ജയന്തി : ” നിനക്കറിയാല്ലോ പണം എന്റെ അടുത്ത് ഇഷ്ടം പോലെ ഉണ്ട്. അതുപോലെ എന്റെ കൂട്ടുകാരുടെ അടുത്തും
നീ ഇങ്ങനെ കണക്ക് ഒന്നും പറയണ്ട. നിനക്ക് വേണ്ടതിൽ കൂടുതൽ ഒരു തുക ഞാൻ അങ്ങ് തരും കേട്ടോ ”
സാന്ദ്ര : ” ഓഹ് ആന്റിയുടെ ഇഷ്ടം ”
ജയന്തി : ” എന്നാ പിന്നെ പെട്ടന്ന് തിന്നിട്ട് അവനെ ഇങ് കൊണ്ടുവാ പെണ്ണെ ”
സാന്ദ്ര : ” ദേ വരുവാ ”
സാന്ദ്ര ഫോൺ കട്ട് ചെയ്തു.
സാന്ദ്ര : ” എടി ആന്റി ഒരു ലക്ഷം തരാം എന്ന് ”
അനഘ : ” ഒ അവരുട കയ്യിൽ കോടിക്കണക്കിനു രൂപ ഉണ്ട്. അവർക്ക് ഒരു ലക്ഷം ഒക്കെ നിസ്സാരം അല്ലേടി ”
സാന്ദ്ര : ” പക്ഷെ നമ്മക്കോ. കുറേ നാൾ അവനെ ഊറ്റി അവന്റെ ചിലവിനു തിന്നു. ഇപ്പൊ അവനെ വിറ്റ് കാശും. മോളെ നമ്മൾക്ക് ഇതൊരു ബിസിനസ് ആക്കിയാലോ ”
അനഘ : ” ശെരിയാ. ഇങ്ങനെ ഓരോരുത്തന്മാരെ കറക്കി എടുത്ത് ആന്റിക്ക് കൊടുത്താൽ ചുമ്മാ കാശ് കിട്ടും. നമ്മക്ക് ഒരു നഷ്ടവും ഇല്ല. ”
അനഘയും സാന്ദ്രയും സന്തോഷത്തോടെ പൊറോട്ട ബീഫും കൂട്ടി തട്ടി.
ഇതേസമയം ഇന്നലെ രാത്രി കഴിച്ച ആ ചെറിയ രണ്ട് കഷ്ണം ബ്രെഡ് അല്ലാതെ ഇന്നലെ മുതൽ ഒന്നും കഴിക്കാതെ ദേവ വിശന്നു കിടക്കുകയാണ്. അവൻ ആലോചിച്ചു തന്റെ വിധി എന്താണ്. ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. ആർക്കും ഒരു വിഷമവും വരുത്തിയിട്ടില്ല. അങ്ങനെ ഉള്ള തനിക്ക് എന്തിന് ഈശ്വരൻ ഇങ്ങനെ ഒരു അവസ്ഥ വരുത്തി.
ഇവിടെ കിടന്ന് കുലുങ്ങിയാൽ കാർ കിടന്ന് കുലുങ്ങുന്നത് കണ്ട് ആരെങ്കിലും വന്നു തന്നെ രക്ഷിക്കുമോ എന്ന് അവന് തോന്നി. അവൻ കാറിനകത്ത് കിടന്ന് കുലുങ്ങി നോക്കി എങ്കിലും കാർ മൊത്തത്തിൽ കുലുക്കാൻ അവന് പറ്റിയില്ല. അവന്റെ വിധിയെ പഴിച്ച് അവൻ കിടന്ന് കരഞ്ഞു.
**************************************************
ഇതേസമയം ജയ്മോൾ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. അവളുടെ അറിവിൽ ദേവ അനഘയുടെ കാമുകൻ ആണ്. അവർ രണ്ടു പേരും സെറ്റ് ആണ്. തെറ്റി പിരിഞ്ഞിട്ടില്ല. എന്നിട്ടും അവന്റെ ഫോണിൽ നിന്ന് എന്തിനാണ് അവൻ തനിക്ക് ഐ ലവ് യു അയച്ചത്.
തന്നെ കളിപ്പിക്കാൻ ആണോ…….
അതോ അവന് അനഘയെ ശെരിക്കും ഇഷ്ടമല്ലേ തന്നെയാണോ ഇഷ്ടം……….
ഇനി അനഘയും കൂടി ചേർന്ന് തന്നെ ഫൂൾ ആക്കാൻ നോക്കുകയാണോ.
നേരിട്ട് ചോദിക്കാം എന്ന് വച്ചാൽ രണ്ട് പേരും രണ്ട് ദിവസമായി കോളേജിൽ വന്നിട്ടില്ല. ആ സാന്ദ്രയും വന്നിട്ടില്ല. ദേവ മൂന്നാർ പോയി എന്ന് സ്റ്റാറ്റസ് ഒക്കെ ഇട്ടിട്ടുണ്ട്. ഇവളുമാർ പക്ഷെ എവിടെ പോയി. ഇനി ആരും അറിയാതെ ഈ പെണ്ണുങ്ങൾ ദേവയുടെ കൂടെ അടിച്ചു പൊളിക്കാൻ പോയതാണോ.
ജയ്മോളെ പറ്റി പറഞ്ഞാൽ. അധികം വെളുപ്പ് ഇല്ലാത്ത മെലിഞ്ഞ ഒരു പെണ്ണായിരുന്നു. അവൾ സുന്ദരി അല്ല എന്ന ഒരു അപകർഷതാ ബോധം അവൾക്ക് സ്വയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ ആരോടും മിണ്ടില്ല. ആൺകുട്ടികളോട് പ്രത്യേകിച്ച്. അവൾക്ക് നല്ല ഉടുപ്പുകളും അങ്ങനെ ഇല്ലായിരുന്നു. എപ്പോളും സ്വയം ആൾകൂട്ടത്തിൽ ഒന്നും പെടാതെ ഇരിക്കാൻ അവൾ ശ്രമിക്കും.