മസോച്ചിസം 10 [Jon snow]

Posted by

കയ്യിലിരുന്ന കത്തി കുരുടി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. ഞാൻ നിലത്ത് നിന്ന് ചാടി എഴുന്നേറ്റു. 6 പേരും ഒരുമിച്ച് നേരിട്ടാൽ ഇയാളെ തോൽപ്പിക്കാൻ പറ്റും എന്ന് എനിക്കറിയാം.

സാജനും റോഷനും അയാളുടെ നേരെ പാഞ്ഞടുത്തു. കുരുടി സാജനെയും റോഷനെയും തോളിൽ പിടിച്ചു നിർത്തി. അവർ രണ്ട് പേരും കൂടി കുരുടിയെ പുറകിലേക്ക് തള്ളി. കുരുടി പക്ഷെ അനങ്ങിയില്ല. അയാൾ അവരെ രണ്ടിനെയും പുറകിലേക്ക് തള്ളി. അവന്മാർ പുറകോട്ട് മലച്ചു വീണു.

അത് കണ്ട പല്ലവി കുരുടിയുടെ നേരെ വന്നു. കുരുടിയെ ചവിട്ടാൻ തുടങ്ങിയ പല്ലവിയെ കുരുടി കാലിൽ പിടിച്ചു വലിച്ച് അടുപ്പിച്ചു. കുരുടിയുടെ ഇരു കൈകളുടെ ഇടയിൽ പല്ലവി പെട്ടു. കുരുടി പല്ലവിയെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി.

“ആാാാാാ ” പല്ലവിയുടെ കരച്ചിൽ മുഴങ്ങി. ഞാൻ ഓടിച്ചെന്ന് പുറകിൽ നിന്ന് അയാളുടെ പിൻകഴുത്തിൽ ആഞ്ഞു ചവിട്ടി.

ചവിട്ട് കൊണ്ട് കുരുടി മുന്നിലേക്ക് ഒന്ന് വേച്ചു പോയി. കുരുടി പല്ലവിയെ ദൂരേക്ക് എറിഞ്ഞിട്ട് ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു.

പല്ലവിയെ ജിജിനും ധന്യയും കൂടി അപ്പോൾ പിടിച്ച് എഴുന്നേൽപ്പിച്ചു.

കുരുടി എനിക്ക് നേരെ നടന്നടുത്തു. അയാൾ അയാളുടെ നെഞ്ചിൽ സ്വന്തമായി ഇടിച്ച്‌ ഒരു ഗൊറില്ല വരുന്നത് പോലെ ഭ്രാന്തൻ ആയി എന്റെ നേരെ വന്നു.

ഞാൻ വീണ്ടും കാൽ ഉയർത്തി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ഒരു ചുവട് മാത്രം കുരുടി പുറകോട്ട് പോയി.

കുരുടി : ” ഹഹഹ കൊതുക് കടിച്ച പോലെ ഹഹഹ. മ്മ്മ് ഒന്ന് കൂടി ചവിട്ടി നോക്കിക്കോ ”

കുരുടി എന്റെ മുന്നിൽ നെഞ്ച് വിരിച്ചു നിന്നു തന്നു. ഞാൻ ഇത്തവണ കുരുടിയുടെ താടിയുടെ അടിയിൽ കാൽ കൊണ്ട് ഒരു അപ്പർ കട്ട് കൊടുത്തു. അത് ലേശം ഏറ്റു. കുരുടി ഒന്ന് പതറി

അയാൾ പുറകിലേക്ക് ഒന്ന് വേച്ചു. ബാലൻസ് വീണ്ടെടുക്കാൻ അയാൾക്ക് ഒരു നിമിഷം വേണമായിരുന്നു. അവസരം ഞാൻ മുതലെടുത്തു. ഞാൻ അടുത്ത കിക്ക് കുരുടിയുടെ മൂക്കിൽ തന്നെ കൊടുത്തു. കുരുടി എന്നിട്ടും വീണില്ല.

കാൽമുട്ടുകളിൽ രണ്ട് കിക്ക് ഞാൻ സമ്മാനിച്ചതോടെ കുരുടി മുട്ടിൽ നിൽക്കുന്ന അവസ്ഥയിൽ ആയി. എന്നാൽ ആ സമയം കൊണ്ട് ആ ആജാനബാഹുവിന് ബാലൻസ് കിട്ടിയത് ഞാൻ അറിഞ്ഞില്ല.

ആാാാാ എന്ന് അലറി കുരുടി പെട്ടെന്ന് എന്റെ നേരെ കുതിച്ചു. അയാൾ ഞൊടിയിടയിൽ എന്റെ കഴുത്തിൽ രണ്ട് കൈ കൊണ്ടും ചുറ്റി പിടിച്ചു. എന്റെ കഴുത്ത് അയാളുടെ കയ്യിൽ ആയി. പെട്ടെന്നു കഴുത്തിൽ ഒരു കയർ ഇട്ടു കുരുക്കിയത് പോലെ ഞാൻ പിടഞ്ഞു.

കുരുടി : ” ഹഹഹ നീ ചാകാൻ പോകുവാ ”

ഞാൻ പ്രാണൻ രക്ഷിക്കാൻ കൈ കൈകാലിട്ട് അടിച്ചു പിടഞ്ഞു. എന്റെ മുഖം ചുവന്നു കണ്ണുകൾ തുറിച്ചു വന്നു. എന്റെ ജീവൻ നഷ്ടപ്പെടുന്നത് പോലെ……… ഞാൻ മരണം കാണുന്നത് പോലെ……….

കുരുടി എന്നെ ഒരു മരത്തിലേക്ക് ചാരി കഴുത്തിൽ മാത്രം പിടിച്ചു പൊക്കി. ഞാൻ രണ്ടു കൈകൊണ്ടും അയാളുടെ കൈകളിൽ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും എനിക്ക് പറ്റുന്നില്ല. ഞാൻ കാലുകൾ ഇട്ട് അടിച്ചു പിടഞ്ഞു.

പക്ഷെ…… സാജന്റെ കനത്ത ഒരു പ്രഹരം കുരുടിയുടെ തലയുടെ പുറകിൽ കൊണ്ടതും അയാൾ എന്നിൽ നിന്നും പിടി വിട്ടു.

സാജനും റോഷനും രണ്ട് ഈറ്റ പുലികൾ പോലെ അയാളുടെ മുന്നിൽ.

ഠപ്പേ….. കുരുടി കൈ നീട്ടി റോഷന്റെ കരണത്ത് ഒന്ന് പൊട്ടിച്ചതാണ്. ഒരു കറക്കം കറങ്ങി റോഷൻ നിലത്ത് വീണു. റോഷൻ കവിൾ പൊത്തി നിലത്ത് കിടന്നു പോയി. റോഷന് തല കറങ്ങുന്ന പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *