“ഡാ ഡാ പ്ലീസ് ചതിക്കല്ലേ… ”
“ഞാൻ ചതിക്കും ”
അപ്പോഴേക്കും ഞങ്ങളുടെ സംസാരം ആന്റിയും കേട്ടിരുന്നു
“എന്താ അവിടെ ചേച്ചിയും അനിയനും തമ്മിൽ ഒരു സ്വകാര്യം ഞാനും കൂടെ കേൾക്കട്ടെ ”
“ഒന്നൂല്ലമ്മേ. ഇവന് പ്രാന്താണ് ”
“ആഹാ എനിക്ക് പ്രാന്താനല്ലേ… എന്നാ ഞാൻ ഒരു പ്രാന്ത് പറയട്ടെ ”
ഞാൻ വീണ്ടും അവളെ ഒന്നു ഭീഷണി പെടുത്തി
“എന്തിനാടാ… പറയല്ലേ ”
ഞങ്ങൾ തമ്മിലുള്ള സംസാരം എല്ലാം പയ്യെ ആയിരുന്നത് കൊണ്ട് ആന്റിക്ക് കേൾക്കാൻ സാധിക്കുമായിരുന്നില്ല. എന്നാലും പുള്ളിക്കാരിക്ക് എന്തോ ഉടായിപ്പ് മണത്തു .
“രണ്ടും കൂടെ എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട് ഒരുദിവസം ഇതിനെല്ലാത്തിനും കൂടെ ഞാൻ തരുന്നുണ്ട് നോക്കിക്കോ ”
“ഒന്നൂല്ലാന്റി ഇവളുടെ കല്യാണ കാര്യം പറഞ്ഞതാ ”
“ഓഹ് അതിനെ കുറിച്ച് ഞാൻ ഇനി ഒന്നും പറയുന്നില്ല അവൾക് ഇഷ്ടമുള്ളപ്പോൾ കെട്ടട്ടെ ”
“ആന്റി ഞാൻ ഒരു കാര്യം പറയട്ടെ. എന്റെ അറിവിൽ ഒരു ചേട്ടൻ ഉണ്ട് എന്റെ ഫ്രണ്ട് ന്റെ ചേട്ടൻ ആണ്, പുള്ളി എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞതാ ഇപ്പൊ ജോലി ഒന്നും ചെയ്യുന്നില്ല സിനിമ സംവിധാനം ചെയ്യാൻ പോകുകയാ ”
മാളുവിന്റെ ഉണ്ണിച്ചേട്ടന്റെ കാര്യം ഞാൻ ഒരു കള്ളത്തരത്തിൽ കൂടെ അവതരിപ്പിച്ചു. പിന്നെ വല്യ എതിർപ്പ് ഉണ്ടാകാൻ സാധ്യത ഇല്ല പുള്ളിക്കാരിക്ക് സിനിമ വല്യ ഇഷ്ടമാണ്. പിന്നെ ആരായാലും കുഴപ്പമില്ല ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ മതി എന്നൊരു അവസ്ഥ ആണ് കക്ഷിക്ക് ഇപ്പൊ
“ഹ്മ്മ് വീട്ടിൽ ആരൊക്കെ ഉണ്ട് ”
ആ ഒരു ചോദ്യം എന്നെ ഞെട്ടിച്ചു, എനിക്കും ഇതിൽ കൂടുതൽ ഒന്നും അറിയില്ലല്ലോ ഞാൻ പയ്യെ ഇടം കണ്ണിട്ട് മാളു ചേച്ചിയെ ഒന്ന് നോക്കി. അവൾ ഇരുന്ന് വിയർക്കുകയാണ് ശ്വാസം വിടുന്ന ഒച്ച എനിക്ക് കേൾക്കാം. മുഖത്തു രക്തത്തിന്റെ അംശം ഇല്ല
കുറച്ചു സമയം എന്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ആന്റി വീണ്ടും ചോദിച്ചു
“ഡാ ഞാൻ ചോദിച്ചത് കേട്ടില്ലേ ”
“കേട്ട്.”
“എന്നാൽ പറ വീട്ടിൽ ആരൊക്കെ ഉണ്ട് ”
“അത് ആന്റി എനിക്ക് കൃത്യമായി അറിയില്ല ”
“നിന്റെ ഫ്രണ്ട്ന്റെ ചേട്ടൻ ആണെന്നല്ലേ പറഞ്ഞത് ”
“ചേട്ടൻ എന്ന് പറഞ്ഞാൽ സ്വന്തം ചേട്ടൻ അല്ല കസിൻ ആണ് ”
ഞാൻ തപ്പി തടഞ്ഞു പറയുന്നത് കേട്ടതേ ഞാൻ പറയുന്നത് നുണ ആണെന്ന് ആൾക്ക് കത്തി
“ഓഹ്… നീ ഇനി നുണ പറഞ്ഞു ബുദ്ധി മുട്ടണ്ട. നീ പറഞ്ഞ ഈ ചേട്ടന്റ പേര് ശരത് എന്നാണോ ഉണ്ണി എന്ന് വിളിക്കും?”
“അതെ എന്റിക്കെങ്ങനെ അറിയാം ”