അവിടെ എവിടെ ആണ് …..
കോളൂർ ..
ആഹ..ഞങ്ങളും അങ്ങോട്ട….
ഉം..അവിടെ ആണോ മിന്റെ വീട്..
അഹ്..’അമ്മ മരിക്കുന്നതിന് മുൻപ് എന്റെ പേരിൽ എഴുതി വെച്ച സ്ഥലം ഉണ്ട് അവിടെ അങ്ങോട്ടേക്ക്…ആണ് ..
ഓ അതുശേരി…അങ്ങനെ കുറച്ച നേരം സംസാരിച്ചു സംസാരിച്ചു ഞങ്ങൾ തമ്മിൽ അടുത്ത് .അവർ എന്നോട് ഓരോന്നും പറയാൻ തുടങ്ങി ,അവരുടെ നാട് കായംകുളത്തു ആണ് ,അവിടെ ഉള്ളതെല്ലാം വിറ്റു പെറുക്കി ഇങ്ങു പൊന്നു .ഇവിടെ ആ മുന്നിൽ ഇരിക്കുന്ന ഉസ്താദ് നു ഒരു പള്ളിയിൽ ജോലി കിട്ടി ,പിന്നെ ഒരു വീട് ഇനി കണ്ടു പിടിക്കണം .കോളൂർ തന്നെ ആണ് എന്നും .തത്കാലം ഒരു മാസത്തേക്ക് പള്ളി വക താമസം കിട്ടും എന്നും .
അവരുടെ സംസാരത്തിൽ നിന്നും ,ആ മുന്നിൽ ഇരിക്കുന്ന ഉസ്താദ് ന്റെ രണ്ടു ഭാര്യമാർ ,ഉം മൂന്ന് മക്കളും ആണ് .ആദ്യ ഭാര്യ ഉം മകളും ആണ് ഇപ്പോൾ എന്റെ അടുത്ത് ,ഭാര്യയുടെ മടിയിൽ അവരുടെ മകൾ .രണ്ടാമത്തെ ഭാര്യ യും മകളും മുൻപിൽ ,രണ്ടാമത്തെ ഭാര്യയുടെ മകൻ ആണ് എന്റെ കൂടെ ഇരിക്കുന്നു .
ഇങ്ങനെ സംസാരിച്ചു ഞാൻ ഉം ഉറങ്ങി പോയി ,,,ഒരു ആറര കഴിഞ്ഞപ്പോൾ ഞാൻ എണീറ്റ് …ഹ്മ്മ്..ഇന്നലത്തെ പൊറോട്ട ഉം ബീഫ് ഉം പണി തന്നു എന്ന തോന്നുന്നത് .സ്ത്രീകൾ രണ്ടും എണീറ്റ് ഇരുപ്പുണ്ട് .ചെക്കൻ ഉം ..
അഹ് മോൻ എണീറ്റ…
അഹ്..ഉറങ്ങി പോയി ..ആ സ്ഥലം എത്താറായി എന്ന് കണ്ടക്ടർ പറഞ്ഞു …
അഹ് മോൻ ഇവിടെ നിന്നും ഇനി എങ്ങനെ ആണ് പോകുന്നത് ..
ആദ്യം ഒന്ന് കുളിക്കണം ഭക്ഷണം അതിനു ശേഷം അടുത്ത വണ്ടി പിടിക്കാം..ഞാൻ ചിരിച്ചു പറഞ്ഞു …
ആഹാ..ഞങ്ങള്ക് ബസ് സ്റ്റാൻഡിൽ പള്ളിയിൽ നിന്നും ആളുകൾ വരും..
അഹ്..ഇത്രേം പറഞ്ഞപ്പോഴേക്കും സ്റ്റാൻഡ് എത്തി .
അഹ് എപ്പോഴെങ്കിലു നമുക് കാണാം ..ഞാൻ ചിരിച്ചു ..
നടന്നു പോയപ്പോൾ,ആ തള്ളയുടെ കൂടെ ഇരുന്ന മോള് എന്നെ ഒന്ന് തിരിഞ്ഞു നോക്കി .അത് പോലെ ഞാനും.ദൈവമേ..കൈയിലെ കാശോ മാലയോ അടിച്ചെടുത്തോ..ഞാൻ തപ്പി നോക്കി..ഭാഗ്യം ഇല്ല..
സ്റ്റാൻഡ് എത്തിയതും ഞാൻ ആദ്യം അന്വേഷിചത്ത കക്കൂസ് ആയിരുന്നു .ഹോ….ഒരുവിധം കക്കൂസ് വരെ നടന്നു എത്തി..അതിനു മുൻപേ എല്ലാം പോയേനെ..ഞാൻ ഓർത്തു ..കക്കൂസിൽ പോയി കഴിഞ്ഞു തിരികെ കുളിച്ചും കൂടി വന്നപ്പോൾ ആണ് ഒരു മനോഹാരിത ,,ആഹാ ,,നല്ല ഉറക്കം ,നല്ലത് പോലെ വയറ്റിൽ നിന്നും പോകുക ,നല്ല ഒരു കുളി .ഒരു ശരാശരി മലയാളിയുടെ ദൈന്യം ദിന പ്രക്രിയ തുടങ്ങാൻ ഇനി എന്ത് വേണം ..നജ്ൻ നേരെ പോയി പല്ലൊക്കെ തേച്ചു ,,പുറത്തു ഇറങ്ങി ,പ്രൈവറ്റ് ബസ് കയറി ഞാൻ ഡെസ്റ്റിനേഷൻ എത്തി .ഹ്മ്മ് ..ഇനി ആദ്യം കണ്ടു പിടിക്കേണ്ടത് മുഹമ്മദ് എന്ന ആളെ ആണ് .അതിനി അഡ്രസ് അന്വേഷിയ്ക്കണം .ആദ്യം ,കണ്ട ചെറിയ പീടിക കയറി ഒരു ചായ കുടിച്ചു .സ്ഥിരം സിനിമ ചോദ്യം തനി കാസർകോടൻ ഭാഷയിൽ അയാൾ ചോദിച്ചു .
അല്ല ..ഇവിടെ ആദ്യം ആണോ..കണ്ടിട്ടില്ല..