എനിക്ക് ഒന്നും ഓര്മ ഇല്ല എന്നും .ഡോക്ടറുടെ റിപ്പോർട്ടിൽ ഞാൻ കുറെ നേരം ആയി മയക്കു മരുന്നിന്റെ ഹാങ്ങോവർ ആയിരുന്നു എന്നും അറിഞ്ഞത് കൊണ്ട് അവരും സമാധാനിച്ചു .അന്ന് ജാൻസി രക്ഷപെട്ടേനെ ,പക്ഷെ രാംചന്ദ് ന്റെ നിർദേശ പ്രകാരം ,മക്കളെ രക്ഷിക്കാൻ വേണ്ടി ,ജാൻസി യുടെ ശരീരം കുത്തി വെച്ച് തളർത്തിയത് ആണ് .പിനീട് ജോലി അന്വേഷിച്ചു വന്ന എന്നെ രാംചന്ദ് സ്വീകരിച്ചു കാരണം ,എനിക്ക് വേറെ ഒന്നും അറിയില്ല ഏന് പുള്ളി വിശ്വസിച്ചു .അത് പുള്ളി തന്നെ എന്നോട് ചോദിച്ചു ഉറപ്പിച്ചിരുന്നു .പിനീട് പുള്ളിയുടെ മകന്റെ വലം കൈ ആയി ഞാൻ മാറി .ഹ്മ്മ്…
ഇത് വിധി ..പറഞ്ഞിട് കാര്യം ഇല്ല .അഹ്..എടാ സെബാട്ടി..നിങ്ങളെ ഞാൻ വെറുതെ വിടുക ആണ് .പിന്നെ നീ ഒന്ന് ഓർക്കുക ,അവിഹിതം പ്രസവം മാത്രം നടത്തി നിങ്ങളെ ഉപേക്ഷിച്ച ഈ സ്ത്രീയെ കാൾ 100 ഭേദം ആണ് ,നിന്നെ സ്വന്തം കൂടപ്പിറപ്പിന്റെ പോലെ സ്നേഹിച്ച ഞാൻ .ശെരി ഞാൻ പോകുന്നു .ഇനി എന്റെ പിന്നാലെ രണ്ടുപേരും വരരുത് .നിങ്ങളുടെ നിഴൽ പോലും എന്റെ ഏഴയലത്തു വന്നാൽ പിന്നെ എന്റെ പ്രതികരണം എന്താ എന്ന് എനിക്ക് തന്നെ പറയാൻ സാധിക്കില്ല .
ഹരിയേട്ടാ ഞാൻ ……
ഞാൻ കൈ ഉയർത്തി …വേണ്ട സെബാട്ടി …നീ ഇനി എന്ത് പറഞ്ഞാലും ,അത് ഒന്നിനും പകരം ആകില്ല .നന്നായി വരിക.പിന്നെ നിന്റെ വളർത്തച്ഛനെ ഞാൻ ഒരു നാൽപതു ലക്ഷം ഏല്പിച്ചിട്ടുണ്ട് .രണ്ടു പെണ്മക്കളുടെ ഉം നിന്റെ ഉം ഭാവിക്ക് വേണ്ടി .പോകുന്നു ഞാൻ. ബോംബെ ഉള്ള രാംചന്ദ് ന്റെ മൂന്ന് ആണ്മക്കളും ആയി ഒരു യുദ്ധത്തിന് ഞാൻ പുറപ്പെടുക ആണ് .ഞാൻ നാളെ ജീവിച്ചിരിക്കും എന്ന് പോലും എനിക്ക് ഉറപ്പില്ല പക്ഷെ എന്നെ സ്നേഹിച്ച ഒരു പാവം പെൺകുട്ടിക്ക് വേണ്ടി ,അതിൽ ഒരാളെ എങ്കിലും ഞാൻ തീർത്തിരിക്കും .അതിനു മുൻപ് ഞാൻ തീരാതെ ഇരിക്കും എന്ന പ്രതീക്ഷയിൽ . …..ഇനി ഒരിക്കലും കണ്ടു മുട്ടില്ല എന്ന പ്രതീക്ഷയിൽ …..മറ്റൊരു കാലത്തിന്റെ കയ്യൊപ്പിനായി
അവസാനിച്ചു .