ഇപ്പോ എങ്ങനെയുണ്ട്…. അതിര മാം ചോദിച്ചു….
റെസ്റ്റെടുക്കാന്‍ പറഞ്ഞതാണ്… പക്ഷേ ഇങ്ങനെയൊരു അവസരത്തില്‍…. കണ്ണേട്ടന്‍ മുഴുവിപ്പിക്കാതെ പറഞ്ഞു….
ഓക്കെ ഗുഡ്…. നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം….
ഞങ്ങള്‍ രണ്ടുപേരും മിണ്ടാതെ അതിര മാമിനെ നോക്കി….
വൈഷ്ണവ്…. ഗ്രിഷ്മയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നതില്‍ ഇതുവരെ നിങ്ങള്‍ തമ്മില്‍ സെക്ഷ്യൂലി ഒന്നിച്ചിട്ടില്ല എന്നാണ്…. ശരിയാണോ…. അതിര മാം ചോദിച്ചു….
അത് കേട്ട് ഞാനും കണ്ണേട്ടനും ഒന്ന് ഞെട്ടി…. ഇതിനിടയിലേക്ക് ആ കാര്യം വരുമെന്ന് ഞാന്‍ പ്രതിക്ഷിച്ചിരുന്നില്ല…. അച്ഛനാവും പറഞ്ഞത്…. അച്ഛനത് അറിയുമെന്ന് പോലും എനിക്കതുവരെ അറിയുമായിരുന്നില്ല….
അതുവരെ എന്നെ നോക്കാത്ത അത് കേട്ടതോടെ കണ്ണേട്ടന്‍ എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി. അടുത്ത മിന്നല്‍ പിളര്‍പ്പില്‍ ആ മുഖം ഞാന്‍ കണ്ടു.
ഞാനതു പറയുമെന്ന് കണ്ണേട്ടന്‍ വിചാരിച്ചതുപോലുമില്ല…. പണ്ട് എന്‍റെ കോളേജിലെ ആദ്യ ദിവസം ഉച്ചക്ക് ഞാന്‍ കളിയായി പറഞ്ഞ കാര്യം ഇന്ന് സത്യമായി വന്നിരിക്കുന്നു. ഞാനന്ന് പറഞ്ഞത് പോലെ നടത്തിയെന്നതിനുള്ള ദേഷ്യമാണ് ആ നോട്ടത്തിലുണ്ടായിരുന്നത്….
നിരാശയിലുണ്ടായിരുന്ന ആ മുഖം ദേഷ്യത്തിലേക്ക് മാറി…. അതുവരെ അടങ്ങി ഒതുങ്ങി ഇരുന്ന കണ്ണേട്ടന്‍ ഇരിക്കപൊറുതിയില്ലാതെ വിറയ്ക്കാന്‍ തുടങ്ങി. ആദ്യമായി കണ്ണേട്ടനില്‍ നിന്ന് എനിക്ക് പേടി തോന്നി….
ഞാന്‍ ചോദിച്ചത് കേട്ടില്ലേ…. നിങ്ങള്‍ തമ്മില്‍ അങ്ങിനെ ഒരു ബന്ധമില്ലേ…. അതിര മാം വീണ്ടും ചോദിച്ചു….
ശരിയാണ്…. ഞങ്ങള്‍ തമ്മില്‍ അങ്ങിനെയൊന്നുമുണ്ടായിട്ടില്ല…. കണ്ണേട്ടന്‍ വിളിച്ചു പറഞ്ഞു….
ഓഹോ അപ്പോ ഒരു സ്ത്രിയെ കല്യാണം കഴിച്ച് അവള്‍ക്ക് വേണ്ടതൊന്നും നല്‍കാതെ മറ്റൊരു സ്ത്രിയുടെ പിന്നാലെ പോയതില്‍ നിനക്ക് നാണമില്ലേ…. അതുവരെ സൗമ്യമായിരുന്ന അതിര മാം കണ്ണേട്ടനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു…. അപ്പോഴെക്കും പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു…. ഇടയ്ക്കു മിന്നലും ഇടിയും….
അതുകുടെ കേട്ടതോടെ കണ്ണേട്ടന്‍റെ ദേഷ്യം ഇരട്ടിച്ചു. കണ്ണേട്ടന്‍ ഇരുന്ന ചെയറില്‍ നിന്ന് എണിറ്റു…..
അതേ…. ഇവള്‍ക്ക് വേണ്ട ഒന്നും ഞാന്‍ നല്‍കിയില്ല…. ഇവളെ സ്നേഹിച്ചിട്ടില്ല. ഇവള്‍ക്ക് സമാധാനം നല്‍കിയിട്ടില്ല…. ഇവളുടെ ഇഷ്ടമൊന്നും നോക്കിയിട്ടില്ല…. ഇവള്‍ക്ക് ഞാന്‍ പറ്റിയ ഒരാളെയല്ല….. കണ്ണേട്ടന്‍ നിന്ന നില്‍പ്പില്‍ മാമിനെ നോക്കി വിളിച്ചു പറഞ്ഞു….
ഞാന്‍ കേട്ട വാക്കുകളില്‍ ഞെട്ടി കണ്ണേട്ടനെ നോക്കി…. ആ പറഞ്ഞതില്‍ ഒരു വാക്കുപോലും സത്യമല്ല എന്ന് എനിക്കറിയാം…. ആ പറഞ്ഞതെല്ലാം മനസിന്‍റെ വേദനയാണ്…. എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി…. അതിര മാം ഭാവവ്യത്യാസമില്ലാതെ കണ്ണേട്ടനെ നോക്കി നില്‍ക്കുകയാണ്…. കണ്ണേട്ടന്‍ വീണ്ടും തുടര്‍ന്നു….
അവള്‍ക്ക് എന്‍റെ കൂടെ കഴിയാന്‍ വയ്യെങ്കില്‍ അവള്‍ക്ക് വേണ്ടതെല്ലാം കൊടുത്തേക്ക്…. ഇനി അവളുടെ ജീവിതത്തില്‍ ഞാന്‍ വേണ്ട…. പിന്നെ ഒരു അഞ്ച് മിനിറ്റ് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മനസ് കാണിക്കാത്ത ഇവളെ എന്തിന്‍റെ പേരില്‍ ഞാന്‍ കൊണ്ടു നടക്കണം…. എവിടെ ഞാന്‍ ഒപ്പിടേണ്ടത്…. കണ്ണേട്ടന്‍ അടുത്തിരുന്ന പേന എടുത്ത് അതിര മാമിനോട് ചോദിച്ചു….
സത്യം പറഞ്ഞാല്‍ അപ്പോഴാണ് കണ്ണേട്ടന് പറയാനുള്ളത് കേള്‍ക്കാതിരുന്നതിനുള്ള കുറ്റബോധം എന്നെ കീഴ്പെടുത്തിയത്….. ഒരു അഞ്ച് മിനിറ്റ് കണ്ണേട്ടന് കൊടുത്തിരുന്നേല്‍ ചിലപ്പോ ഇങ്ങനെ ഒരു സംഭവമോ ഉണ്ടാവുമായിരുന്നില്ല….
അതിര മാം ദേഷ്യത്തോടെ പേപ്പറെടുത്ത് കണ്ണേട്ടന്‍ മുന്നില്‍ ഇട്ട് കൊടുത്തു. കണ്ണേട്ടന്‍ അതില്‍ വേഗം ഒപ്പിട്ടു…. പിന്നെ അനുവാദമൊന്നും വാങ്ങാതെ തിരിഞ്ഞ് നടക്കാന്‍ ഭാവിച്ചു. ആ തിരിയുന്നതിനിടെ തന്നെ ഒന്നു നോക്കി… ആ കണ്ണുകള്‍ നനഞ്ഞിരുന്നു… പിന്നെ ഒന്നും പറയാതെ എന്തി എന്തി നടന്നകന്നു….