😈Game of Demons 5 [Demon king]

Posted by

അവരുടെ കൂട്ടത്തിൽ ഒരുവൻ ആ ചുരുണ്ട മുടിയുള്ളവനെ നോക്കി പറഞ്ഞു. അതെല്ലാവരും കേട്ടിരുന്നു.. അത് കേട്ടപ്പോൾ ആതിക്ക് വല്ലാതെയായി. സംഘടത്തിനു പുറമെ ദേഷ്യവും ഇരച്ചു കയറി.
ആതി : നീ എന്താടാ പറഞ്ഞേ….
അവൾ മനുവിൽ നിന്നും അകന്ന് അവന് നേരെ ചീറി
അഞ്ചു: ആതി……. ഇങ് വാ….
അഞ്ചു അവളെ പിന്തിരിപ്പിക്കാൻ നോക്കി.
ആതി : എടാ നീ എന്താ പറഞ്ഞെന്ന്…….
അവൾ പിന്നെയും അവർക്ക് നേരെ ചീറി.
‘”‘ എന്താടി ഒച്ച വയ്ക്കുന്നെ….. അത് കേൾക്കുമ്പോൾ നല്ല സുഖം ഉണ്ട് ല്ലേ…….’””
ആതി: ഛേ……..
അവൾ അമർഷത്തോടെ തല വെട്ടിത്തിരിച്ചു.
അഞ്ചു: ഏട്ടാ… വാ പോകാം….. ഇനി ഇവിടെ നിൽക്കണ്ടാ…..
അഞ്ചു പിന്നെയും അവരെ പിന്തിരിപ്പിച്ചു. പക്ഷെ മനുവിന്റെ മുഖത്ത് വേറെ ചില ഭാവം ആയിരുന്നു. ദേഷ്യം ആ കണ്ണുകളിൽ മാത്രം ആണ് നിറഞ്ഞു നിന്നിരുന്നത്.
ആതി: ഏട്ടാ….. അടിക്കെട്ടാ…….
ആതി മനുവിനോട് പറഞ്ഞു. പക്ഷേ മനു അതിൽ അതികം കാതോർത്തില്ല. അവന്റെ കണ്ണുകൾ അവിടെ നിന്നിരുന്ന ആ ആറുപേരെ വീക്ഷിക്കുക ആയിരുന്നു.
അഞ്ചു: ആതി….. നിർത്….. വാ നമുക്ക് പോകാം…. വെറുതെ എന്തിനാ പ്രശനം ഉണ്ടാക്കുന്നത്.
ആതി: ചേച്ചിയൊന്നു പോയേ…. ഏട്ടാ….. ഇടിയ്ക്ക്….
അവൾ ഒരു കൊച്ചുകുട്ടിയെ പോലെ അവനോട് പറഞ്ഞു. ഇതെല്ലാം കണ്ട് ഷാഫിറും ഗ്യാങ്ങും ഒരു പരിഹാസ ചിരിയോടെ നോക്കി നിന്നു.
മനു അവരിൽ നിന്നും കണ്ണുകൾ മാറ്റി ആതിയെ നോക്കി. അവളുടെ കണ്ണുകളിൽ അവരെ കൊല്ലുവാൻ ഉള്ള ദേഷ്യവും അവനിൽ വച്ചിരുന്ന പ്രതീക്ഷയുടെ കിരണവും ഉണ്ടായിരുന്നു.
മനു: ആതി…..
ആതി: ഏട്ടാ….
മനു: വെറുതെ എന്തിനാ പ്രശ്നത്തിന് പോകുന്നത്… അവർ അത്രപേർ ഇല്ലേ…. നമ്മൾ സിനിമ കാണാൻ  അല്ലെ വന്നേ…. അത് കണ്ടിട്ട് പോകുന്നു…. നീ വാ….
ഇതെല്ലാം ഒരു ഞെട്ടലോടെ ആണ് അവൾ നോക്കിക്കണ്ടത്.അവനിൽ നിന്നും എന്തോ നഷ്ട്ടപ്പെട്ട പ്രതീതി ആണ് അവൾക്ക് തോന്നിയത്.
അഞ്ജുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ നേടുവീർപ്പും ഉയർന്നു.
ആതി: ഏട്ടാ… അവർ…..
മനു : ഒരു അവരും ഇല്ല…. നീ വാ…
അവൻ ആതിയുടെ കൈ പിടിച്ച് പുറകോട്ട് നടന്നു.
‘”” ഹാലോ….. ഹീറോ….. ഞങ്ങളെ തല്ലുന്നില്ലേ……
അവരിൽ ഒരുവൻ വിളിച്ച് പറഞ്ഞു. ആതിയിൽ അഭമാന ഭാരം തളം കെട്ടി. മനു അവളുടെ കയ്യിൽ പിടിച്ചതിനു പോലും അരിശം തോന്നി.
‘” ഡാ…. രണ്ടിനെയും താങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഒന്നിനെ തന്നെരു…. ഉപയോഗിച്ച് തിരിച്ചു തരാ…..
അതിലെ ഒരുവൻ വിളിച്ച് ചോതിച്‌ ചിരിക്കാൻ തുടങ്ങി. ആതി അവർക്ക് മറുപടി കൊടുക്കാൻ തിരിങ്ങാതും മനു കൂടുതൽ ബലത്തിൽ അവളെ കൊണ്ടുപോയി.
ആതി: ഏട്ടാ…… അവർ പറഞ്ഞതൊന്നും ഏട്ടൻ കേൾക്കുന്നില്ലേ……
മനു: നടക്ക്‌ മുന്നോട്ട്…..
അവൻ അൽപ്പം സ്വരം കടുപ്പിച്ച് അവളോട് പറഞ്ഞു. അത് കേട്ടതോടെ മുഖം കുനിച്ച് ഒന്നും പറയാതെ മുന്നോട്ട് നടന്നു  പോകും മുമ്പ് മനുവിന്റെ ചെകുത്താൻ കണ്ണുകൾ അവരെ നോക്കി ചിരിച്ചു. വളരെ ക്രുതിരമായ ഒരു ചിരി.
അവർ അവിടെനിന്ന് കുറച്ച് അപ്പുറത്തേക്ക് മാറിനിന്നു. അഞ്ചുവിന് സങ്കടവും സമാധനും എല്ലാം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *