പോലീസ്കാര്‍ക്ക് ഇവര്‍ തരികിടകള്‍ ഒന്നുമല്ല എന്നു ഏകദേശധാരണ വന്നിട്ടാണെന്ന് തോന്നുന്നു ഇവിടെ കൂടുതല്‍ കറങ്ങി നടക്കാതെ വീട്ടില്‍ പോകാന്‍ നോക്ക് എന്നു പറഞ്ഞു രാജേഷിനെയും മായയെയും അവിടുന്നു പറഞ്ഞു വിട്ടു.
ഒരു ആണും പെണ്ണും തമ്മില്‍ ഒരുമിച്ചിരുന്നു സംസാരിച്ചാല്‍ എന്താ കുഴപ്പം എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു രാജേഷിന്. പക്ഷേ എന്തുകൊണ്ടോ മായയുടെ കരച്ചില്‍ കണ്ടപ്പോ അവരില്‍ നിന്നും എത്രയും വേഗം ഒഴിവായി വരാന്‍ ആണ് അവന് തോന്നിയത്.
അതും കണ്ടു കമെന്‍റ് പറയാന്‍ കുറേ തെണ്ടികളും. ആ സാഹചര്യത്തില്‍ പ്രതികരിക്കണം എന്നു വിചാരിച്ചെങ്കിലും മായയുടെ അവസ്ഥ രാജേഷിനെ പിറകോട്ടടിപ്പിച്ചു.
പെട്ടെന്നു തന്നെ അവര്‍ ഒരു ഓട്ടോയ്ക്കു അവിടുന്നു ടൌണിലേക്ക് പോയി.
മായയെ സമാധാനിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു.
എത്രയും പെട്ടെന്നു ഈ കാര്യം വീട്ടില്‍ അറിയിക്കുന്നത് തന്നെ ആണ് നല്ലത് എന്നു രാജേഷിന് തോന്നി. ഈ കാര്യം എന്നു ഉദ്ദേശിച്ചത് മായയോടുള്ള ഇഷ്ടം ആയിരുന്നു. അല്ലാതെ പോലീസ് പിടിച്ചതല്ല.
എങ്ങിനെ ഈ കാര്യം വീട്ടിൽ അറിയിക്കും? വലിയ എതിർപ്പ് ഒന്നും ഉണ്ടാകില്ല എങ്കിലും കാര്യം അവതരിപ്പിക്കണ്ടേ?
അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലല്ലോ. അതിനു മുന്പ് എങ്ങിനെ ഞാൻ പോയി കല്യാണം കഴിക്കണം എന്നു പറയും?
എങ്കിലും ജസ്റ്റ് ഒന്നു സൂചിപ്പിക്കണ്ടേ ? അനിയത്തിയോട് തന്നെ പറയാം. അവൾ വഴി അച്ഛനോടും അമ്മയോടും അറിയിക്കാം.
എന്റെ വീട്ടിൽ മാത്രം സമ്മതിച്ചാൽ പോരല്ലോ. മായയുടെ വീട്ടിലും സമ്മതമാകണ്ടേ. അങ്ങിനെ ഒന്നുണ്ടാകും എന്നു പ്രതീക്ഷ തൽകാലം ഇല്ല. ഒരേ ജാതി, ജാതകം അങ്ങിനെ കുറേ കടമ്പകൾ ഉണ്ടല്ലോ.
രാജേഷിനാണെങ്കില് ജാതകം എന്നു പറയുന്ന സാധനമേ ഇല്ല. അച്ഛൻ പണ്ട് ജാതകം എഴുതിക്കണം എന്നു പറഞ്ഞപ്പോ എന്റെ ജാതകം ഞാൻ തന്നെ എഴുതും എന്നു പറഞ്ഞവനാണ്.
അച്ഛനും ഇതിലൊന്നും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ തന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പ് ഉണ്ടാകും എന്നു തോന്നുന്നില്ല.
അങ്ങിനെ അടുത്ത ആഴ്ച നാട്ടില്‍ പോകുമ്പോള്‍ കാര്യം സൂചിപ്പിക്കാം എന്നു കരുതി.
അന്നത്തെ പോലീസ് ജീപ്പ് സംഭവത്തോടെ മായക്ക് രാജേഷിനോട് കുറച്ചു കൂടി ഇഷ്ടം കൂടിയിട്ടുണ്ട്. നീരജിന്‍റെ കാര്യം ഇപ്പോ മായ അവനോടു മിണ്ടാറേ ഇല്ല. അല്ലെങ്കില്‍ എന്തു പറയുമ്പോഴും നീരജിന്‍റെ കാര്യം എടുത്തിടുന്നതാ.
ഇനി ഒരുപക്ഷേ എനിക്കു വിഷമമാകും എന്നത് കൊണ്ടായിരിക്കും. അല്ലാതെ നീരജിനെ മറക്കാന്‍ ഒന്നും അവള്‍ക്ക് കഴിയില്ല.