സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

” ഞാൻ എന്ന് തൊട്ടു പറയുന്നതാ..  ശ്രീ… നിനക്കായിരുന്നില്ലേ പതിയെ മതി എന്ന് വാശി….. ”
” അത് പിന്നെ  എന്റെ കിച്ചേട്ടനെ എന്റെ മാത്രം ആയിട്ടൊന്നു സ്നേഹിക്കാൻ അല്ലെ….  ”
” ഇപ്പോൾ സ്നേഹം ഒകെ പോയോ…?  ”
” പോയിട്ടൊന്നും ഇല്ല …പക്ഷെ എനിക്ക് എന്തോ  …. എനിക്കും വേണം കിച്ചേട്ടാ….  ഒരു കുഞ്ഞി കിച്ചുവിനെ…. ”
അതിനു മറുപടി എന്നവണ്ണം എന്റെ നെറുകയിൽ ഒരു ചുംബനം ആണ് കിച്ചേട്ടൻ തന്നത്…കാലങ്ങളായി കേൾക്കാൻ കൊതിച്ച വാക്കുകൾക്ക് പൂർണ സമ്മതം എന്ന മട്ടിൽ.
സത്യത്തിൽ ഞങ്ങളുടെ കുട്ടിക്കളി ഒന്നു മാറിയിട്ട് വേണ്ടേ പുതിയ കുട്ടിയെ കുറിച്ചാലോചിക്കാൻ……… എന്നാണ് എല്ലാരും പറയാറ്…
” കുഞ്ഞാവ വന്നാൽ കിച്ചേട്ടന് എന്നോടുള്ള സ്നേഹം കുറയുവോ…?  ”
തമാശക്ക് എന്നാ വണ്ണം എന്റെ വായിൽ നിന്നു ചാടി..
” എനിക്ക് എന്റെ ശ്രീകുട്ടിയോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല….. ”
” ശെരിക്കും….? ”
” മം… ”
” എന്നാൽ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരുവോ….?  ”
” മം…. ” കിച്ചേട്ടൻ സമ്മതം മൂളി.
” എങ്കിൽ എനിക്ക് ഐസ്ക്രീം വാങ്ങി തരുവോ
..?  ”
” തരാലോ…. ”
” എനിക്കിപ്പോൾ വേണം…. ”
” ഇപ്പോളോ….  നേരം വെളുക്കട്ടെ…  വാങ്ങിക്കാം….. ”
” പറ്റില്ല എനിക്കിപ്പോൾ തന്നെ വേണം… ”
” ഈ രാത്രി ഞാൻ എവിടെ പോയി വാങ്ങിക്കാനാ..  ശ്രീ….  അതും അല്ല പുറത്തു നല്ല മഴയും ഉണ്ട്….. ”
” അപ്പോൾ ഇപ്പോ കിച്ചേട്ടൻ പറഞ്ഞതോ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരും എന്ന്…. ”
ഞാൻ പെട്ടെന്നങ്ങേരുടെ നെഞ്ചിൽ നിന്നടർന്നു മാറി എഴുന്നേറ്റിരുന്നു..
” പറ്റില്ലെന്ന് പറഞ്ഞില്ലല്ലോ.. ഞാൻ….  ദേ…  രാവിലെ തന്നെ എന്റെ ശ്രീകുട്ടിക്ക് ഞാൻ ഒരു ഐസ്ക്രീം വണ്ടി തന്നെ മുറ്റത്തു കൊണ്ടു വന്നു തരാം..  അത് പോരെ…..  ”
” പറ്റില്ല..  എനിക്കിപ്പോൾ തന്നെ വേണം… ”
എന്റെ ദേഹത്ത് പതിച്ച കിച്ചേട്ടന്റെ കൈകൾ തട്ടിമാറ്റി ഞാൻ ബലം പിടിച്ചിരുന്നു.. കിച്ചേട്ടന്റെ മുന്നിൽ വാശി കാണിക്കാൻ എനിക്കെന്നും ഒരു തരം ആവേശം ആണ്…” ഹാ..   എന്തിനാ നീ ഈ വാശി കാണിക്കുന്നേ… ”
” ഓഹോ…  അപ്പോൾ ഞാൻ ചോതിച്ചതാണോ തെറ്റ്… ഇന്ന് ആ ജ്യോതിക്ക് ഐസ്ക്രീം വാങ്ങി കൊടുക്കാൻ എന്ത് ഉത്സാഹം ആയിരുന്നു…. ”
” എടീ പുല്ലേ അത് നിന്റെ കൂട്ടുകാരി അല്ലെ…?  ”
” ആഹാ…. അപ്പോൾ അത് ഓർമ ഉണ്ടല്ലേ…  എന്നിട്ടാണോ മനുഷ്യ  ഐസ്ക്രീം വാങ്ങിക്കൊണ്ടു വന്നിട്ട് ആദ്യം അവൾക്ക് കൊണ്ട് കൊടുത്തത്.  അതും അടുത്ത് ഞാൻ നിൽക്കുമ്പോൾ…….?  ”
അത് കേട്ടു കിച്ചേട്ടന്റെ മുഖത്തുണ്ടായ ഭാവം എനിക്ക് ലഹരി ആയിരുന്നു….അധികം ഉന്മേഷത്തോടെ എന്നിലെ കുട്ടിത്തം ഉണർന്നു വന്നു.
” ഇത് നല്ല കൂത്തു…  നീ വെറുതെ ആവശ്യം ഇല്ലാത്തതു ചിന്തിച്ചു കൂട്ടണ്ടാ ട്ടോ….?  ”
” ഞാൻ പറഞ്ഞതിൽ ആണോ..  നിങ്ങൾക് ചെയ്യാം ..  സത്യം പറ നിങ്ങൾ തമ്മിൽ എന്താ ബന്ധം..?  ”
എല്ലാം കേട്ടു കണ്ണും മിഴിച്ചു നിന്ന കിച്ചേട്ടനെ കണ്ടെനിക്ക് ചിരിയാണ് വന്നത്.  കിച്ചേട്ടനെ വെറുതെ വട്ടാക്കാൻ ഞാൻ വീണ്ടും ശ്രമിച്ചു….
” സത്യം പറ കിച്ചേട്ടാ..  നിങ്ങൾക്കെന്നെ മടുത്തു തുടങ്ങിയോ..?
ചോദിച്ചത് മാത്രമേ ഓർമ ഉള്ളു.. ആദ്യമായി കിച്ചേട്ടന്റെ കൈ എന്റെ കവിളിൽ പതിച്ചു…  അങ്ങേരുടെ കൈയുടെ ചൂട് ഞാൻ അറിഞ്ഞു….  മുഖം ചുവന്നു പുകയാൻ തുടങ്ങി…  എന്ത സംഭവിച്ചതെന്ന് കൂടെ മനസ്സിലാവുന്നതിനു മുൻപേ കിച്ചേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *