“അപ്പു അപ്പോളും എന്നെ നോക്കിയിരിക്കാൻ ഞാൻ എന്താ കൊച്ചുകുട്ടി ആണോ. പിന്നെ അസുഖത്തിന്റെ പേരിൽ ആണെങ്കിൽ എനിക്കതിനുംപോന്ന അസുഖം ഒന്നും ഇല്ലതാനും . നീ വെറുതെ സമയം കളയാതെ ഓഫീസിൽ പോകാൻ നോക്ക്. ”
“എന്നാലും അഞ്ജു……….”
“അഞ്ജുവോ………”
“ഡേവിഡിനെ അപ്പൂ ആകാം എങ്കിൽ അഞ്ജലിയെ അഞ്ജുവും ആകാം. ”
“ആ അത് നീ എന്തെങ്കിലും ആക്കിക്കോ. വേഗം ഓഫീസിൽ പോകാൻ നോക്ക്. ”
“ഓഫീസിൽ പോകണം അല്ലെ…….. ? ”
“സത്യം പറ നീ എന്നെ നോക്കണം എന്ന കാരണം കൊണ്ട് തന്നെ ആണോ ഓഫീസിൽ പോകാൻ മടിക്കുന്നത് അതോ നിനക്ക് മടി ആയിട്ടാണോ. ”
“ചെറിയ മടിയുണ്ട് പക്ഷേ മെയിൻ കാരണം നിനക്ക് വയ്യാത്തതാ 😊😊😊😊”
“വിശോസിച്ചു വിശോസിച്ചു. മോൻ വേഗം പോയി റെഡിയാക്ക്. ”
ഞാൻ റെഡിയായി വന്നപ്പോൾ അഞ്ജലി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.
“നിന്റെ അടുത്ത് ഈ വയ്യാത്ത കാലും വച്ച് നടക്കരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ലലെ ”
“അതിന് ഞാൻ കാല് കുത്താതെ ഞൊണ്ടി ഞൊണ്ടിയാ വന്നത് 😇😇😇😇”
“അടങ്ങി ഒതുങ്ങി ഒരു സ്ഥലത്ത് ഇരിക്കാൻ ബുദ്ധിമുട്ടാണലെ ”
“അതെ 😁😁😁😁”
അഞ്ജലിക്ക് ഭക്ഷണം വാരികൊടുത്ത് കഴിഞ്ഞ് ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മീരയുടെ രംഗപ്രവേശനം.
പെട്ടെന്ന് ആരോ വരുന്നത് കണ്ടപ്പോൾ അഞ്ജലി ഡേവിഡിന്റെ അടുത്ത് നിന്നും നീങ്ങി ഇരിക്കുന്നു.
“അഞ്ജലി ഇത് എയ്ഞ്ചൽ , എയ്ഞ്ചൽ ഇത് അഞ്ജലി ” ഞാൻ അവരെ രണ്ടുപേരെയും പരിചയപ്പെടുത്തി.
“എന്റെ ശരിക്കും ഉള്ള പേര് മീര എന്നാ പിന്നെ ഈ തെണ്ടി എന്നെ എയ്ഞ്ചൽ എന്നേ വിളിക്കു ” മീര അഞ്ജലിയോടായി പറഞ്ഞു
“മീര എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഓപ്പോസിറ്റ് ഫ്ലാറ്റിൽ ആണ് ഇവൾ താമസിക്കുന്നത്. ”
“മതി മതി ബാക്കി ഞങ്ങൾ തന്നെ പരിചയപ്പെട്ടോളാം നീ സമയം കളയാതെ പോകാൻ നോക്ക് അല്ലെ അഞ്ജലി ”
“അതെ നീ വേഗം പോകാൻ നോക്ക് ”
“എല്ലാവർക്കും എന്നെ പറഞ്ഞയക്കാൻ ആണലെ ധൃതി എന്നാൽ ഞാൻ പോയേക്കാം ”
“ഞാൻ വേഗം ഭക്ഷണം കഴിച് അഞ്ജലിയോടും മീരയോടും യാത്ര പറഞ്ഞിറങ്ങി. ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ശരി ഞാൻ പിന്നെ വിളികാം ” എന്നെ കണ്ട അഞ്ജു ഫോൺ കട്ട് ആക്കി.
“ഗുഡ് ഈവെനിംഗ് ” അഞ്ജുവിനെ വിഷ് ചെയ്ത് ഞാൻ സോഫയിൽ ഇരുന്നു.
“ഗുഡ് ഈവെനിംഗ് “