” എന്നാലും എനിക്ക് അങ്ങ് വിശ്വാസം വരുന്നില്ലാട്ടോ..കുഞ്ഞേച്ചി.. ശ്രീയേച്ചി തന്നെത്താനെ കാല് തല്ലി ചതച്ചു എന്ന് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനെ… പക്ഷെ കിച്ചേട്ടൻ അങ്ങനെ ചെയ്തു എന്ന് പറഞാൽ….. ”
ഒരുക്കത്തിനിടയിൽ കുഞ്ഞേച്ചിയോടെന്ന വണ്ണം ചിന്നു പറഞ്ഞു. സത്യത്തിൽ അതെനിക്ക് നേരെയുള്ള ഒളിയമ്പ് തന്നെ ആയിരുന്നു.
” ഓഹ് അപ്പോൾ നിനക്ക് എന്നെ വിശ്വാസം ഇല്ലേ ചിന്നു….. ”
” ശ്രീയേച്ചിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല… കിച്ചുവേട്ടൻ അങ്ങനെ ചെയ്തു എന്ന് കേട്ടപ്പഴാ വിശ്വാസം വരാത്തത്… ”
” ആഹ്… നീ വിശ്വസിക്കണ്ടാ…. പുറമെ കാണുന്ന ഒന്നുമല്ല ശരിക്കുമുള്ള ആണുങ്ങൾ എന്ന് നിനക്ക് വൈകാതെ മനസിലായിക്കൊള്ളും.. അന്ന് നീ എന്നെ ഓർക്കും … ”
” ശ്രീയേച്ചി എന്തു പറഞ്ഞാലും ഞാൻ കിച്ചേട്ടന്റെ കൂടെയാട്ടോ… അതൊരു പാവമാ.. ”
” അത് ശെരിയാ…. കാര്യം അറിയതെ ആ ചെക്കനെ എല്ലാരും കൂടി ഇന്നലെ വെറുതെ ചീത്ത പറഞ്ഞു എന്നാ കേട്ടത്…. ”
കുഞ്ഞേച്ചി അത് പറഞ്ഞതെ ഇടിവെട്ടേറ്റവളെ പോലെ ഞാൻ ചാടി എഴുന്നേറ്റു..
” കിച്ചേട്ടനെ വഴക്ക് പറഞ്ഞോ… ആരു.. ? ”
” വേറെ ആരു.. വല്യമ്മ…. ”
” കിച്ചേട്ടനെ വഴക്ക് പറയാൻ ആ തള്ള ആരാ…? അല്ലെങ്കിലും കിച്ചേട്ടനെ എന്തിനാ വഴക്ക് പറയുന്നേ…… ”
” പിന്നെ… നിന്റെ കാലു തല്ലി ചതച്ച അവനോട് പിന്നെ എന്ത് പറയണമായിരുന്നു…. വല്യമ്മ നല്ലത് പറഞ്ഞെന്ന അമ്മ പറഞ്ഞെ… ”
” അതിന് അത് കിചേട്ടനാണെന്നു ആരാ പറഞ്ഞെ. ? .. അത് ഞാനാ… ഞാൻ എറിഞ്ഞ കിണ്ടി ഭിത്തിയിൽ കൊണ്ടു തിരിച്ചു എന്റെ കാലിൽ കൊണ്ടതാ.. അല്ലാതെ എന്റെ കിച്ചേട്ടൻ ഒന്നും ചെയ്തിട്ടില്ല…. ”
അത് പറഞ്ഞു തീരുമ്പോളേക്കും ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു…
” എന്റെ കിച്ചേട്ടനെ വഴക്ക് പറയാൻ അവർക്കെന്താ അവകശം…. ”
കണ്ണുനീർ ധാരയായി കവിളിനെ നനച്ചു താഴേക്കൊഴുകിയിറങ്ങി. പറഞ്ഞതത്രയും വിശ്വസിക്കാത്ത മട്ടിൽ അവര് രണ്ടു പേരും എന്നേ നോക്കി നിൽക്കുമ്പോൾ ഞാൻ മുഖം പൊത്തി കരയുകയായിരുന്നു ..
” ഞാനാ എല്ലാറ്റിനും കാരണം.. ഞാൻ കാരണമാ കിച്ചേട്ടൻ എല്ലാവരുടേം മുന്നിൽ വഴക്ക് കേട്ടത്….. ”
എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞു കരയുമ്പോൾ കേട്ടു നിന്ന കുഞ്ഞേച്ചിയുടെയും ചിന്നുവിന്റെയും ചിരി ആ മുറിയാകെ നിറഞ്ഞു… ചെറു ചിരിയിൽ നിന്നും അത് പൊട്ടിചിരിയിലേക്കു വഴി മാറുമ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ഞാൻ അന്താളിച്ചു നിന്നു..
” ദേ… ഇത്രേം ഒള്ളു എന്റെ ശ്രീയേച്ചിക്ക് കിചേട്ടനോടുള്ള പിണക്കം…. ”
ചിന്നു ഓടി വന്നെന്നെ കെട്ടിപ്പിച്ചു… കണ്ണുന്നീർ ഒഴുകിയ കണ്ണുകൾ അവൾ തുടച്ചു നീക്കി.. അപ്പോഴും നടക്കുന്നതെന്തെന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല….
” എന്റെ പൊന്നു ശ്രീയേച്ചി… കിച്ചേട്ടനെ ആരും വഴക്ക് പറഞ്ഞിട്ടില്ല .. എന്റെ ഈ ശ്രീകുട്ടിടെ മനസ്സറിയാൻ..ഞങ്ങൾ വെറുതെ പറഞ്ഞതല്ലേ … ”
ഒരു പുഞ്ചിരിയോടെ അവളതു പറയുമ്പോൾ ആശ്വാസത്തിന്റെ ഒരു തിളക്കം എന്റെ കണ്ണിലും നിഴലിച്ചു.. എല്ലാം എന്നേ പറ്റിക്കാൻ വേണ്ടിയായിരുന്നു എന്നറിഞ്ഞപ്പോൾ പിടിക്കപ്പെട്ടവളുടെ നാണം കലർന്ന പുഞ്ചിരി വിതുമ്പി നിന്ന എന്റെ ചുണ്ടിലും വിരിഞ്ഞു.
” ഓഹ് . എന്തൊക്കെ ആയിരുന്നു പെണ്ണിന്റെ പ്രകടനം.. ചീത്ത വിളിക്കുന്നു… അങ്ങനെ ഒരു കെട്ട്യോൻ വേണ്ടെന്നു പറയുന്നു. എന്നിട്ടിപ്പോൾ കിച്ചേട്ടാന്നും പറഞ്ഞു മോങ്ങുന്ന കണ്ടില്ലേ….. ”
“എല്ലാം അഭിനയം അല്ലെ ചേച്ചി…. ഈ ശ്രീയ്ച്ചിക്കു കിച്ചേട്ടനും കിച്ചേട്ടന് ശ്രീയേച്ചിയും ഇല്ലാതെ പറ്റില്ലെന്ന് ഇവരേക്കാൾ നന്നായി എനിക്കറിയാം…. ”
ചിന്നു എന്നോട് ചേർന്ന് നിന്നതു പറയുമ്പോൾ എനിക്ക് സങ്കടത്തിനും സന്തോഷത്തിനും പുറമെ വല്ലാത്തൊരു ജ്യാള്യത തോന്നി ..” ശ്രീയേച്ചിക്ക് തോന്നുന്നുണ്ടോ കിച്ചേട്ടന് ഈ ഒരാഴ്ച അവിടെ സുഖിച്ചിരിക്കയായിരുന്നു എന്ന്… ഈ കഴിഞ്ഞ ഒരാഴ്ചയിൽ ഒരു നൂറു തവണ എങ്കിലും വിളിച്ചിട്ടുണ്ടാകും എന്റെ ശ്രീക്കുട്ടി എന്തെടുക്കുവാ എന്നും ചോദിച്ചു. അത്രക് ഇഷ്ടാ എന്റെ ശ്രീയേച്ചിനെ കിച്ചേട്ടന്… . എന്നിട്ട് ആഹ് പാവം ചേച്ചീനെ ഉപദ്രവിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുവോ… ”