തലവന്റെ മുഖം ചുവന്നു. അയാൾ പല്ല് ഞെരിച്ചു. ദേഷ്യം കൊണ്ട് എഴുന്നേറ്റ അയാൾ ആ 12 അടി മുകളിൽ ഉള്ള ഏറുമാടത്തിന്റെ മുകളിൽ നിന്ന് ഒറ്റ ചാട്ടം താഴേക്ക്. ഞങ്ങളുടെ അടുത്ത് വന്ന് അയാൾ ചാടി നിന്നപ്പോൾ തൊട്ടടുത്ത ഭൂമി കുലുങ്ങുന്നത് പോലെ തോന്നി. 6 അടി ഉയരം. പാറക്കല്ല് പോലെ ശരീരം. ബൊമ്മന്റെ അത്ര ഇല്ലെങ്കിലും ഒന്നൊന്നര മുതൽ.
തലവൻ : ” എന്ത് ധൈര്യത്തിൽ ആണ് നീയൊക്കെ ഈ കുരുടിയുടെ കാട്ടിൽ കേറിയത് ”
ഞങ്ങൾ പേടിച്ചു വിറച്ചു. അയാളുടെ പേര് കുരുടി എന്നാണ് എന്ന് മനസ്സിലായി.
കുരുടി : ” കാളി…. അവളെ കയ്യിൽ കിട്ടിയാൽ ഞാൻ മുടിച്ചിടും. കുഴപ്പം ഇല്ല നിങ്ങൾ ചങ്ങാതിമാർ അല്ലെ… നിങ്ങളുടെ തല വെട്ടി അവൾക്ക് അയച്ചു കൊടുത്താൽ…….. ഹാഹാഹാ ”
ഞങ്ങൾ പേടിച്ചു മൂത്രം ഒഴിച്ചില്ല എന്നെ ഒള്ളു. ധന്യ ആണെങ്കിൽ റോഷന്റെ പുറകിൽ ഒളിച്ചു നിൽക്കുക ആണ്. കുരുടി എന്നെയും പല്ലവിയെയും അടിമുടി നോക്കി.
കുരുടി : ” അഹ് അഴകാന പെണ്ണുങ്ങൾ. കൊല്ലുന്നതിനു മുൻപ് ഇവളെ ഒന്ന് തിന്നണം ”
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്ന് വിറച്ചു. എന്തായാലും മരിക്കും. എന്നാൽ പിന്നെ പോരാടി ചാവാം എന്ന് ഞാൻ തീരുമാനിച്ചു.
ഞാൻ : ” എന്റെ ശരീരം ഞാൻ തരാം നിനക്ക്. പക്ഷെ എന്നെ പോരിൽ തൊപ്പിക്കണം ”
കുരുടി : ” അഹ് ആഹഹാ ഹഹഹ….. പെണ്ണെ….. തമാശ പറയുവാണോ…. ”
ഞാൻ : ” ചുമ്മാ വീമ്പ് ഇളക്കാതെ ഒന്ന് മുട്ടി നോക്ക് ”
കുരുടിയുടെ ചിരി മാഞ്ഞു
സാജൻ : ” ചേച്ചി അത് അബദ്ധം ആണ് ”
ഞാൻ : ” എന്തായാലും ചാവും എന്ന പിന്നെ ഒരു കൈ നോക്കിയിട്ട് ചാവാം ”
കുരുടി എന്നെ കെട്ടിയിട്ട കാട്ടുവള്ളികൾ ഒക്കെ പൊട്ടിച്ചു. അയാൾ ഒരു മൂന്നു ചുവട് പുറകോട്ട് മാറി നിന്നു എന്നെ കൈകൊണ്ടു വെല്ലുവിളിച്ചു. എന്റെ പാന്റിന്റെ പോക്കെറ്റിൽ ഞാൻ കരുതിയിരുന്ന ഒരു ചെറിയ കത്തി ഉണ്ടായിരുന്നു. അത് അവൻ അറിയാതെ പുറത്തെടുത്ത് അവനെ കൊല്ലുക. തലവനെ ഞാൻ കൊന്നാൽ ഇവർ എല്ലാവരും ഒരു പക്ഷെ എന്നെ അടുത്ത തലൈവി ആക്കും.
ഞാൻ കുരുടിയുടെ നേരെ പാഞ്ഞു ചെന്നു. സൂത്രത്തിൽ എന്റെ കയ്യിലേക്ക് ഞാൻ കത്തി എടുത്തിരുന്നു. അവന്റെ തൊട്ടടുത്ത് എത്തിയ ഞാൻ ഞൊടിയിടയിൽ കത്തി അവന്റെ മുഖത്തേക്ക് വീശി. പക്ഷെ……
എന്റെ കൈയിൽ കയറി പിടിച്ച കുരുടി എന്നെ പൊക്കിയെടുത്തു ആകാശത്തേക്ക് ഒരു എറി. ഞാൻ ഒന്ന് മലക്കം മറിഞ്ഞു ഭൂമിയിൽ വന്നു നിലം പതിച്ചു.
“ആാാ ” എന്റെ കരച്ചിൽ അവിടെ കേട്ടു.
എന്റെ കയ്യിലെ കത്തി കുരുടിയുടെ കയ്യിൽ ഇരിക്കുന്നു.
കുരുടി : ” ഹഹഹ….. ഇവൾ എനിക്ക് ഒന്നുമല്ല. ”
കുരുടി അപ്പോൾ തന്നെ ബാക്കി 5 പേരുടെയും കെട്ട് അഴിച്ചു വിടാൻ പറഞ്ഞു.
കുരുടി : ” വാ 6 പേരും വാ. എല്ലാത്തിനെയും ഒറ്റയ്ക്ക് നേരിടും ഞാൻ. എന്നിട്ട് എല്ലാത്തിന്റെയും തല വെട്ടി ആ കാളിയ്ക്ക് അയച്ചു കൊടുക്കും. അത് കണ്ട് അവൾ ഞെട്ടണം. ”