മായ അപ്പോഴും കരയുകയായിരുന്നു.
“എന്തിനാ പെണ്ണേ നീ ഇങ്ങനെ കരയുന്നെ? ആങ്ങളയും പെങ്ങളും ആണെങ്കില്‍ പിന്നെ ഇങ്ങനെ കരയുമോ? സത്യം പറ. ഇവന്‍ നിന്‍റെ ആരാ?
മായയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. അവള്‍ അവിടെ ഇരുന്നു ഏങ്ങലടിച്ചു കരയുകയായിരുന്നു.
“സത്യം ഞാന്‍ പറയാം സാര്‍. എനിക്കു ഇവളെ ഇഷ്ടമാണ്. ബര്‍ത്ഡേ ആയത് കൊണ്ട് ഒരു ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടി ഞാന്‍ വിളിച്ചിട്ടു വന്നതാ.” രാജേഷ് പറഞ്ഞു.
“പിന്നെന്തിനാടാ മൈരെ നേരത്തെ അനിയത്തി ആണെന്ന് പറഞ്ഞേ? വാ.. രണ്ടും വന്നു വണ്ടീല്‍ കേറ്. നിങ്ങടെ കല്യാണം ഇപ്പോ തന്നെ നടത്തിത്തരാം.”
“താങ്ക് യു സര്‍”
രാജേഷിന്‍റെ മറുപടി കേട്ടു പോലീസ് ഞെട്ടി. ആദ്യമായിട്ടാണ് അയാള്‍ ഇങ്ങനെ ഒരു മറുപടി കേള്‍ക്കുന്നത്. പോലീസ് ജീപ്പില്‍ കയറാന്‍ പറയുമ്പോള്‍ നന്ദി പറയുന്നത്.
“അതെന്താടാ നിനക്കു പോലീസ് സ്റ്റേഷന്‍ അത്രയ്ക്കിഷ്ടമാണോ?”
“അതല്ല സര്‍. കല്യാണം ഇപ്പോ തന്നെ നടത്തിത്തരും എന്നു പറഞ്ഞത് കൊണ്ടാ.”
ഇതിനിടയ്ക്ക് മായയെ ആശ്വസിപ്പിക്കാനും രാജേഷ് ശ്രമിക്കുന്നുണ്ട്.
“ഞങ്ങളുടെ ഇഷ്ടം വീട്ടില്‍ അറിഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപ്പോ സാര്‍ ഇടപെട്ട് കല്യാണം നടത്തിത്തരുക ആണെങ്കില്‍ സന്തോഷമേ ഉള്ളൂ.”
“നീ കൊള്ളാളോടാ.” പോലീസ്കാരന്‍ പറഞ്ഞു.
രാജേഷിന് നല്ല ധൈര്യമായിരുന്നു. തെറ്റായിട്ടു ഒന്നും അവര്‍ ചെയ്തിട്ടില്ലല്ലോ. പിന്നെന്തിനാ പേടിക്കുന്നത്.
അതിനിടയ്ക്ക് രാജേഷ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഐഡെന്‍റിറ്റി കാര്‍ഡും കാണിച്ചിരുന്നു. മായ ജോലി ചെയ്യുന്നതാണെന്നും ഒക്കെ പോലീസിനെ അറിയിച്ചു.