കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]

Posted by

ഒരിക്കൽ നിന്നോട് ഞാൻ നേരിട് പറഞ്ഞത് ആണ് .ഓര്മ കാണും നിനക്കു ആരെയും അന്ധമായി സ്നേഹിക്കരുത് ഏന് .അന്ന് നീ അത് കേട്ടിരുന്നേൽ ഇന്ന് എന്റെ മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുമായിരുന്നോ .?ഹഹ …ഖദീജ ചിരിച്ചു .

ഹമ് ..എനിക്ക് അവസാനം ആയി ഒരു ആഗ്രഹം ഉണ്ട് സെബാട്ടി….
അഹ്..പറ ഹരിയേട്ടാ ..ഒന്നുമില്ലേലും ഞാൻ അത് സാധിച്ചു തരും കാരണം ,നിങ്ങൾ എന്നെ നല്ലത് പോലെ സ്നേഹിച്ചിട്ടുണ്ട് .അതെനിക് ഉറപ്പാണ് .തിരിച്ചു ഞാന് ഉം പക്ഷെ ,നിങ്ങളെ കൊല്ലാതെ വിട്ടാൽ എന്റെ ഈ ഉമ്മയെ നിങ്ങൾ കൊല്ലും ..അതുകൊണ്ടു നിങ്ങളുടെ ആഗ്രഹം പറ..

അഹ് ..സെബാട്ടി വേറെ ഒന്നും അല്ല…നിന്റെ ഈ തോക്കിൽ ഉണ്ട ഇല്ല..അത് നിറയ്ക്കണം ..അത് ദേ അവന്റെ കയ്യിൽ ഉണ്ട് ..ഞാൻ കൈ ചൂണ്ടി ..സെബാട്ടി നോക്കി ,,അവന്റെ പിന്നിൽ ഒരാൾ നില്കുന്നു .ആ നിമിഷം ഞാൻ കസേരയിൽ നിന്നും ,ചാടി എണീറ്റ് ,ഒരു ഞൊടി കൊണ്ട് ,മലക്കം മറിഞ്ഞു ,ആ തോക്കു ചവിട്ടി തെറിപ്പിച്ചു .ഖദീജയും സെബാട്ടി ഉം അത് തീരെ പ്രതീക്ഷിച്ചില്ല..നിന്നെ നില്പിൽ സെബാറ്റിയെ ഞാൻ തള്ളി അകത്തേക്ക് ഇട്ടു ,ഒപ്പം ഖദീജയെയും ..

പുറത്തു നിന്നെ ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു ..സെബാട്ടി..നിനക്കു ഇവനെ മനസ്സിൽ ആയോ .സെബാട്ടി സൂക്ഷിച്ചു നോക്കി …എവിടെയോ കണ്ടത് പോലെ അല്ലെ സെബാട്ടി .എടാ..ഇത് രാജീവ്,നീ എന്റെ നാട്ടിൽ വെച്ച് ഒരുത്തന്റെ കയ്യ് ഓടിച്ചില്ലേ ,അന്ന് കഴിഞ്ഞ ഉത്സവത്തിന് ,അവൻ ആണ് ഇവാൻ….
സെബാട്ടി ഞെട്ടി…
അഹ്..എടാ..നിനക്കു കാര്യങ്ങൾ മനസ്സിൽ ആയില്ല അല്ലെ ….ഹാഹ്….ഞാനും രാജീവനും ചെറുപ്പം മുതൽ കൂട്ടുകാർ ആയിരുന്നു .എനിക്ക് നാട് വിടേണ്ടി വന്നതിനു ശേഷം ആണ് ഞങ്ങളുടെ ബന്ധം എക്കെ മാറിയത് ,പിനീട് വർഷങ്ങൾക് ശേഷം ഞാൻ അവിടെ ചെന്നപ്പോൾ വീണ്ടും ബന്ധം പുതുക്കി .അന്ന് അവന്റെ അച്ഛൻ ഉം ,ഇവനും കൂടി അവിടെ എന്റെ അമ്മാവന്റെ സ്ഥലം പിടിക്കും എന്ന് പറഞ്ഞത് വെറും ഒരു നാടകം ആയിരുന്നു .ഞാൻ ഉം ഇവനും കൂടി അഭിനയിച്ച ഒരു നാടകം ,കാരണം അമ്മാവനെ കൈയിൽ എടുക്കാനും എല്ലാം ഞാൻ ഉണ്ട് എന്ന് തോന്നിപ്പിക്കാനും വേണ്ടി തന്നെ ആയിരുന്നു .ഞങ്ങൾ രണ്ടു ഡയലോഗ് എകെ ഇട്ടു അങ്ങ് അവസാനിപ്പിക്കാമെന്നു കരുതിയപ്പോൾ ,ആണ് നീ ഇടയ്ക് കയറിയതും ഇവന്റെ കൈ ഓടിച്ചതും ,ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

എടാ..ഞാൻ ഉം ,രാജീവൻ ഉം ,ശങ്കരൻ ഉം എല്ലാം കളിക്കൂട്ടുകാർ ആണ് .പിന്നെ ,അന്ന് ഫാത്തിമ പറഞ്ഞതിന് ശേഷം ,ഞാൻ ഈ നിൽക്കുന്ന നിന്റെ ഉമ്മ ഖദീജയെ കുറിച്ച് ശെരിക്ക് അന്വേഷിച്ചു .അപ്പോഴൊന്നും ഒന്നും കണ്ടെത്താൻ പറ്റിയില്ല .പക്ഷെ ഒരിക്കൽ നിന്റെ വീട്ടിൽ വന്നപ്പോൾ നിന്റെ വളർത്തച്ഛൻ കുര്യാക്കോസ് ,ജാൻസി യുടെ മെഡിക്കൽ റിപ്പോർട്ട് എടുത്തു എനിക്ക് തന്നു .അതെല്ലാം കൂടി നോക്കി ഇരുന്നപ്പോൾ,അതെ ഫയലിൽ ഇരുന്ന ചില മെഡിക്കൽ റിപ്പോർട്ട് ഞാൻ കണ്ടത് .അതിൽ ,ഇവളുടെ ഇത്താത്ത ആയ ,പുള്ളിയുടെ ഭാര്യ ,യുടെ മെഡിക്കൽ റിപ്പോർട്ട് ഉം ,കുര്യാക്കോസ് പ്രേമിച്ചു കെട്ടിയ അവൾ ഗർഭിണി ആകാത്ത കൊണ്ട് ,അവർ പണ്ട് കൊണ്ട് പരിശോധിച്ചിരുന്നു ,അന്നേരം ആണ് ,അവര്ക് കുട്ടികൾ ഉണ്ടാകില്ല എന്ന മെഡിക്കൽ റിപ്പോർട്ട് വന്നത് ഉം .ആ റിപ്പോർട്ട് കണ്ടതോട് കൂടി ആണ് എന്റെ സംശയങ്ങൾ തുടങ്ങിയത് .അപ്പോൾ ഈ നാല് പിള്ളേർ ആരുടെ എന്ന സംശയം ,അങ്ങനെ ഞാൻ കുര്യാക്കോസ് നെ ഉം ഭാര്യയേയുമ് കുറിച്ച് അന്വേഷിച്ചു ,ആ അന്വേഷണത്തിൽ ആണ് ,അവരുടെ പെങ്ങൾ ആണ് ,ഇ ഖദീജ എന്ന് ഞാൻ അറിഞ്ഞത് .അപ്പോഴും നിങ്ങൾ നാലും ഇവരുടെ കുട്ടികൾ ആണ് ഏന് ഞാൻ അറിഞ്ഞില്ല .

Leave a Reply

Your email address will not be published. Required fields are marked *