരുന്നു.
ടിൻ ടിൻ ടിൻ…..
മത്സരം തുടങ്ങുവാൻ ഉള്ള ബെൽ മുഴങ്ങിയതും ചുറ്റുമുള്ള കാണികളുടെ ആരവവും ശക്തമായി.
‘”” kill that bitch…….. ‘””
‘”” no mercy…… ‘”””
‘”” kill him……. ‘”””
ജോണിന്റെ വീഴ്ചക്കായി കാണികൾ അവരെ പ്രോത്സാഹിച്ചു കൊണ്ടിരുന്നു…
മൂവരും ആ സ്റ്റേജിന്റെ ചുറ്റും വട്ടമിട്ടു നടക്കുവാൻ തുടങ്ങി.
പെട്ടെന്ന് ജോണ് ആൻഡ്രൂസിന്റെ നേരെ ഓടിയാടുത്തു. എന്നാൽ അപ്രതീക്ഷികമായി അർണോൾഡ് അവന്റെ പിന്നിൽ നിന്നും പിടിച്ചുകൊണ്ട് സുപ്ലെക്‌സ് ചെയ്ത് പുറകോട്ട് എറിഞ്ഞു.
ജോണ് എഴുന്നേൽക്കുന്നതിനു മുന്നേ ആൻഡ്രൂസ് അവന് നേരെ ചാടി കാലുകൊണ്ട് ടോർണാഡോ കിക്ക് ചെയ്തു.
ആ കിക്കിൽ തന്നെ തന്റെ പകുതി ജീവൻ പോയപ്പോൾ അവനു തോന്നി. അവൻ ഏകദേശം അവശനായപോലെ ആയി.
ജോണ് പതിയെ റിംഗ് റോപ്പിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റു. അവർ രണ്ടുപേരും അവനെ നോക്കി ചിരിക്കുകയാണ്. കൂടെ പുറത്ത് കാണികളുടെ നിലവിളിയും…
ജോണ് സ്ഥിരത വീണ്ടെടുത്ത് ആർണാള്ഡിന്റെ പക്കലേക്ക് ഓടി…
എന്നാൽ ആൻഡ്രൂസ് ഇടയിൽ കയറി അവന്റെ നെഞ്ചു നോക്കി ആഞ്ഞു ചവിട്ടി. ആ ഒരു ചവിട്ടിൽ തന്നെ ജോണ് തെറിച്ചു പോയി റിങ് പോസ്റ്റിൽ പോയി ഇടിച്ചുവീണു
നിലത്ത് കിടക്കുന്ന അവന് ബോധം തീരെ ഇല്ലായിരുന്നു.
ആൻഡ്രൂസ് : Na vave ona pa’ū o ia …?
(ഇവനിത്ര പെട്ടെന്ന് വീണോ…. ?)
Arnold: Oe ua lava e tuli uma i lalo
( ഇതിനെയൊക്കെ വേട്ടയാടാൻ ഞാനൊരുതൻ തന്നെ ധാരാളം…ഹ ഹ ഹ ഹ…. )
…….