“ഈശ്വരാ ഇനി അതിന്റെ പുറകെ നടക്കണോല്ലോ ….. ” ഹെലൻ ഒരു നെടുവീർപ്പോടെ പറഞ്ഞു ….
“എടീ…… ഇതൊക്കെ അല്ലേ ഒരു രസം … പ്രോഞ്ചക്ട് എന്ന് പറയുമ്പൊ ഒറ്റയ്ക്കല്ല ഗ്രൂപ്പായിട്ടാണ് മോളേ …..നമ്മുക്ക് കാട്ടിലൊ ക്കെ പോവാടി …..” മീനക്ഷി ത്രില്ലടിച് കൊണ്ട് പറഞ്ഞു…..
“ഈ വർഷം മുതലാണ് ഈ ഒരു ഏർപ്പാട് ….. വീഡിയോ ക്ലിപ്പിന്റെ …..ഇല്ലേൽ വല്ലോം എഴുതി കൊടുത്താൽ മതിയായിരുന്നു……. വീഡിയോ ഉള്ളത് കൊണ്ട് നിങ്ങൾ ഉറപ്പായും പോകേണ്ടിവരും…. സൊ ഇതൊക്കെ പ്ലാൻ ചെയ്ത രീതിയിൽ എക്സിക്യൂട്ട് ചെയ്യാൻ കഴിയുമോ എന്ന് യുജിസിയ്ക്ക് പോലും അറിയില്ല……
സൊ ല്ലാസ്റ്റ് സെമിലെ പ്രോജക്ടിന് ഫിഫ്ത്ത് സെമിൽ തന്നെ നിങ്ങളെ കുറച്ച് പ്രിപെയർ ചെയ്യിക്കണമെന്ന് യുജിസിയുടെ പ്രേത്യേക നിർദ്ദേശമുണ്ട് …… അതു കൊണ്ട് ഞാനിപ്പൊ നിങ്ങളെ രണ്ടു പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകളായിട്ട് തിരിക്കും…..എന്നിട്ട് ഒരോ ഗ്രൂപ്പിനും ഞാൻ ഒരു ടോപ്പിക്ക് തരും … നിങ്ങൾ ആ ടോപ്പിക് ഈ സെം അവസാനം ഒരു പ്രോജക്ട് പോലെ ക്ലാസ്സിൽ അവതരിപ്പിക്കണം …….
എന്റെ ക്ലാസ്സുകളിൽ മാത്രം നിങ്ങൾ ടീം മെമ്പേഴ്സ് അടുത്തടുത്തിരിക്കണം ….പിന്നെ നിങ്ങളതിനെ എക്സ്ട്രാ വർക്കായിട്ടൊന്നും കരുതണ്ട ….. അടുത്ത സെമിലേയ്ക്കൊള്ള ഒരു തയ്യാറെടുപ്പായിട്ട് കണ്ടാൽ മതി…..എന്നും കരുതി ഇതിനെ തള്ളി കളയുകേം വേണ്ട …, നിങ്ങളുടെ റെക്കോർഡ് വരെ സിലബസിൽ നിന്ന് എടുത്തു മാറ്റിയിട്ടാണ് യുജിസി ഈ പ്രോജക്ട് ഇങ്ങനെ തന്നിരിക്കുന്നത് സൊ റിമൈൻഡ് ദാറ്റ് ……..
പിന്നെ ഞാൻ തരുന്ന ടോപ്പിക്ക് ഏറ്റവും നന്നായി പ്രസെന്റ് ചെയ്യുന്നവർക്ക് എന്റെ വക ഒരു പ്രസന്റ് ഉണ്ട്…. ആദ്യത്തെ പരീക്ഷണം ആയത് കൊണ്ട് സക്സസ് ആയാൽ തിരഞ്ഞെടുത്ത നല്ല പ്രോജക്ടിന് യുജിസിയും എന്തോ അവാർഡ് ഒക്കെ നൽകുമെന്ന് പറയുന്നു…. കൃത്യമായ് ഒരു തീരുമാനമായിട്ടില്ല അത്……..
പിന്നെ ഇതൊക്കെ ഒരു ടീം വർക്കല്ലേ…… ടീം വർക്കും സിലബസിന്റെ ഭാഗമാണ് ട്ടൊ…….. സുജാത ടീച്ചർ മനോഹരമായ് പുഞ്ചിരിച്ച് കൊണ്ട് വാചാലയായി………
എന്ത് പ്രഹസനമാണിവർ …. ആഹ് എന്നാലും സംഗതി കൊള്ളാം … ഒറ്റയ്ക്കിരിക്കണ തനിക്കൊരു പുതിയ ഫ്രണ്ടിനെ കിട്ടും എന്തായാലും . ..
വിഷ്ണു മനസ്സിൽ കണക്ക് കൂട്ടി……..
“ടീച്ചറേ ഈ 2 പേർ ഗ്രൂപ്പ് മാറ്റി ഒരു ഗ്രൂപ്പിൽ അഞ്ച് പേരെ ആക്കാൻ പറ്റുമോ, ആൾബലം കൂടുമ്പോ കൂടുതൽ ഇൻഫർമേഷനും കളക്ട് ചെയ്യാൻ പറ്റും….”
ജോബിൻ ടീച്ചറോട് ഒരടവിറക്കി ……….
“എന്റ ജോബി കുട്ടാ …, നിന്നെയൊക്കെ ഓർത്ത് തന്നെയാടാ ഞാൻ ഒരു ഗ്രൂപ്പിൽ രണ്ട് പേരെന്നാക്കിയത് ….നിന്റെയൊക്കെ ആൾബലം എന്റെ ക്ലാസ്സിന് പുറത്ത് മതീട്ടാ ചക്കരേ… രണ്ടു പേരാണ് നല്ലത് ഗ്രൂപ്പ് പോലെ ആക്കിയാൽ നിയൊക്കെ കൂടി ചന്ത പരിപാടിയാക്കും…പിന്നെ ഞാൻ റാൻഡമായിട്ടാണ് സെലക്ട് ചെയ്യുന്നത്… മാത്രവുമല്ല ബോയ്സ്, ഗേൾസ് മിക്സ് ആക്കിയാണ് ഞാൻ ഗ്രൂപ്പ് ഫോർമ് ചെയ്യുന്നത് ….നിന്നെയൊക്കെ നന്നാക്കി എടുക്കാൻ പറ്റുന്ന നല്ല ചുണ പെൺകുട്ടികളൊണ്ടടാ എന്റെ ഈ ക്ലാസ്സിൽ ….നിന്നെയൊക്കെ ശരിയാക്കാൻ പറ്റോന്ന് ഞങ്ങളൊന്ന് നോക്കട്ടേ….
” നമ്മൾ മൂഞ്ചി ഗയ്സ്…..’. പ്രെമോദ് ആരോടെന്നില്ലാതെ പറഞ്ഞു ……..
“അളിയാ കൊള്ളാലൊ കളി……….ഈശ്വരാ നല്ലൊരു ചരക്കിനെ കിട്ടണേ, ന്റെ ചരക്ക് മല മുത്തപ്പാ….” സതീഷ് കണ്ണിറുക്കിയടച്ച് മുഷ്ടി ചുരുട്ടി നെഞ്ചിൽ വച്ച് മന്ത്രം ജപിക്കുന്ന പോലെ പറഞ്ഞു……
“സഖാവ് സതീഷേ …..നീ എന്താടാ ഇരുന്ന് ജപിക്കുന്നേ ……”സുജാത ടീച്ചർ ചെറു ചിരിയോടെ വിളിച്ച് ചോതിച്ചു…….