ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]

Posted by

“സ്വന്തം ആങ്ങള യെ കല്യാണം കഴിച്ച് അവന്റെ സങ്കടം മാറ്റാൻ നടക്കുന്ന കുഞ്ഞിപെങ്ങൾ “….. എന്ന് പറഞ്ഞ് രണ്ട് ഉമ്മി മാരും ആർത്ത് ചിരിച്ചു.

ഒരിക്കൽ നിഷാപൂരിന് തൊട്ടടുത്ത നഗരമായ തൂസിലേക്ക്,
ഭരണപരമായ ഒരു അതീവരഹസ്യ തീരുമാനം അവിടുത്തെ വസീറിന് കൈമാറാൻ ചക്രവർത്തി ഗാസിയെ ഏൽപിച്ചു…

തൂസും, നിഷാപൂരും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഏഴ് ദിവസത്തെ വഴിദൂരമുണ്ട്.

ഉടവാൾ ധരിച്ച് സിൽസില എന്ന തന്റെ കാപ്പിരി ക്കുതിരയുടെ പുറത്ത് തൂസിലേക്ക് പുറപ്പെട്ട ഗാസി കണ്ണിൽ നിന്ന് മറയുന്നത് വരെ ബുദൂർ അവനെ നോക്കി കൊണ്ട് നിന്നു. ദൂരത്തേക്ക് പോയി ഗാസിയുടെ രൂപം ചെറുതായി,… ചെറുതായി.. മറയുമ്പോഴേക്കും, ബുദൂറിന്റെ കണ്ണിലെ മിഴിനീർ കണങ്ങൾ വലുതായി… വലുതായി…കാഴ്ച മറച്ച് ഭാരം താങ്ങാതെ നിലത്ത് വീണ് ചിതറിത്തെറിച്ചു കൊണ്ടിരുന്നു. കണ്ണീർ വറ്റുവോളം കരഞ്ഞു, അവൾ.

ആദ്യത്തെ രണ്ട് മൂന്ന് ദിനങ്ങൾ അവൾ ഒരു വിധം തള്ളി നീക്കി..
പിന്നീടങ്ങോട്ട് അവൾ ആകെയുലഞ്ഞ് തകർന്നു.. ഭക്ഷണം വേണ്ട, കുളി നനയില്ല… തോഴിമാരെ കാണാൻ കൂട്ടാക്കുന്നില്ല …

ചോദിക്കുന്നതിനോടും പറയുന്നതിനോടും എല്ലാം ഒരു തരം ദേഷ്യം.
വെള്ളവുമായി ചെന്ന പരിചാരികയുടെ കൈയ്യിലെ സ്ഫടിക കൂജ വരെ തട്ടിപ്പൊട്ടിച്ചു.

ഉമ്മിമാർ നിർബന്ധിച്ചാൽ ഇത്തിരി വെള്ളമോ ചെറുപഴങ്ങളോ തിന്നാൽ ആയി. അവളുടെ ചേലും കോലവും കണ്ട് ഗാസിയെ യെ തൂസിലേക്ക് വിടേണ്ടിയിരുന്നില്ല എന്ന് ചക്രവർത്തിക്കു പോലും തോന്നി…

പിന്നെ…. സാരമില്ല… കെട്ടിച്ചു വിടേണ്ടവളല്ലേ… ശീലമാകാൻ ഇങ്ങനെ ഒരു കാരണമാകട്ടെ… എന്ന് ആശ്വസിച്ചു.
ഇടക്കിടക്ക് ഗാസിയെ ഇങ്ങനെ വിട്ട് രണ്ട് പേരുടെയും ഇത്തരം പ്രയാസങ്ങൾ പതിയെ നീക്കി എടുക്കണം എന്ന് കൂടി ഹിർക്കലും ഭാര്യമാരും കൂടി തീരുമാനിച്ചു.

ഗാസി പോയതിന്റെ ഏഴാം നാൾ രാവിലെ മുതൽ കൊട്ടാരമട്ടുപ്പാവിൽ പോയി നിന്ന് ദൂരേക്ക് മിഴി പായിച്ച് നിൽക്കുകയാണ് ബുദൂർ…

നട്ടുച്ചക്ക് കത്തി നിന്ന വെയിൽ പോലും അവൾ ചാറ്റൽമഴനനയുന്ന പോലെ നിന്ന് കൊണ്ടു…

ഉമ്മിമാരായ ശേബയും ഇഷ്താരയും ഇടക്ക് വന്ന് മട്ടുപ്പാവിൽ വെച്ച് തന്നെ നിർബന്ധിച്ച് വല്ലതും കുടിപ്പിക്കുകയും തീറ്റുകയും ചെയ്തു….

വെയിൽ ആറി…. പടിഞ്ഞാറൻ ചക്രവാളത്തിൽ, ചുവന്ന സൂര്യൻ അലിഞ്ഞിറങ്ങി എരിഞ്ഞു തീർന്നു…

ഗാസിയെ കാണാനില്ലാതെ ചെറുതായി പരക്കാൻ തുടങ്ങിയ ഇരുട്ടിൽ നിരാശയോടെ പിന്തിരിയാൻ തുടങ്ങുമ്പോഴാണ്, അകലെ …..ഒരു നേരിയ പൊടിപടലം ഉയർന്നുവോ എന്നവൾ സംശയിച്ചത്.

ആകാംക്ഷയോടെ അവൾ ഒന്ന് കൂടി ഉറ്റുനോക്കി…. ഏതിരുട്ടിലും , വേഗം കൊണ്ട് തന്നെ , തിരിച്ചറിയാൻ കഴിയുന്ന ഗാസിയുടെ കുതിര സിൽസില….
തിരതല്ലി വന്ന സന്തോഷം ആനന്ദബാഷ്പങ്ങളായി പെയ്തൊഴിയുന്ന കണ്ണുകളുമായി ശയനമുറിയിലേക്കോടി അവൾ വാതിലടച്ചു.

സിൽസിലയുടെ പുറത്ത് അവളെക്കാണാൻ ഓടി വന്നിരുന്ന ഗാസിയുടെ അവസ്ഥയും വിഭിന്നമല്ല…

പക്ഷേ … ഏഴ് ദിവസവും … സ്വയം ശിക്ഷണത്തിൽ മനസ്സിനെ പാകപ്പെടുത്താൻ ഉള്ള ശ്രമവും അവൻ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *