കുരുടി സാജന്റെ നേരെ തിരിഞ്ഞു. അവൻ ഒരു ബോക്സർ നിക്കുന്നത് പോലെ രണ്ട് മുഷ്ടിയും ചുരുട്ടി അയാളുടെ മുന്നിൽ നിന്നു.
കുരുടി സാജനെ അടിക്കാൻ ചെന്നതും സാജൻ ഒഴിഞ്ഞു മാറി കുരുടിയുടെ തലയുടെ വശത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു.
ഒരു കങ്കാരു നിൽക്കുന്നത് പോലെ സാജൻ തുള്ളി തുള്ളി നിന്നു.
തലയുടെ വശത്ത് അടികിട്ടിയ കുരുടി തല തടവി സാജനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.
കുരുടി : “ഹഹഹ വിളയാടുവാണോ….. കൊള്ളാം നീ കൊള്ളാം ”
സാജൻ ഒന്നും മിണ്ടിയില്ല അവൻ അയാളെ തന്നെ സൂക്ഷിച്ചു നോക്കി. കുരുടി വീണ്ടും സാജന് നേരെ വന്നു. ഇത്തവണ പക്ഷെ ഇര തേടുന്ന ഒരു കടുവയുടെ സൂക്ഷ്മത അയാളുടെ നീക്കത്തിൽ ഉണ്ട്. അയാൾ ഇടത്തേക്ക് ഒരു ചുവട് വച്ചു പെട്ടെന്ന് മുഴുവനായി തിരിഞ്ഞ് സാജന്റെ കവിളിൽ പുറം കൈ വച്ച് ഒരടി.
അടി കൊണ്ട് ഒന്ന് ആടിയ സാജൻ നേരെ നിക്കുന്നതിന് മുൻപ് അയാളെ സാജനെ പൊക്കിയെടുത്തു നിലത്തേക്ക് മലർത്തി അടിച്ചു.
“ആയ്യോാ ” ധന്യ അറിയാതെ നിലവിളിച്ചു.
ഞങ്ങൾ മൂന്ന് പേരും തളർന്ന് നിലത്ത് കിടക്കുയാണ്. കുരുടിയുടെ കണ്ണിൽ ധന്യയും പല്ലവിയും ജിജിനും പെട്ടു.
അവർ ഭയത്താൽ വിറച്ചു. കുരുടി അവരുടെ നേർക്ക് നടന്നടുത്തു.
കുരുടി : ” ഹഹഹ ഇനി നിങ്ങളുടെ ഊഴം. ”
പല്ലവി ധന്യയേയും ജിജിനെയും പിന്നിലാക്കി മുന്നിൽ കയറി നിന്നു.
കുരുടി : ” ഹഹഹ നീയാണോ ഇവരുടെ സംരക്ഷക ”
പല്ലവിയും ജിജിനും ധന്യയും പതിയെ പേടിച്ചു പേടിച്ചു പുറകോട്ട് പോകുന്നുണ്ട്. കുരുടി അവരുടെ തൊട്ടടുത്ത് എത്താറായി. ഞാൻ സാജനെയും റോഷനെയും നോക്കി. അവർ എഴുന്നെല്കാൻ കഷ്ടപ്പെടുകയാണ്. ഞാൻ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് എഴുന്നേറ്റു. എനിക്ക് ശ്വാസം നേരെ വീണില്ല എങ്കിലും എനിക്ക് അവരെ രക്ഷിച്ചേ പറ്റു. ഞാൻ ശ്വസിക്കാൻ ബുദ്ധിമുട്ടി എങ്കിലും കുരുടിയുടെ നേരെ ഓടി.
ഇനി അല്പം വളഞ്ഞ വഴി പിടിച്ചാൽ മാത്രമേ ശെരി ആകു എന്ന് എനിക്ക് അറിയാം.
അവരെ തൊടാൻ അടുത്ത കുരുടിയുടെ തോളിൽ പുറകിൽ നിന്ന് ഞാൻ കൈ വച്ചു. തിരിഞ്ഞു നോക്കിയ കുരുടിയുടെ രണ്ട് കണ്ണുകളിലേക്കും ഞാൻ എന്റെ വിരൽ കുത്തി കയറ്റി……..🔥.
“ആാാാാാാ ” കുരുടി ആദ്യമായി അലറി.
അതിവേഗം ആയിരുന്നു എന്റെ നീക്കം. അതുകൊണ്ട് കുരുടിക്ക് തടയാൻ പറ്റിയില്ല. വേദന കൊണ്ട് പുളഞ്ഞ കുരുടി രണ്ടു കൈ കൊണ്ടും അവന്റെ കണ്ണ് പൊത്തി.
” ഹാ എന്റെ കണ്ണ് ഹാ ” കുരുടി നിലവിളിച്ചു കൊണ്ട് ഭ്രാന്തനെ പോലെ എന്നെ തട്ടി മാറ്റി ഓടി. കണ്ണ് കാണാതെ അടുത്തുള്ള മരത്തിൽ ഇടിച്ച് അയാൾ വീണു.
ഞാൻ : സാജാ റോഷാ എഴുന്നേൽക്ക് ഇതാണ് അവസരം. പല്ലവി വാ ”
നിലത്ത് കിടന്ന് കണ്ണ് പൊത്തി കരയുന്ന കുരുടിയുടെ മുകളിലേക്ക് ഞാനും പല്ലവിയും ചാടി വീണ് അയാളെ തലങ്ങും വിലങ്ങും തല്ലി.