സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

” ആഹ് ശ്രീക്കുട്ടി ?  എപ്പോ വന്നെടീ കൊച്ചേ നീയ്?  ”
മൂലയിൽ ഒതുങ്ങി നിന്നിരുന്ന വല്യമ്മയെ ആ ചോദ്യത്തിനുടമയെ ഞാൻ കണ്ടു.
“അയ്യോ പരദൂഷണം തള്ള ഇവിടെ ഉണ്ടായിരുന്നോ? ” കണ്ടപ്പോൾ തന്നെ അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…..
” ഞാൻ വന്നിട്ട് ഒരാഴ്ച ആയി വല്യമ്മേ… ”
ഉള്ളിൽ വെറുപ്പാണെങ്കിലും പുറത്തു ചിരിച്ചു കൊണ്ട് ഞാനവരോട് പറഞ്ഞു…  ഇല്ലെങ്കിൽ ചിലപ്പോൾ അതു മതി തള്ളക്ക് ഇന്നത്തെ വാർത്തക്ക്..
” നിന്റെ കെട്ട്യോൻ വന്നില്ലെടീ?  ”
ഓഹ്…. തള്ള വിടുന്ന ലക്ഷണം ഇല്ല… .
” ഇല്ലമ്മേ നാളെ വരുമായിരിക്കും…. ”
അവരോടങ്ങനെ ഒരു നുണയും പറഞ്ഞു ഞാൻ വേഗം പുറത്തിറങ്ങി… ..  ഇല്ലെങ്കിൽ ചിലപ്പോൾ എല്ലാം പൊളിയും  .  മനസ് വായിച്ചെടുക്കാൻ ഇവര് കഴിഞ്ഞേ ഒള്ളു വേറെ ആരും…  പിന്നെ അങ്ങേരു വരില്ലെന്നെങ്ങാനും ഇതിനോട് പറഞ്ഞു പോയാൽ പിന്നെ അതുമതി ….  പൊടിപ്പും തൊങ്ങലും വച്ചെന്തെങ്കിലും ഒക്കെ പറഞ്ഞുണ്ടാക്കി എന്റെ ഉള്ള വില കൂടി കളയും ..ഉറപ്പു….  ഒന്നാമത്  ആ കുരങ്ങന്റെ കൂടെ ഇറങ്ങി പോയി എന്ന ചീത്തപ്പേര് ഒന്ന് മാറിവരുന്നേ ഒള്ളു …….അടുക്കളയിൽ നിന്നറങ്ങിയതേ  വാതിൽ ചാരി നിൽക്കുന്ന ചിന്നുവിനെ ആണ് കണ്ടത്..
” ഓഹ് ഞെട്ടിപ്പോയല്ലോടീ പോത്തേ…  നിനക്ക് ഒന്നു മിണ്ടീ പറഞ്ഞും ഒക്കെ നിന്നു കൂടെ.. ”
” ഈ ചേച്ചി എന്തിനാ എന്റെ മെക്കിട്ടു കേറുന്നേ.. ”
” ഞാൻ ആരുടേം മെക്കിട്ടു കേറുന്നില്ല പോരെ..? ”
അതും പറഞ്ഞു അവളെയൊന്നു തൊഴുതു കാണിക്കുമ്പോൾ വല്യമ്മയോടുള്ള അമർഷം തീർക്കുകയായിരുന്നു  ഞാൻ….  ശേഷം പതിയെ ഞാൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞു..
” അപ്പോൾ ശരിക്കും ഏട്ടനും ആയിട്ട് വഴക്കാണല്ലേ?  ”
ചെറു പുഞ്ചിരിയോടെ ചിന്നു അതു ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി തരിച്ചു…..  ഇവളിതെങ്ങനെ അറിഞ്ഞു..ദൈവമേ.. ?  ഞാനിത് ആരോടും പറയാത്തതാണല്ലോ..
ചിന്തിച്ചു തീരും മുൻപേ ഞാൻ ചിന്നുവിന് നേർക് തിരിഞ്ഞു….
” നീ എങ്ങനെ അറിഞ്ഞു? ഓഹ്…. അങ്ങേരു വിളിച്ചു പറഞ്ഞു കാണും. അല്ലെ?  ”
” എന്നെ ആരും വിളിച്ചില്ല.  വന്നപ്പോൾ മുതൽ തോന്നിയതാ എന്തോ ഉണ്ടെന്നു .. ശ്രീയേച്ചീടെ  ഈ മുഖവും വീർപ്പിച്ചുള്ള  നടത്തവും…..  ദേഷ്യവും  ഒക്കെ കണ്ടപ്പോ തോന്നി . ഇടക്ക് അമ്മായിയും ചോദിച്ചു  നിങ്ങൾ തമ്മിൽ വല്ല വഴക്കും ആണോ എന്ന്?  ”
” അയ്യോ അമ്മയോ?  എന്നിട് നീ എന്ത് പറഞ്ഞു?  ”
” അങ്ങനെ ഒന്നുമില്ല.  എന്നോടൊന്നും പറഞ്ഞില്ലെന്നു പറഞ്ഞു… ”
അതേതായാലും നന്നായി.  ഇവളറിയാത്ത ഒരു രഹസ്യവും എനിക്കില്ലെന്നു അമ്മക്ക് അറിയാം. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആണ് ഇവളെന്നാണ് അമ്മ പറയാറ്…
” ആഹ് ഇനി നീ ഇത് അമ്മയോടൊന്നും പോയി പറയൻ നിൽക്കണ്ട.  കേട്ടോ?  ”
ഞാൻ അവളോട് ഒരു താക്കീതെന്ന പോലെ പറഞ്ഞു നേരെ കല്യാണ വീട്ടിൽ നിന്നിറങ്ങി എന്റെ വീട് ലക്ഷ്യമാക്കി നടന്നു..  അമ്മാവന്റെ വീടിനോടു ചേർന്ന് തന്നെ ആണ് എന്റെ  വീട്.. ഒരു മുറ്റം.  അതു കൊണ്ട് തന്നെ കല്യാണ വീട്ടിലെ പല പടകളും വീട്ടിലും തമ്പടിച്ചിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *