എന്നെ കല്യാണം ആലോചിച്ചു വന്ന ആള് ആണ് അബൂബക്കർ ,വരുമ്പോൾ അയാൾക് ആദ്യ ഭാര്യയിൽ രണ്ടു പെണ്മക്കൾ ഉണ്ട് ,ഫാത്തിമ ഉം ,സുഹറ ഉം ,അന്ന് അവർ കൊച്ചു കുട്ടികൾ ആണ് .അയാളിൽ എനിക്ക് ഉണ്ടായ കുട്ടി ആണ് നീലിമ .അങ്ങനെ വർഷങ്ങൾക് ശേഷം ആണ് ,സുഹ്റയെ കെട്ടുവാൻ മാര്വാഡിയുടെ മകൻ വന്നത് .ഞാൻ അവളുടെ കൂടെ ഉം എത്തി .
നീ പണ്ട് എന്റെ ഇത്തയുടെ കൈ കൊണ്ട് വെച്ചുണ്ടാക്കിയ ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ഇല്ലെടാ …കഴുവേറി…ചാകാൻ കിടന്ന നിനക്കു വെള്ളം തന്നതും ,ഭക്ഷണം തന്നതും .അവർ ആണ് .ഹ്മ്മ്…നിന്നോട് ഞങ്ങള്ക് ഉം സ്നേഹം തന്നെ ആയിരുന്നു പക്ഷെ ,സുഹറ യെ ഞാൻ പ്രസവിച്ചിട്ടില്ല എങ്കിലും ,മകളെ പോലെ ആണ് ഞാൻ വളർത്തിയത് .അവളെ നീ ഉപയോഗിച്ച് ,പണ്ട് എന്നെ ഒരുത്തൻ ഉപയോഗിച്ചത് പോലെ ,അവസരം നീ മുതലാക്കി എന്നതാണ് ,സത്യം .അപ്പോഴും നിന്നോട് ഞാൻ ക്ഷമിച്ചത് ആണ് പക്ഷെ നീ കാരണം ,എന്റെ മക്കൾ വഴിയാധാരം ആകും എന്ന് എനിക്ക് തോന്നി ,കാരണം നിനക്കു സ്വത്തുക്കൾ ഒന്നും വേണ്ട സുഹറയോട് വലിയ സ്നേഹം .ആഹ് …അതോടെ ആണ് ഞാൻ നിന്നെ കൊല്ലുവാൻ തീരുമാനിച്ചത് .എന്റെ കെട്ട്യോൻ ഉം ,എന്റെ മകൾ നീലിമ ഉം അതിനു കൂട് നിന്ന് .
പക്ഷെ ,എന്റെ കണക്ക് കൂട്ടലുകൾ വീണ്ടും തെറ്റി ,അബൂബക്കർ എന്ന എന്റെ കെട്ട്യോന്റെ ആദ്യ ഭാര്യയുടെ മകൾ ഫാത്തിമ ഉം ,സുഹറയും എന്റെ കെട്യോനും കൂടി ,ഇങ്ങനെ നിന്നെ കൊല്ലുവാൻ വേണ്ടി അവളെ വിളിച്ചു വരുത്തിയത് .സത്യമായും എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല അങ്ങനെ ഒരു കാര്യം .നിന്നോടൊപ്പം എന്റെ മകളും …..ഖദീജ കരഞ്ഞു …
ഹ്…പിനീട് എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് നീ വീണ്ടും പ്രത്യക്ഷ പെടുന്നത് .അപ്പോഴും നിന്റെ സാനിധ്യം ഞാൻ അറിഞ്ഞിരുന്നില്ല .ഞാൻ പോലും അറിയാതെ എന്റെ മകൻ ആയ നീ സെബാട്ടി എന്ന് വിളിച്ചു നടക്കുന്ന ഈ സകീർ നിന്റെ കൂടെ എനിക്ക് എതിരെ നിന്ന് .അവന്റെ കണ്ണിൽ ,നീ അവന്റെ വലിയ ഏട്ടൻ തന്നെ ആയിരുന്നു പക്ഷെ ,ഈയിടയ്ക് ഇവാൻ ഇവന്റെ വീട്ടിൽ ,വന്നു അവന്റെ ഉമ്മയോട് ചേച്ചിയെ കൊന്നവരോട് പ്രതികാരം വീട്ടി എന്ന് പറഞ്ഞപ്പോൾ ആണ് ,അവന്റെ ഉമ്മ അതായത് എന്റെ ഇത്താത്ത ,സത്യങ്ങൾ മുഴുവൻ അവനോടു പറയുന്നത് .ഞാൻ ആണ് അവന്റെ ഉമ്മ എന്ന് അവൻ തിരിച്ചറിയുന്നതും .പക്ഷെ അപ്പോഴേക്കും ,വൈകി പോയി ഇരുന്നു അല്ലെ ..നീ എന്റെ രണ്ടു പെണ്മക്കളെ ,പിന്നെ കെട്ട്യോനെ ,,വരെ പൂട്ടി ..എന്റെ മകൾ നീലിമയുടെ ഭർത്താവിനെ പോലും ..ഹ്മ്മ്…ആരും ഇനി പുറം ലോകം പോലും കാണില്ല എന്ന അവസ്ഥയിൽ നീ എത്തിച്ചു .അല്ല അവരാരും ഇനി പുറം ലോകം കാണണം എന്ന് എനിക്ക് നിർബന്ധം ഒന്നും ഇല.ഫാത്തിമ നിന്നോട് പറഞ്ഞ ചില കാര്യങ്ങൾ ശെരി ആണ് .ശെരിക്കും എനിക്ക് ഏഴു മക്കൾ ആണ് .അത് ഇങ്ങനെ എക്കെ ആണ് എന്ന് മാത്രം .അഹ്..ഫാത്തിമ ക്ക് പക്ഷെ അറിയാത്ത ഒരു കാര്യം ആയിരുന്നു .നീലിമ എന്റെ മകൾ ആണ് എന്നുള്ളത്.
ഹ്..നിന്നോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല.നീ നിന്റെ പക വീട്ടാൻ ശ്രമിച്ചു എന്നെ ഉള്ളു .പക്ഷെ ,എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത കിടക്കുന്ന ഒരു ചോദ്യം ഉണ്ട് .എന്റെ മകളെ ജാൻസി യെ ,അതിക്രൂരം ആയിബലാത്സംഗം ചെയ്തത് ആരാ എന്നത് .അതിനി ,എന്റെ മകൻ സെബാട്ടി ഉം ഞാനും കൂടി കണ്ടു പിടിച്ചോളാം .തത്കാലം നിന്നെ അങ്ങ് ഞങ്ങൾ യമലോകത്തേക്ക് പറഞ്ഞു വിടുന്നു .എന്നാൽ പിന്നെ നിനക്കു വേറെ ആഗ്രഹം വല്ലോം ഉണ്ടോ ഹരിയേട്ടൻ അവസാനം ആയി …സെബാട്ടി ചോദിച്ചു ….