😈Game of Demons 5 [Demon king]

Posted by

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ…
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..
പ്രേമത്തിന്‍ കറന്റടിച്ചിട്ട്
കരളിന്‍ കോളറ് കത്തിയില്ലെ
ഞാനൊന്നും അറിഞ്ഞിട്ടില്ലെന്ന്
മൂടും തട്ടി നീ പോയില്ലേ..
ഞാന്‍ കരിഞ്ഞ ദോശ പോലായില്ലേ
ഞാന്‍ കരിഞ്ഞ ദോശ പോലായില്ലേ
കമ്പനിടെ ഷര്‍ട്ട് കണ്ടപ്പോള്‍ നീ
തമ്മനം ബ്രാണ്ടും മറന്നില്ലേ…
ഗോവെടെ മ്യൂസിക്‌ കേട്ടപ്പോള്‍ നീ
നമ്മുടെ ബാന്‍ഡ് മറന്നില്ലേ…
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
കാലത്തിറങ്ങുമ്പോള്‍ തൊട്ടു
പിറകെ ഞാനെന്നും വന്നീലെ…
കാലിലെ ചെരുപ്പെല്ലാം തേഞ്ഞു
കരളും കൊണ്ട് നീ പോയില്ലേ..
ഞാന്‍ സിം ഇല്ലാ ഫോണ്‍ പോലായില്ലേ
ഞാന്‍ സിം ഇല്ലാ ഫോണ്‍ പോലായില്ലേ
കൊല്ലമെത്ര കഴിഞ്ഞാലും പെണ്ണെ
ചങ്കിലെ പാട് മറയൂലെ…
നെഞ്ചിലുള്ള പ്രേമം എന്റെ പെണ്ണെ..
തേച്ചാലും മാഞ്ഞു പോവൂലേ..
തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ
തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചിട്ട് പോയില്ലേ പെണ്ണെ
തേച്ചിട്ട് പോയില്ലേ പെണ്ണെ
ഇസ്തിരിയിട്ട ഷര്‍ട്ട് പോലെ
ഞാന്‍ വടിയായില്ലേ…പെരുവഴിയായില്ലേ”‘”
ഒറ്റ ഞെക്കിൽ ആ വണ്ടിയിലെ അന്തരീക്ഷം തന്നെ മാറി മറിഞ്ഞു. നല്ലൊരു റൊമാന്റിക് മൂഡ് കളഞ്ഞതിനു മനുവിന് അവളോട് അൽപ്പം ദേഷ്യം തോന്നി. പക്ഷെ അവൾ പാട്ടിന്റെ കൂടെ കഴുത്തനാക്കി ഡാൻസ് കളിക്കുന്നു.
ആതി: നല്ല പാട്ടല്ലേ എട്ടായി…..
ഇപ്പോൾ ആണ് അവൾ സംസാരിക്കുമ്പോൾ മണ്ടയിലേക്ക്  കയറുന്നത്.
മനു: ഹമ്മ്…..
അവനൊന്നു അമർത്തി മൂളി. ആതി പിന്നെയും ആ പാട്ടിലേക്ക് ചെവിയോടിച്ചു. അവളുടെ റേഡിയോ അൽപ്പ നേരത്തേക്ക് ഒന്നടങ്ങി.
മനു പിന്നിൽ ഇരിക്കുന്ന അഞ്ജുവിനെ ഒരു നോക്ക് നോക്കി. ചമ്മി നാറിയ തന്നെ നോക്കി ചിരി കണ്ട്രോൾ ചെയ്താണ് ഇരിപ്പ്.
ആതി: എട്ടായി……
മനു: ഹമ്മ്……
ആതി: ഏട്ടനും ചേച്ചിയും വഴക്കിൽ ആണോ…
മനു: ഞങ്ങളോ….. എന്തിന്……
ആതി: അല്ലാ…… കുറച്ചു മുമ്പേ  കണ്ണാടിയിൽ ചേച്ചിയെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നല്ലോ…
അതും കൂടി കേട്ടപ്പോ അടക്കി വച്ച ചിരി പൊട്ടിച്ചിരിയായി അഞ്ചു പിന്നിൽ കിടന്ന് ചിരിക്കാൻ തുടങ്ങി.
അഞ്ചു: ഈ ചേച്ചി എന്തിനാ ഇപ്പൊ ചിരിക്കുന്നെ….. അതിനുള്ള തമാശ ഒന്നും ഞാൻ പറന്നില്ലല്ലോ….
അവൾ നിഷ്കളങ്കമായി  ചോദിച്ചു.  പിന്നെയും ദാ ചിരിക്കുന്നു.
മനു: ഞാൻ എപ്പോഴാടി നിന്റെ ചേച്ചീനെ പേടിപ്പിച്ചേ…..
ആതി: ദേ കുറച്ചു മുന്നേ….. ഒരു ജാതി ബാലൻ k നായർ നോക്കുന്ന പോലെ ഒരു മാതിരി വൃത്തികെട്ട നോട്ടം….
‘ ഈശ്വരൻ…. ഞാൻ ഉദ്ദേശിച്ചത് കുഞ്ചാക്കോ ഗോപൻ ആണൊല്ലോ…. പക്ഷെ മുഖത്ത് വന്നത് ബാലൻ കെ നായർ…. ഇതെന്ത് കഷ്ടമാ……’
അവൻ മനസ്സിൽ ചിന്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *