അതുപോട്ടെ….നിങ്ങൾ എന്നെ സാറെ എന്ന് വിളിച്ചാൽ മതി ..പണ്ട് നിങ്ങളെ തമ്പുരാട്ടി എന്ന് വിളിപ്പിച്ചു ,എന്നെ കൊണ്ട് കാല് കഴുകിച്ചത് മറന്നു കാണില്ലല്ലോ മാധവി അല്ലെ.ഹ്മ്മ്..ശെരി..പഴയ കണക്കുകൾ ഒന്നും എടുക്കുന്നില്ല…അപ്പോൾ ഇനി പറഞ്ഞോ..
അവർ ഒന്നും മിണ്ടിയില്ല….അഹ്..നിങ്ങൾ സംസാരിക്കുന്നില്ല എങ്കിൽ ഞാൻ പോകുക ആണ്..
അയ്യോ…മോനെ…അല്ല..സാറെ…പോകരുത്…
അഹ്..എന്നാൽ പറഞ്ഞോ…
ഹ്മ്മ്..ഞാൻ ചെയ്‍തത് എല്ലാം തെറ്റ് ആണ് എനിക്ക് അറിയാം ,അതിന്റെ ആണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നതും .ഈ നിൽക്കുന്ന മൂന്ന് പെൺകുട്ടികളെ കൊണ്ട് ,ഇങ്ങനെ കഷ്ടപ്പെടേണ്ടി വന്നതും എന്റെ അഹങ്കാരം തന്നെ ആണ് .
അഹ് മാധവി ഞാൻ നിങ്ങളുടെ പഴയ പോലെ ഉള്ള തട്ടിപ്പുകൾ കേൾക്കാൻ അല്ല വന്നത് .ഞാൻ ഇപ്പോൾ നിങ്ങളെ പോലെ ഒരുപാട് തട്ടിപ്പുകളെ കയ്യിൽ കൊണ്ട് നടക്കുന്ന ഒരുത്തൻ ആണ് .അതുകൊണ്ടു അത് കള നിങ്ങൾ കാര്യം മാത്രം പറയുക.
അവർ പിന്നെയും നിശബ്ദം ആയി കണ്ണുനീർ വീഴ്ത്തി..പെൺപിള്ളേർ മൂണും നിശബ്ദം ആയി ഇരുന്നു …
ഞാൻ വിളിച്ചു മാധവി ….
അതോടെ അവർ ഞെട്ടി പറഞ്ഞു ..സാറെ സഹായിക്കണം .വേറെ നിവർത്തി ഇല്ല .ഇവളുമ്മാർക് ഉടുക്കാൻ ഉള്ളത് പോലും വാങ്ങിച്ചു കൊടുക്കാൻ ത്രാണി ഇല്ല .എന്റെ ആരോഗ്യവും മോശം ആണ് സാറെ…വയ്യാതെ ആയി ..ചെയ്തതിന്റെ ഫലം..
ഉം..ശെരി..സഹായിക്കാം..ഒന്നുമില്ലേലും ഈ മൂന്ന് പെൺപിള്ളേരും എന്റെ അച്ഛനെ അച്ഛാ എന്ന് ആണല്ലോ വിളിച്ചത് വെറുതെ ആണേലും..ഹ..അതുകൊണ്ടു ..രാഘവൻ എന്ന ആ വലിയ മനുഷ്യന് വേണ്ടി…
ഹ്മ്മ്…നിങ്ങൾ ഒരു കാര്യം ചെയ്യൂ…എന്റെ കൂടെ പോരുക ..അവിടെ ,മംഗലാപുരം ,ആണ് എന്റെ ജോലിസ്ഥലം ,അവിടെ നിർത്താം .ഉണ്ണാനും ഉടുക്കാനും ഉള്ളത് തരാം പിന്നെ നിന്റെ ഈ പെണ്ണുങ്ങളെ കെട്ടിച്ചും അയക്കാം ..പക്ഷെ പഴയ പോലെ തരികിട പരിപാടി ആയി വരരുത് ..വന്നാൽ ,കത്തിച്ചു കലയും ഞാൻ ,അറിയാമല്ലോ ,എന്നെ .
അത് കേട്ട് അവർ ഞെട്ടി….
ഹ്മ്മ്..ശെരി..അതിനു മുൻപ്..ഇവിടെ ,അടുക്കള കയറിയപ്പോൾ എനിക്ക് മനസ്സിൽ ആയി ഒരു സദനം ഇരുപ്പില്ല എന്ന് ..നിങ്ങൾക് ഈ നാട്ടിൽ വല്ല കടവും ഉണ്ടോ….
ഉണ്ട് സാറെ..ഇവിടെ അടുത്തുള്ള പച്ചക്കറി പ്ളാവ്യെജ്ഞാന കട അവിടെ ഒരു അയ്യായിരം ഉണ്ട് ..
അഹ്..ശെരി…ആരാ അവിടെ സാധനങ്ങൾ വാങ്ങുവാൻ പോകുന്നത് ..
അത് പിള്ളേർ ആണ് ദേ ..ആ കാണുന്നത് ആണ്..അവർ കാണിച്ചു ..ഞാൻ പോക്കറ്റ് നിന്നും ഒരു ആറായിരം രൂപ എടുത്തു ,എന്നിട്ട് മാലിനി യെയും മാലതിയേയുംഎം ,വിളിച്ചു പറഞ്ഞു ..ധ ആ കടയിലെ കടം തീർക്കുക .പിന്നെ ഈ വീട്ടിലേക്ക് വേണ്ട സാധനങ്ങളും വാങ്ങിക്കോ .എന്നിട്ട് ഉച്ചയ്ക്ക നല്ല ഒരു ഊണ് റെഡി ആകു ..