കുരുടിയുടെ കണ്ണുകളിൽ നിന്ന് ചോര പൊടിഞ്ഞിട്ടുണ്ട്. കണ്ണുകൾ പൊട്ടി പോയെന്ന് തോന്നുന്നു. അയാൾ ഞങ്ങൾ തല്ലുന്നത് ഒന്നും അറിയാത്തത് പോലെ കിടന്നു മോങ്ങുകയാണ്.
കൂടി നിന്ന ആദിവാസികളുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ല. അവരുടെ നിയമം ഇതാണ് പോരിൽ ഒരാൾ മരിക്കണം. കുരുടി ഞങ്ങളെ ആറ് പേരെയും വെല്ലുവിളിച്ചത് കൊണ്ട് അവർ ഞങ്ങൾ കൂട്ടമായി ആക്രമിക്കുന്നത് തടയുന്നുമില്ല.
അപ്പോളേക്കും സാജനും റോഷനും എഴുന്നേറ്റു വന്നു.
ഞാൻ : ” സാജാ നീ കാൽ പൂട്ട്. പല്ലവിയും റോഷനും ഓരോ കൈ പിടിക്ക്. ”
അയാളുടെ ഭീമൻ കൈകൾ കൊണ്ട് അയാളുടെ കണ്ണ് പൊത്തി പിടിച്ചിരിക്കുകയാണ്. പല്ലവിയും റോഷനും കൂടി അയാളുടെ കൈകൾ പിടിച്ചു വലിച്ചിട്ടും അത് അനങ്ങുന്നില്ല.
ഞാൻ ധന്യയേയും ജിജിനെയും നോക്കി. അവർക്ക് കാര്യം മനസിലായി. അവർ ഓടി വന്നു പല്ലവിയെയും ജിജിനെയും സഹായിച്ചു. നാല് പേരും കൂടി അയാളുടെ കൈകൾ രണ്ട് വശത്തേക്ക് പിടിച്ചു വച്ചു.
കുരുടി അപ്പോളും അയാളുടെ കണ്ണുകളെ ചൊല്ലി കരയുകയാണ്.
സാജൻ അയാളുടെ കാലുകൾ ഫിഗർ ഫോർ ലെഗ് ലോക്ക് എന്ന പൂട്ട് ഇട്ട് പൂട്ടി. (അറിയാത്തവർ യൂട്യൂബിൽ നോക്കുക പ്ലീസ് )
ഞാൻ പിന്നെ താമസിച്ചില്ല അയാളുടെ കഴുത്തിനു ചുറ്റും എന്റെ കാലുകൾ ഞാൻ മുറുക്കി. ഫിഗർ ഫോർ ഹെഡ് ലോക്കിൽ ഞാൻ അയാളുടെ തല എന്റെ തുടകളുടെയും കാഫിന്റെയും ഇടയിൽ കുരുക്കി മുറുക്കി. എത്ര ആജാനുബാഹു ആണെങ്കിലും അയാളുടെ ശ്വാസം തടയാൻ പറ്റും. ഞാൻ അയാളുടെ കഴുത്തിൽ ചുറ്റിയ കാലിൽ കൈകൾ കൊണ്ട് കൂടി പിടിച്ചു നന്നായി മുറുക്കി.
കാഴ്ച പോയ കുരുടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. അയാൾക്ക് അനങ്ങാൻ പറ്റുന്നില്ല. ശ്വാസം കൂടി കിട്ടാതെ ആയതോടെ കുരുടിയുടെ കരച്ചിൽ നിന്നു.
“മ്മ്മ്ര്ഫ് സർഫ്” എന്നൊക്കെ അപശബ്ദങ്ങൾ അയാൾ പുറപ്പെടുവിക്കാൻ തുടങ്ങി. അയാൾക്ക് ശ്വാസം കിട്ടാതെ പിടഞ്ഞു. പക്ഷെ എല്ലാവരും കൂടി പിടിച്ചത് കൊണ്ട് അയാൾക്ക് കുതറാൻ പറ്റിയില്ല.
“ന്നെ…… കോ…. ല്ല……. ല്ലേ ” കുരുടി പറഞ്ഞു… പക്ഷെ വൈകിപ്പോയി.
“ആാാാാാാ ” ഞാൻ അലറിക്കൊണ്ട് എന്റെ പൂട്ട് മുറുക്കി. മരണ പിടച്ചിൽ പോലെ കുരുടി ശക്തമായി ഉലഞ്ഞു. പിന്നെ പതിയെ പതിയെ അയാളുടെ പിടച്ചിൽ നിന്നു.
എനിക്ക് വിശ്വാസം തോന്നിയില്ല. ഞാൻ പിന്നെയും എന്റെ കാലുകൾ മുറുക്കി അയാളുടെ കഴുത്ത് കൂടുതൽ ഞെരിച്ചു.
ജിജിൻ കുരുടിയുടെ കയ്യിലെ പിടി വിട്ട് എന്റെ തോളിൽ പിടിച്ചു. ഞാൻ പെട്ടെന്ന് ഞെട്ടി സ്വബോധത്തിൽ വന്നു.
ജിജിൻ : ” ചേച്ചി…… മതി…. ചത്തു.
പെട്ടെന്ന് ഞാൻ ഞെട്ടി….. ഞാൻ ഒരാളെ കൊന്നു…… !!!!!!!
എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരാളെ കൊന്നു….. !!!!!
ഞാൻ അവിടെ ഇരുന്ന് വിതുമ്പി കരഞ്ഞു. പല്ലവിയും ധന്യയും ജിജിനും കൂടി എന്നെ കെട്ടിപിടിച്ചു. അവരും കരയുകയാണ്. ഞങ്ങൾ നാല് പേരും സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കെട്ടിപിടിച്ചു കരഞ്ഞു. പരസ്പരം സാന്ദ്വനിപ്പിക്കുക ആയിരുന്നു ഞങ്ങൾ.
റോഷൻ ഞങ്ങളുടെ അടുത്ത് വന്നു.