” അതിന് നിനക്ക് ഇത്ര ദേഷ്യം വരുന്നതെന്തിനാടി…ഞാൻ പറഞ്ഞെന്നല്ലെ ഒള്ളു .വെറുതെ….പിന്നെ എല്ലാ കാര്യത്തിലും നമ്മൾ ഒരുമിച്ചാണ്..പക്ഷേ ഇതിൽ പറയുന്നത് അമൃതയുടെ വിധിയ്ക്ക് കാരണമായവരെ ആണ് ആഡ് ചെയ്തത് എന്നാണ്..നിങൾ രണ്ട് പേരെയും ആഡ് ചെയ്തു..എന്നെ ആഡ് ചെയ്തിട്ടില്ല..അപ്പോ അതിനർത്ഥം നിങൾ രണ്ടുപേരും എന്നിൽ നിന്ന് എന്തൊക്കെയോ ഒളിക്കുന്നെന്നല്ലേ…?! ഹെലൻ വളരെ നിസാര മട്ടിൽ പറഞ്ഞു…..പക്ഷേ ഹെലെന്‍റെ മനസ്സിൽ അടിവര ഇട്ട ഒരു ചോദ്യം തന്നെയായിരുന്നു അത്….
” ഓഹോ ഇപ്പൊ അങ്ങനെ ആയൊ ഹെലൻ….നി തന്നെ അല്ലെ തൊട്ടു മുന്നേ പറഞ്ഞത് ഇത് ആരുടെ എങ്കിലും പ്രാങ്ക് ആയിരിക്കുമെന്ന്…എന്നിട്ടിപ്പോ നിസാരം രണ്ട് മൂന്ന് മെസേജുകളുടെ പേരിൽ രണ്ട് വർഷം ഒരുമിച്ച് കൂടെ ഉണ്ടായിരുന്ന ഞങ്ങളെ സംശയിക്കു ന്നൊ…?”
ഇരച്ചു വന്ന ദേഷ്യം കടിച്ചമർത്തി മീനാക്ഷി ഹെലനോട് ചോദിച്ചു…..
“. ആ ഹ്…. അത്… അത് പിന്നെ പ്രാങ്ക് ആയിരുന്നേൽ എന്നെയും ആഡ് ചെയ്യേണ്ടതാണാലോ…..പിന്നെ ഇവിടെ ഓരോരുത്തരുടെ മുഖഭാവങ്ങൾ ഒക്കെ കണ്ടാൽ സംശയിച്ച് പോകും…” മീനാക്ഷിയുടെ ചോദ്യത്തിന് ആദ്യമൊന്ന് പതറിയെങ്കിലും ഇരുണ്ട് വാടിയിരുന്ന അനുവിന്റെ മുഖം ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ഹെലൻ പറഞ്ഞു…………
” എടീ എനിക്കാ വിഷ്ണു നെ ഓർത്തിട്ടാ…..അവനെ ഓർത്തിട്ടാണ് സങ്കടം….”ഹെലൻ പറഞ്ഞതിനെ വഴി തിരിച്ച് വിടാനായി അനു പറഞ്ഞു….
“. ങ്ങേ ഹ് അവനോ…. ആ മണ്ണുണ്ണിയെ ഓർത്ത് നിനകെന്തിനാടീ ദണ്ണം…?”. ഇത്തവണ ഹെലൻ ആണ് ദേഷ്യം വന്നത്..
” എന്റെ പൊന്നു ഹെലൻ നി ഒന്നടങ്ങ്… നത് പറഞ്ഞാലും ഒണ്ട് അവളുടെ ഒരു ദേഷ്യം…..ഈ ഗ്രൂപ്പിൽ ആരൊക്കെയാ ഉള്ളത്….അവരൊക്കെ ഇപ്പൊ ഈ ഫോട്ടോ കണ്ട് കാണില്ലേ ..അവരൊക്കെ ഇപ്പൊൾ നിങൾ തെറ്റിദ്ധരിച്ചത് പോലെ അവനെ തെറ്റിദ്ധരിച്ച് കാണില്ലേ…..അതാ ഞാൻ പറഞ്ഞു വന്നത്….രാവിലെയും ആ പാവത്തിന് ഒരബത്ത്ധം പറ്റിയതാ…അതിന് മിസ്സ് അവനെ വെളിയിൽ ആക്കി….”
” നിനകെങ്ങനാ അറിയാം അവന് അബത്തം പറ്റിയതാണെന്ന്….ആണെന്ന വർഗത്തെ തന്നെ വിശ്വാസിച്ചൂട….”
അനു പറഞ്ഞത് കേട്ടതും മീനാക്ഷി ഒന്ന് ഞെട്ടി…..ആരൊക്കെ….! ആരൊക്കെയാണ് ഇനിയും ആ ഗ്രൂപ്പിൽ ഉള്ളത്….! ആ ചോദ്യം മീനാക്ഷിയുടെ മനസ്സിൽ ഒരു ശരം പോലെ പാഞ്ഞു…..മീനാക്ഷി തിടുക്കത്തിൽ തന്റെ ഫോണെടുത്തു നോക്കുന്നത് കണ്ടപ്പോള് തന്നെ അതെന്തിനാണെന് അനുന് മനസ്സിലായി….ഞെട്ടിയ അനു മീനാക്ഷിയുടെ കയ്യിൽ നിന്നും മൊബൈൽ പിടിച്ച് വാങ്ങി, ഗ്രൂപ്പ് ഇൻഫോയിൽ ക്ലിക്ക് ചെയ്തു…….
ഇവരുടെ പ്രവർത്തികൾ കണ്ട് എന്താണ് അവിടെ നടക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഹെലനും മൊബൈലിലേക്ക് എത്തി വലിഞ്ഞു നോക്കി……
ഇതേ സമയം മനസിലോരായിരം ചോദ്യങ്ങളുമായി വിഷ്ണു ക്ലാസ്സിന് അകത്തേക്ക് നടന്നു വരികയായിരുന്നു…..അവന്റെ കണ്ണുകൾ ചുറ്റിലും ആരെയോ പരതു ന്നുണ്ടയിരുന്നു…എന്തുകൊണ്ടോ മനസ്സ് വല്ലാണ്ടു പേടിക്കുന്നതയി വിഷ്ണുവിന് തോന്നി … ആ…അനു ..അവള് കണ്ട് കാണുമോ ഫോട്ടോ….കണ്ടാൽ എന്ത്….പിടി തരാത്ത ഉത്തരങ്ങളെ കുറിച്ചോർത്ത് അവന്റെ ഉള്ള് ഭയപെട്ടു…
അനു വിന് വേണ്ടി എന്റെ കണ്ണുകൾ ക്ലാസിൽ അലഞ്ഞ് നടന്നു..ദോ