കാണുമ്പൊൾ ആണ് നമ്മുടെ വിഷമം ഒന്നും ഇല്ല എന്ന് അറിയുന്നത് എന്ന് .അവരുടെ മുഖത്തെ മ്ലാനത എന്താകും .എന്നെ പോലെ വീട്ടിൽ നിന്നും ഇറക്കിയത് ആകുമോ ,അതോ കാശില്ലാഞ്ഞിട്ട ആണോ..എങ്കിൽ വേണേൽ..എന്റെ കയ്യിൽ ഉള്ള മാലകൾ കൊടുത്തേക്കാം ,എനിക്ക് വള മതി .ആഹാ…നന്മ നിറഞ്ഞ ഞാൻ ..
ഹ്മ്മ് വിശക്കുന്നു ….അതുവഴി ,പോയ ചായകരനെ തടഞ്ഞു നിർത്തി നല്ല ഒരു ചായ കുടിച്ചു .ഹോ..നല്ല ഊള ചായ ..അതൊക്കെ നാട്ടിലെ ചായ കട..കിടു ചായ…ഹ്മ്മ്..വണ്ടി ദേ പാലക്കാട് സ്റ്റേഷൻ അടുക്കുന്നു .അഹ് ,,ഇനി ഇവിടെ നിന്നും ബസ് പിടിക്കണം .ഞാൻ സ്റ്റേഷൻ ഇറങ്ങി .ആദ്യം ഒന്ന് ഫ്രഷ് ആകാം ,വയറിൽ ഗ്യാസ് ഉണ്ട് ഒന്ന് തൂറണം .ഹോ …ചെന്ന് കക്കൂസിൽ ഇരുന്നത് മാത്രം ഓര്മ ഉണ്ട് ,,വെടിക്കറ്റും മലപടക്കവും നിറഞ്ഞ അന്തരാത്മാവിന്റെ ആന്തോളനങ്ങൾ .അമ്മെ….സംഗതി കഴിഞ്ഞു നേരെ പോയി കൈ എല്ലാം കഴുകി വൃത്തി ആക്കി ,അവിടെ കുലുമുറി പോയി ഒന്ന് കുളിച്ചു .ഹോ ഇപ്പോൾ ഒരു സുഖം ആശ്വാസം .അവിടെ നിന്നും ഞാൻ ഇറങ്ങി ,ഇനി പാലക്കാട് സ്റ്റാൻഡ് ലെക് ഓട്ടോ പിടിച്ചു .അതിന്റെ വാതുക്കൽ ഉള്ള ഒരു കടയിൽ നിന്നും ,പൊറോട്ട ഉം ബീഫ് ഉം തട്ടി ,ഇല്ലേൽ രാത്രി വണ്ടി ഇരുന്നു വിശന്നാൽ ഞാൻ തെണ്ടും .കയ്യിൽ ഇരുന്ന കുപ്പിയിൽ വെള്ളവും നിറച്ചു നേരെ സ്റ്റാൻഡിലേക്ക് ചെന്ന് .
അന്വേഷിച്ചപ്പോൾ പത്ത് മണിക്ക് ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ട് കാസർകോട്ടേക്ക് ,അതാകുമ്പോൾ ഏഴു മാണിയോട് കൂടി കാസർഗോഡ് എത്തും കോഴിക്കോട് മലപ്പുറം റോഡ് വഴി .ബസ് അവിടെ കിടപ്പുണ്ട് .ഞാൻ നേരെ അതിൽ കയറി ,ഏകദേശം സീറ്റ് എല്ലാം തീർന്നു .അവിടെ ഒഴിഞ്ഞു കിടന്ന ഒരു മൂന്ന് പേരുടെ സീറ്റിൽ കയറി ഞാൻ ഇരുന്നു ,പുറത്തെ കാഴ്ച നോക്കി ഇരുന്നപ്പോൾ ദേ വരുന്നു നേരത്തെ ട്രെയിൻ കണ്ട ഉസ്താദ് ഉം മകൻ ഉം ഒപ്പം നാലു പെണ്ണുങ്ങളും .അവർ ബസ് കയറി സീറ്റ് നോക്കുന്നത് കണ്ടു .ഉസ്താദ് അവിടെ മുന്നിൽ ഉള്ള ഒരു സീറ്റ് ഇരുന്നു .അയാൾക് നടക്കാൻ അല്പം പാട് ഉള്ളത് പോലെ തോന്നി ,രണ്ടു സ്ത്രീകൾ ,അവിടെ മുന്നിൽ ഉള്ള രണ്ടു സീറ്റ് .ആ ചെക്കനും ,ബാക്കി രണ്ടു സ്ത്രീകളും കൂടി ഞാൻ ഇരിക്കുന്ന സീറ്റ് ന്റെ അടുത്ത് വന്നു .ഇനി ഇതും കൂടിയേ ഉള് ..ഞാൻ നോക്കിയപ്പോൾ ,ആ ചെക്കനെ എന്റെ അടുത്ത് ഇരുത്തി ,സ്ത്രീകൾ രണ്ടും കൂടി അഡ്ജസ്റ്റ് ചെയ്തു ഇരിക്കുന്നു ..
വണ്ടി വിട്ടു ..ഞാൻ ഇങ്ങനെ എന്തോ ആലോചിച്ചു ഇരുന്നു .നേരത്തെ ഉറങ്ങിയത് കൊണ്ട് ഉറക്കം വാനില..വെറുതെ ചുറ്റും ഉള്ള കാഴ്ച ,എല്ലാം കണ്ടു ഇരുന്നപ്പോൾ എന്റെ മടിയിലേക്ക് എന്തോ ഒരു സദനം വന്നു വീണ് ഞാൻ നോക്കി ,ആ ചെക്കൻ ഉറക്കം തൂങ്ങി വീണത് ആണ് .ആ സ്ത്രീകൾ ,അവനെ പിടിച്ചു എണീപ്പിച്ചു ഇരുത്തി .ഈ പ്രക്രിയ പക്ഷെ പല പ്രാവശ്യം ആയി തുടർന്ന് ..അവസാനം ഞാൻ അവരെ കൈ കാണിച്ചു .അവൻ കിടന്നോട്ടെ എന്ന് ..അങ്ങനെ ചെക്കൻ എന്റെ മടിയിൽ കിടന്നു .അങ്ങനെ ആ സ്ത്രീകൾ ആയി സംസാരിച്ചു തുടങ്ങി .
അതി ഒരാൾ ,കണ്ടിട്ട് നല്ല പ്രായം തോന്നി..
എങ്ങോട്ടാ മോനെ..
ഞാൻ പറഞ്ഞു കാസർഗോഡ്