വാസുദേവ കുടുംബകം 1 [Soulhacker]

Posted by

 

അയ്യോ സാറെ…അടിക്കാൻ ഒന്നും…

എന്താടി..നിന്റെ ആരേലും അവിടെ ഉണ്ടോ..എന്റെ തല്ലു കൊണ്ടാൽ നിനക്കു കൊള്ളാൻ

അയ്യോ അത് അല്ല സാറെ…അവര് വലിയ ആളുകൾ ആണ്..

ഹഹ..എടി മാധവി ..നിനക്കു എന്റെ വലിപ്പം അറിയില്ല..നമുക് ശെരി ആകാം..നീ ഞാൻ പറയുന്നത് അനുസരിച്ചു അങ്ങ് കഴിഞ്ഞാൽ മതി .

ഞാൻ അവിടെ ചെന്ന് ,നേരെ ചെന്ന് അവന്മാർ കൈയേറിയ ആ വേലി അങ്ങ് പൊളിച്ചു .അത് കണ്ടു അവിടെ നിന്നും ഒരു മധ്യവയസ്‌കൻ ഓടി വന്നു .ഞാൻ അവന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു .അവൻ താഴെ വീണു .പിന്നെ എണീറ്റ് വന്നപ്പോൾ ഒന്നുകൂടി കൊടുത്തു .അതോടെ അടങ്ങി .പിന്നാലെ ഒരു പയ്യൻ ഓടി വന്നു .അവന്റെ കൈ പിടിച്ചു തിരിച്ചു ഓടിച്ചു .അതോടെ ..എല്ലാം പിന്മാറി .വേലി മുഴുവൻ ഞാൻ പൊളിച്ചു .എന്നിട്ട് ,ആദ്യം നേരെ ആ വീട്ടിൽ കയറി .അവിടെ ചെന്നപ്പോൾ ഒരു പ്രായം ചെന്ന മനുഷ്യനും ഒരു ,ചെറുപ്പക്കാരനും  പിന്നെ കിളി പോലത്തെ ഒരു പെണ്ണു.

അഹ്…എടാ…വല്ലവന്റെയും സ്ഥലം കയ്യേറി ഉണ്ടാക്കുന്നു..കൊന്നു കലയും പുലയടികളെ….ഞാൻ അലറി..

കമ്പ്ലീറ്റ് നിശബ്ദദ…അപ്പോഴാണ് ,ആ പ്രായം ചെന്ന ആളെ ഞാൻ ശ്രദ്ധിച്ചത്…ഞാൻ ചോദിച്ചു ..ബാലൻ മാഷ് അല്ലെ..

പുള്ളി കണ്ണുകൾ വിടർന്നു …അതെ…എന്നെ..

അഹ്…മാഷെ..ഇത് ഞാൻ ആണ് മാഷിന്റെ പഴയ ഒരു ശിക്ഷ്യൻ ,അഹ് മാഷിന്റെ കൂട്ടുകാരന്റെ മകൻ ,രാഘവന്റെ മകൻ  വാസുദേവൻ..

അത് കേട്ടതും പുള്ളി കസേര നിന്നും എണീറ്റ് വന്നു എന്നെ കെട്ടിപിടിച്ചു …എടാ..മോനെ..നിയോ…നീ വലിയ നിലയിൽ ആയി ഏന് മരിക്കുന്നതിന്റ മുൻപ് അയാൾ പറഞ്ഞിരുന്നു ..

അഹ്..എന്റെ മാഷെ എന്നാലും നിങ്ങളെ പോലെ സാത്വികൻ ആയ മനുഷ്യൻ ആണോ ഇത് പോലത്തെ ഈ പരിപാടി ചെയ്തത് പാവം പിടിച്ച നാലു സ്ത്രീകളുടെ വഴി അടച്ചത്..

പുള്ളി നിശബ്ദൻ ആയി …മോനെ…ഒന്നും എന്റെ തീരുമാനം അല്ല..ദേ ഈ നിൽക്കുന്ന എന്റെ മകന്റെ തീരുമാനം ആണ് .അഹ്..

ഉം…ശെരി മാഷെ..മാഷിന്റെ മകൻ ആണേൽ..ഞാൻ എന്ത് പറയാൻ..അഹ്..അവര്ക് വേണ്ടി..ഈ സ്ഥലം ഞാൻ വിൽക്കുക ആണ്..

അത് കേട്ടതും ,ആ ചെറുപ്പക്കാരൻ പറഞ്ഞു …..സാറെ ..സ്ഥലം വിൽക്കാൻ ആണേൽ എനിക്ക് താത്പര്യ ഉണ്ടുമ്മ …

 

അഹ്…അതുശേരി…എന്നിട്ട് പിന്നെ എന്തിനാടോ..ഇവിടെ വേലി കെട്ടിയത്..സാറെ..അത് എന്റെ ചേച്ചിയുടെ ഭർത്താവ് ആണ്….ആഹാ..അയാൾ ആണോ എന്റെ കൈയിൽ നിന്നും ആദ്യം അടി കൊണ്ടത്..എന്നിട്ട് അയാൾ എന്ത്യേ

അത് അകത്തു കിടപ്പുണ്ട് ..ശരീരം വേദന ഏന് പറഞ്ഞു ..ആ കിളി പോലത്തെ പെണ്ണ് പറഞ്ഞു ..

അഹ്..മോള് …ഒരു കാര്യാ ചെയ്യൂ ..നല്ല അരിവേപ്പിന്റെ ഇല ഇട്ടു വെള്ളം ചൂടാക്കി ശരീരം മുഴുവൻ കുഴമ്പും പിരട്ടി ഒന്ന് കുളിപ്പിക്കും .ഈ വേദന ഒരു മൂന്ന് ദിവസം ഉണ്ടാകും ..വാസുദേവൻ തല്ലിയാൽ അങ്ങനെ ആണ്..ഞാൻ ചിരിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *