❤️അനന്തഭദ്രം 5❤️ [രാജാ]

Posted by

 

“”മോനെ നിനക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം…അവളെ വിവാഹം കഴിക്കാൻ മോൻ ആഗ്രഹിച്ചിരുന്നു എന്നതും…ആ കാര്യം ഞങ്ങൾ അറിയുന്നതിനു മുന്നേ സുദേവന്റെ ആലോചന വന്നതു കൊണ്ടാണ് അത് ഉറപ്പിച്ചത്….ഒരു പക്ഷെ നിങ്ങളുടെ വിവാഹം തന്നെ നടക്കണം എന്നുള്ളതായിരിക്കും ദൈവനിശ്ചയം… അത് കൊണ്ടാണ് ഈ അവസാനനിമിഷം ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം….എന്റെ കുഞ്ഞിന്റെ കണ്ണീരു കാണാൻ ഉള്ള ശക്തി എനിക്കില്ല മോനെ….അതാ ഞാൻ ചോദിക്ക്ന്നെ,,, ഈ വിവാഹത്തിന് മോൻ സമ്മതിക്കില്ലേ……???”””

ഒരു മറുപടി പറയാൻ കഴിയാതെ വാക്കുകൾക്ക് വേണ്ടി ഉഴറിയ എന്റെ കൈകളിൽ കൂട്ടി പിടിച്ചു കൊണ്ട് സുരേന്ദ്രനങ്കിൾ ഒരു യാചന എന്ന പോലെ എന്നോട് പറഞ്ഞു…..

 

 

ശരിയായിരിക്കാം,,എന്റെ ഉള്ളിലെ പ്രണയം അറിയാകുന്ന എന്റെ ആരാധനാ മൂർത്തിയായ മഹാപരമേശ്വരന്റെ നിശ്ചയം, ‘എന്നെയും ഭദ്രയേയും ഒരുമിപ്പിക്കണം’ എന്ന് തന്നെയായിരിക്കും…അതിനു വേണ്ടിയാകും ആരും ഒട്ടും നിനച്ചിരിക്കാത്ത ഈ സമയത്ത് ഇങ്ങനെയൊക്കെ സംഭവിച്ചത്….അങ്ങനെ വിശ്വസിക്കാൻ തന്നെയാണ് എനിക്കും തോന്നുന്നത്….കൈ വിട്ട് പോയെന്ന് കരുതിയ എന്റെ ഇഷ്ട്ടം ദൈവം സാധിച്ചു തരുവാൻ പോകുവാണ്ന്നു മനസ്സ് മന്ത്രിച്ചു….

എല്ലാവരും എന്റെ മറുപടി എന്തെന്ന് അറിയാൻ ഉള്ള ആകാംഷയിലാണ്……
വിവാഹം മുടങ്ങുമെന്നു അറിഞ്ഞു മടങ്ങി പോകാൻ നിന്നിരുന്ന പുരുഷപ്രജകളും സ്ത്രീജനങ്ങളും എല്ലാം എന്റെ തീരുമാനത്തിനായി കാതോർത്ത് നിന്നു…
ചേട്ടനും ദിനേഷേട്ടനും ജിതിനുമെല്ലാം എന്റെ അരികിൽ വന്നു നിന്ന് വീണ്ടും എന്റെ മറുപടി ആരാഞ്ഞു…എന്റെ മനസ്സിലെ ഇഷ്ട്ടം അറിയാകുന്ന അവരെല്ലാം ഞാൻ എതിരു പറയില്ലന്ന പ്രതീക്ഷയിലാണ്ന്ന് എനിക്ക് മനസ്സിലായി…….

 

 

“എനിക്ക് സമ്മതമാണ് ഈ വിവാഹത്തിനു….””

അല്പനിമിഷം അവിടെ തിങ്ങി നിറഞ്ഞിരുന്ന നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് എന്നിൽ നിന്നും പുറത്തു വന്ന ആ വാക്കുകൾ കേട്ടപ്പോൾ അവിടെയുള്ള ഒരുപാട് മുഖങ്ങളിൽ ആശ്വാസവും പുഞ്ചിരിയും ഞാൻ കണ്ടു…..

 

 

“പക്ഷെ,, ഭദ്രക്ക് ഈ വിവാഹത്തിന്………….””

 

 

“അവൾക്ക് സമ്മതം……..””

എന്റെ കരങ്ങളിൽ മുഖമമർത്തി സന്തോഷാശ്രുക്കൾ പൊഴിച്ച സുരേന്ദ്രനങ്കിളിനോട്‌ ഞാൻ ആ ചോദ്യം മുഴുവനാക്കും മുന്നേ എനിക്ക് മറുപടി തന്നത് പൊടുന്നനെ അങ്ങോട്ട് വന്ന ഭാനുമതി ആന്റിയായിരുന്നു…..

 

“”അനന്തുവിനെ വിവാഹം കഴിക്കാൻ ഭദ്രക്ക് സമ്മതമാണ്… അവൾ എന്നോട് പറഞ്ഞു ….”””

ഭാനുമതി ആന്റി ഒരിക്കൽ കൂടി അത് എല്ലാവരോടുമായി അറിയിച്ചു…..
ഭദ്രയുടെ സമ്മതം കൂടി അറിഞതോടെ എല്ലാവർക്കും സന്തോഷമായി….
ഭദ്രക്ക് എതിർപ്പൊന്നും ഇല്ലന്ന് അറിഞ്ഞത് എന്നെയും ഒരുപാട് സന്തോഷിപ്പിച്ചങ്കിലും അത് ഭദ്രയിൽ നിന്നും നേരിട്ട് കേൾക്കണം എന്ന് എനിക്ക് തോന്നി…..

Leave a Reply

Your email address will not be published. Required fields are marked *