അഹ് പോകാം ഇജ്ജ് ഇപ്പോൾ ഇവിടെ കുത്തി ഇരിക്ക്..എന്നിട്ട്..ഉച്ചയ്ക്ക നല്ല ചോറും ഇറച്ചിയും കൂടി കഴിക്ക …അന്റെ അമ്മയുടെ വലിയ കൂട്ടുകാരി ആണ് എന്റെ ബീവി ,ഇവളുടെ ഉമ്മ ഉണ്ടാകുന്നത് കഴിക്കാൻ എന്നും വരും ആയിരുന്നു .അഹ് ..ഇയ്യ് എന്റെ മക്കളെ പരിചയപെട്ടില്ലലോ
ദേ ഇത് ആണ് മൂത്തവൾ ,ആബിദ ,ഇപ്പോൾ പതിനേഴു വയസ്സായി ,ഇത് രണ്ടാമത്തെ ഉം മൂന്നാമത്തെയും ആയേഷ ഉം ആഫിയ ഉം ,രണ്ടും പത്തു കഴിഞ്ഞു ,പ്ലൂസ് ടു പേടിക്കണം എന്ന് പറയുന്നു .ഇവൾ ആണ് ആരിഫ ,അവസാനത്തേവൾ ,ഇപോൾ എട്ടാംക്ലാസ് പഠനം .എല്ലാവരും എന്നെ നോക്കി ചിരിച്ചു .തിരിച്ചു ഞാനും..
അഹ് ,ഇജ്ജ് ഇവിടെ വിശ്രമിക് ,വൈകിട് ഒരു നാല് മാണി ആകുമ്പോൾ ഞ്ഞാൻ വരാം…
അങ്ങനെ ഉച്ചയ്ക്ക നല്ല പോലെ ഫുഡ് അടിച്ചു ഞാൻ സ്ഥലം കാണാൻ വേണ്ടി മുഹമ്മദ് ന്റെ കൂടെ ഇറങ്ങി ,നേരത്തെ പറഞ്ഞ ആ വലിയ വഴിയുടെ കൂടെ ഒരു അഞ്ചു മിനിറ്റ് നടന്നാൽ മതി ,ഒരു സ്ഥലം എത്തി ,ആകെ കാടും പടലവും പിടിച്ചു ,ഒരു സ്ഥലം ,അവിടെ വകഞ്ഞു മാറ്റി ചെന്നപ്പോൾ ഒരു പഴകിയ വീടും .ഹ്മ്മ്..നല്ല പണി ഉണ്ട് ഇതൊന്നു ശെരി ആകാൻ ,ഈ സ്ഥലത്തിന്റെ അപ്പുറ ഒരു സ്ഥലം ഉണ്ട് ഒരേ ഏക്കർ ,അതിന്റെ അറ്റത്തായി ഒരു വീടും ,ഇടതു വശത്തു ഒരു വഴി ആണ് ,ആ വഴിയുടെ ഇടതു ആണ് വീടുകൾ ,എന്റെ സ്ഥലം ,വേലി കെട്ടിയിട്ടുണ്ട് ,സർവ്വേ കല്ലും .മുഹമ്മദ് പറഞ്ഞതാണ് ,നിന്റെ അച്ഛൻ പറഞ്ഞിട്ട് ഞാ ആണ് രണ്ടു വര്ഷം മുൻപ് ,കെട്ടിയത് ,ഹ്മ്മ്..ഞാൻ പുള്ളിയോട് പറഞ്ഞു ..ഇനി ഇത് ശെരി ആക്കി എടുത്തു ഇവിടെ താമസം ആകണം..
അതെന്തിനാ…നിനക്കു എന്റെ കൂടെ അവിടെ താമസിക്കൂടെ ,,,രാത്രി ആയാൽ കടയിലും സ്ഥലം ഉണ്ട് .
അഹ്..അത് വേണ്ട…ഉപ്പ…എന്റെ ആഗ്രഹം ആണ് ,,അമ്മയുടെ മണ്ണിൽ കഴിയുക..
ഹ്മ്മ്..ശെരി നിന്റെ ഇഷ്ടം..
പിറ്റേന് രാവിലെ ആറു മാണി മുതൽ ഞാൻ പറമ്പു വൃത്തി ആകാൻ തുടങ്ങി ആദ്യം കടും പടലവും എല്ലാം വെട്ടി ,കുറെ എക്കെ ഉണങ്ങി നിൽക്കുക ആയിരുന്നു .അതെല്ലാം ,കത്തിച്ചു.ഒരു ഒൻപതു മാണി കഴിഞ്ഞപ്പോൾ ആരിഫ വന്നു വിളിച്ചിട് ഞാൻ കാപ്പി കുടിക്കാൻ ചെന്ന്..പിന്നെയും തിരികെ വന്നു ,,ബാക്കി പണി തുടങ്ങി ,ഉച്ചയ്ക്ക ഉം ഭക്ഷണം കഴിക്കാൻ മാത്രം പോയി ,അങ്ങനെ ,സ്ഥലത്തെ കാട് എല്ലാം വെട്ടി ,,തെളിച്ചു ,അവിടെ ഇട്ടു കത്തിച്ചു വൃത്തി ആക്കി ,,,അങ്ങനെ രണ്ടു ദിവസം കൊണ്ട് പറമ്പു ഞാൻ വൃത്തി ആക്കി എടുത്തു .ഇടയ്ക് രണ്ടു മൂന്ന് പാമ്പും ,പിന്നെ എന്തെക്കയോ ഇഴഞ്ഞു പോയി ,അവിടെ പറമ്പിൽ ഒരു മാവ് ഉം ,രണ്ടു തെങ്ങും ഉണ്ട് ,പിന്നെ ,പരമ്പ വൃത്തി ആക്കിയ സമയ കിട്ടിയ കമ്പുകൾ എല്ലാം കൂടി ചേർത്ത് വെച്ച് ഞാൻ വേലി നല്ലത് പോലെ മുറുക്കി കെട്ടി , കണ്ടാൽ നല്ല വൃത്തി ഉള്ള സ്ഥലം ആക്കി ,ഇനി വീട് ,,
പിറ്റേ ദിവസം രാവിലെ ഞാൻ വീട് വൃത്തി ആകാൻ ഇറങ്ങി ,ഈ പറമ്പിന്റെ ഏറ്റവും പിന്നിൽ ആണ് വീട് അതായത് വീടിന്റെ മുന്നിൽ ,ആറു സെനറ്റ് ഏന് വേണേൽ പറയാം.കാരണം അതൊരു കുടുസ്സുമുറി ആയിരുന്നു .എഴുതാൻ ഉം കിടക്കാനും ഉള്ള സ്ഥലം ഉണ്ട് എന്ന് മാത്രം ,പിന്നെ വീടിന്റെ മുന്നിൽ ആയി ഒരു കിണറുണ്ട് .അതിനി തെകണ.എല്ലാം കൂടി ഒരു ആഴ്ച കഷ്ടപ്പെട്ട് അധ്വാനിച്ചു ഞാൻ ആ വീട് വാസയോഗ്യം ആക്കി ,എന്റെ പിന്നിൽ വേറെ ആരുടെയോ പറമ്പു ഉണ്ട് ,അതിൽ കശുമാവും ,മാവും ,പ്ലാവും എല്ലാം ഉണ്ട് .കൊള്ളാം നല്ല പറമ്പു ,അതൊരു എട്ടു സെനറ്റ് വരും .