പൊട്ടികരയുകയാണ്…..അച്ചന്റെയും അമ്മയുടെയും അസ്ഥിത്തറയിൽ തൊട്ട് നെറുകയിൽ കൈ വച്ച് തൊഴുത ഭദ്ര അനിയന്റെ അസ്ഥിത്തറയ്ക്ക് മുമ്പിൽ മുട്ട് കുത്തി നിന്ന് അവിടെ മുഖമമർത്തി ഏങ്ങലടിച്ചു വിതുമ്പി…അൽപ്പസമയം അതിനു അനുവദിച്ച ഞാൻ ഭദ്രയുടെ ഇരു തോളിലും പിടിച്ചു എഴുന്നേൽപ്പിച്ച് എന്റെ ഇടത് വശത്തെക്കു ചേർത്ത് നിർത്തി സ്വാന്തനിപ്പിച്ചു….. ഉള്ളിൽ ഇനിയും അടങ്ങാത്ത സങ്കടകടലിലെ അലയൊലികളുടെ ബാക്കിപത്രം എന്ന പോലെ ഇറ്റ് വീണു കൊണ്ടിരുന്ന കണ്ണുനീർത്തുള്ളികൾ തൂവാല കൊണ്ട് ഒപ്പിയെടുത്ത ആ കുറച്ച് നിമിഷങ്ങൾ അവളെന്റെ നെഞ്ചിൽ ചാരി നിന്നു……
ഒരു മാസം മുൻപ് രേഷ്മയുടെ കല്യാണത്തലെന്നത്തെ ആ രാത്രിയിൽ ഇവിടെ വച്ച്, കരഞ്ഞു കൊണ്ട് അച്ഛനോടും അമ്മയോടും അനിയനോടും സങ്കടങ്ങൾ പറഞ്ഞ് നിന്നിരുന്ന ഭദ്രയെ കണ്ടതും അവളോട് സംസാരിച്ചതുമെല്ലാം എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നു……
പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഭദ്ര എന്നിൽ നിന്നും വിട്ടു മാറി…തൂവാല കൊണ്ട് മുഖം തുടച്ചിട്ട് അവൾ ‘പോകാം’ എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു…. പോരുന്നതിനു മുൻപ് അവിടെ നിന്ന് ഞാൻ ഒന്ന് കൂടെ തൊഴുതു..ഭദ്രയുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും പ്രാർത്ഥനയും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ എന്ന് മനസ്സിൽ ഉരുവിട്ടു, ഒപ്പം ഭദ്രയെ ഇനിയുള്ള കാലം എന്റെ പാതിയായി സംരക്ഷിച്ചു കൊള്ളാം എന്ന് അവർക്ക് ഉറപ്പും നൽകി ഞാൻ……..തിരിഞ്ഞു നടക്കുമ്പോൾ ഞങ്ങളെ തഴുകി പോയ മന്ദമാരുതന്റെ നനുത്ത സ്പർശം അങ്ങ് ദൈവസന്നിധിയിൽ ഇരുന്ന് അവർ ഞങ്ങൾക്കായി ചൊരിഞ്ഞ അനുഗ്രഹാശ്ശിസ്സുകളായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു…..
************—————***************
എന്റെ വിവാഹവാർത്ത അറിഞ്ഞു അടുത്ത ബന്ധുക്കൾ ചിലരും പിന്നെ എന്റെ മറ്റു ഫ്രണ്ട്സും കുറച്ചു നാട്ടുകാരും വീട്ടിൽ ഹാജർ ആയിട്ടുണ്ട്…ഞങ്ങൾ എത്തുമ്പോഴെക്കും അച്ഛനും അമ്മയും ബാക്കി എല്ലാരും വീട്ടിൽ എത്തിയിരുന്നു…..
അമ്മ തന്ന നിലവിളക്ക് ഏറ്റു വാങ്ങി വലതു കാൽ വച്ച് ഭദ്ര വീട്ടിലേക്ക് കയറി…..വീട്ടിനകത്തും പിന്നെയും എന്തൊക്കയോ ചടങ്ങുകൾ ബാക്കി ഉണ്ടായിരുന്നു….അച്ഛനും മാമനും പാപ്പനുമെല്ലാം ബന്ധുക്കളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്ന തിരക്കിൽ ആയിരുന്നു….എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ടും പിന്നെയും ഓരോന്ന് കുത്തി കുത്തി കൊണ്ടുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ ഞങ്ങളെ നല്ലൊണം മുഷിപ്പിച്ചു…..കല്യാണം കൂടാൻ പോയ ഞാൻ ഭദ്രയെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യം തൊട്ട്, സുദേവന്റെ മിസ്സിംഗ്‌ലെ ദുരൂഹതയും, പിന്നെ ഭദ്ര അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി ആണെന്ന വിഷയവും വരെ അവിടെ കൂടിയവർക്ക് മുറുമുറുക്കാൻ കാരണങ്ങളായി….ചില നാട്ടുകാർ തെണ്ടികൾ പറഞ്ഞുണ്ടാക്കിയതു ഞാൻ ഭദ്രയുമായി കുറെ കാലം ഇഷ്ട്ടത്തിലായിരുന്നുവെന്നും ഒടുക്കം അവളുടെ കല്യാണദിവസം ഞാൻ പോയി അവിടെ പ്രശ്നമുണ്ടാക്കി അവളെ അടിച്ചോണ്ട് പോന്നതാന്ന്മൊക്കെ…..ഞാനും ഭദ്രയും തമ്മിലുള്ള ഇഷ്ട്ടം അറിഞ്ഞു സുദേവൻ സ്വയം പിന്മാറിയതാന്നുമുള്ള സ്ഥിതീകരിച്ചതും അല്ലാത്തതുമായ റിപ്പോർട്ട്‌കൾ വേറെയും ഉണ്ട്…..😂😂😂😂
ആ എന്താ ചെയ്യാ…നാട്ടുകാര് എല്ലാവരുടെയും വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ലല്ലോ….??
പിന്നെ അന്മാതിരി കാനായിലെ ചോദ്യം കൊണ്ട് വന്നവൻമാർക്കെല്ലാം അച്ഛനും ചേട്ടനും മാമനുമെല്ലാം വയറു നിറച്ചു കൊടുത്തിട്ടുണ്ട്…..എന്നിട്ടും അവന്മാർക്ക് പോരാത്തതു വേണ്ട പോലെ കൊടുക്കാൻ ശരത്തും വിനുവും ശ്രദ്ധിച്ചു….😂😁
ഏറ്റവും മൂർച്ചയെറിയ സ്ത്രീജനങ്ങളെ പിന്നെ അമ്മയും ഏട്ടത്തിയും മേമയും മാമിയും ചേർന്ന് കൈകാര്യം ചെയ്തു…….
വീട്ടിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ എന്നോടും ഭദ്രയോടും കുളിച്ചു ഡ്രസ്സ് മാറി വന്നോളാൻ അമ്മ പറഞ്ഞു…ഭദ്രയെ ഏട്ടത്തി വന്നു കൂട്ടികൊണ്ട് പോയി…..
അത്യാവശ്യം കുറച്ച് പേരെ ഒന്ന് മുഖം കാണിച്ചു ഞാനും റൂമിലേക്ക് മുങ്ങി….
കുളിക്കാൻ ഷവറിന്റെ കീഴിൽ നിൽക്കുമ്പോൾ ഇന്ന് നടന്ന സംഭവങ്ങളെല്ലാം എന്റെ മനസ്സിൽ ഒരു സിനിമ പോലെ തെളിഞ്ഞു വന്നു…..ഭദ്ര ഇപ്പോഴും എന്റെ സ്വന്തമായി എന്ന് വിശ്വസിക്കാൻ എനിക്ക്