കണ്ണ് തുറക്കുമ്പോൾ ഒരു ആശുപത്രിയിൽ ആണ് ,അവിടെ നേഴ്സ് നിന്നും ആണ് ,ഞാൻ ആക്സിഡന്റ് പെട്ട് എന്നും ,നിങ്ങളുടെ വണ്ടി ഇടിച്ചവർ ആണ് ഇവിടെ കൊണ്ട് വന്നതും എന്ന് പറഞ്ഞു .എന്റെ ഇടത്തെ കയ്യും ,വലത്തെ കാലും ഒടിഞ്ഞു ,ശരീരം മുഴുവൻ നുറുങ്ങുന്ന വേദനയും .സ്ഥലം ,മദ്രാസ് കൂടി ആണ് എന്ന് അറിഞ്ഞപ്പോൾ ആണ് എന്റെ ,കണ്ട്രോൾ പോയതും .എന്റെ ഒപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നു . ,അവളുടെ ബന്ധുക്കൾ വന്നിട്ടുണ്ട് .എന്നും അറിയിച്ചു .
ഞാൻ നോക്കിയപ്പോൾ കുര്യാക്കോസ് ഉം കുടുംബവും.ഒപ്പം ,എന്നെ ഇവിടെ കൊണ്ട് വന്നവരും..
അഹ്…കുര്യാക്കോസ് ഉം കുടുംബവും വന്നു…എന്താ മോനെ സംഭവിച്ചത് ,നീ എന്തിനാ എന്റെ മൂത്ത മകളും ആയി ഇങ്ങോട്ട് വന്നത് .നീ വിളിച്ചു എന്ന് പറഞ്ഞു ആണല്ലോ ,അവൾ വീട്ടിൽ നിന്നും ഇറങ്ങിയത് ..
ഞാൻ ഓർത്തു നോക്കി ,നടന്ന കാര്യങ്ങൾ എല്ലാം അവരോടു മാത്രം പറഞ്ഞു .കുര്യാക്കോസ് ഞെട്ടി..
സത്യം ആണോ മോനെ…
അതെ…ചേട്ടാ ..സത്യം ആണ്…അവളെ ഞാൻ വിളിച്ചിട്ടില്ല..എന്റെ മൊബൈൽ പോലും എന്റെ കൈയിൽ ഇല്ല..അല്ലേലും അവളെ എന്തിനാ വിളിച്ചത് എന്ന് എനിക്ക് മനസ്സിൽ ആയിട്ടില്ല ..എന്നെ കൊല്ലാൻ ആണേൽ അത് മതി ആയിരുന്നു .അപ്പോൾ ,നമ്മൾ അറിയാതെ എന്തോ ഒന്ന് അവളിൽ നടന്നിട്ടുണ്ട് .
എടാ സെബാട്ടി…അവൾ എവിടെ….
സെബാട്ടി നിന്ന് കരയുന്നു .ഒപ്പം ബാക്കി രണ്ടു പെങ്ങന്മാരും …
എന്താടാ…..
കുര്യാക്കോസ് ആണ് പറഞ്ഞത് ,മോനെ..അവൾ മരിച്ചിട്ടില്ല പക്ഷെ ശരീരം പൂർണമായി തളർന്നു …
ഹ്മ്മ്….ഞാൻ ആകെ വിഷമിച്ചു നിന്ന് ..
അപ്പോഴാണ് ,ഒരു വലിയ മനുഷ്യൻ പ്രായം ഉണ്ട് ഒപ്പം കോട്ടും സൂട്ടും .അകത്തേക്ക് കയറി വന്നത് ഓപ്പൺ ഒരു നാൽപതു വയസോളം കണ്ടാൽ പ്രായം തോന്നിക്കുന്ന സ്ത്രീ ഉം .
അയാൾ ഹിന്ദി ആണ് സംസാരിക്കുന്നത് .എനിക്ക് അത്യാവശ്യം അറിയാവുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടു തോന്നിയില്ല .
ഞങ്ങളോട് ക്ഷമിക്കണം .എന്ത് പ്രായശ്ചിത്തം വേണേലും ചെയ്യാം .ദയവു ചെയ്തു കേസ് ആകരുത് എന്നും .
ഞാൻ പറഞ്ഞു .കേസ് ഒന്നും ഇല.നിങ്ങൾ പൊയ്ക്കോളൂ .എന്നെ ഒരാൾ ചതിച്ചത് ആണ് .എന്താ സംഭവിച്ചത് ഒന്നും എനിക്ക് വ്യെക്തമല്ല.നിങ്ങൾക് അറിയാം എങ്കിൽ പറഞ്ഞു നല്കിയാല് മാത്രം മതി .
അപ്പോൾ ആ സ്ത്രീ ആണ് പറഞ്ഞത് ,മദ്രാസ് രാത്രി ഇവരുടെ വണ്ടി ഡ്രൈവർ അല്പം മദ്യപിച്ചിരുന്നു ,അയാൾ വണ്ടി ഓടിച്ചു വന്നപ്പോൾ ,നേരെ എതിരെ ആണ് ഞങ്ങളുടെ വണ്ടി വന്നത് ,ഒരു പെൺകുട്ടി ആണ് വണ്ടി ഓടിച്ചിരുന്നതു എന്നും .
ഉം …ശെരി മാഡം നന്ദി…എനിക്ക് പ്രശനം ഇല്ല..പോലീസ്‌കാർ വല്ലോം വന്നാൽ ,ഞാൻ വേറെ എന്തേലും പറഞ്ഞോലാം .
ഓ ..തങ്ക ഉ….ധ എന്റെ കാർഡ് ആണ് .നിങ്ങൾക് എന്ത് ആവശ്യം ഉണ്ടേലും വിളിക്കാം .പിന്നെ ഹോസ്പിറ്റൽ ബില് മുഴുവൻ ഞാൻ തീർത്തോളം .നിങ്ങൾ വിഷമിക്കേണ്ട…നല്ലതു വരും .അനുഗ്രചിച്ച പുള്ളി പോയി ..
ഹ്മ്മ്…ആ കാർഡ് ഞാൻ അവിടെമാറ്റി വെച്ച് …