പുറത്തു അല്പനേരം വെയിറ്റ് ചെയ്തു ഇരുത്തിയ ശേഷം ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു…..അകത്തു ഒരു സി ഐയും, എസ് ഐയും ആണ് ഉണ്ടായിരുന്നത്….ഞങ്ങളെ അങ്ങോട്ട് കൂട്ടി കൊണ്ട് വന്ന വനിതാ കോൺസ്റ്റബിളിനോട് അവിടെ നിൽക്കുവാൻ എസ് ഐ ആവശ്യപ്പെട്ടു…..
സി ഐ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു…..അവിടെ കണ്ട സോഫയിൽ ഞാനും ഭദ്രയും ഇരുന്നു…ഞങ്ങളുടെ ഓപ്പോസിറ്റ് ആയി ആ പോലീസ് ഉദ്യോഗസ്ഥരും ഇരുന്നു……എന്നെ ഞാൻ ആദ്യം തന്നെ അവർക്ക് പരിചയപ്പെടുത്തിയിരുന്നു….
അന്വേഷണത്തിന്റെ ഭാഗമായുള്ള ഒരു ചോദ്യം ചെയ്യൽ മാത്രമായി ഇതിനെ കണ്ടാൽ മതി എന്നും,, സുദേവനുമായി റിലേറ്റഡ് ആയിട്ടുള്ളവരെയെല്ലാം ചോദ്യം ചെയ്ത് വരികയാണന്നും എസ് ഐ പറഞ്ഞു…..
പിന്നെ രണ്ട് ഉദ്യോഗസ്ഥരും ഭദ്രയോട് സുദേവനെപ്പറ്റി ചോദിക്കാൻ തുടങ്ങി….
തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മറുപടിയായി അവൾ പറഞ്ഞു കൊണ്ടിരുന്നു…..സുദേവനുമായുള്ള വിവാഹം മുടങ്ങിയതും തുടർന്ന് എന്നെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യത്തെപ്പറ്റിയുമെല്ലാം പറയുമ്പോൾ ഭദ്രയ്ക്ക് എന്നോട് എന്തോ ഇഷ്ട്ടക്കുറവോ ദേഷ്യമോ ഉള്ളതായി പ്രകടമായിരുന്നു വാക്കുകളിൽ….ഇടയ്ക്ക് പോലീസുകാർ എന്നോട് ചോദിച്ചതിന് മറുപടി പറയവേ എന്നെ തന്നെ രൂക്ഷമായി ഭദ്ര നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു….ആ ഉദ്യോഗസ്ഥർക്ക് പോലും ഭദ്രയുടെ സംസാരത്തിൽ നിന്നും, അവൾക്ക് എന്നോടുള്ള സമീപനത്തിൽ എന്തൊക്കയോ പൊരുത്തക്കേടുകൾ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി….അത് പോലെയായിരുന്നു അവളുടെ പെരുമാറ്റം….സാധാരണക്കാർക്ക് പോലും ഡൌട്ട് അടിക്കും..അപ്പോൾ പിന്നെ പോലീസുകാരുടെ കാര്യം പറയേണ്ടതുണ്ടോ…..?? ഞാനൽപ്പം അസ്വസ്ഥനായിരുന്നു അന്നേരം….
ഒടുക്കം സുദേവന് ശത്രുക്കൾ ആരെങ്കിലും ഉള്ളതായി അറിയുമോ എന്നും അങ്ങനെയാരെങ്കിലും ഉള്ളതായി സുദേവൻ തന്നെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്നും സി ഐ ഭദ്രയോട് ആവർത്തിച്ച് ചോദിച്ചു….
അൽപ്പനേരത്തെ മൗനത്തിനു ശേഷമായിരുന്നു ഭദ്ര അതിനു മറുപടി പറഞ്ഞത്…..
“ഇല്ലാ…..”‘
“നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ ഇക്കാര്യത്തിൽ……???? “”
“‘ഉവ്വ്….. “‘