പ്രമോദ് : ഓ അല്ലെങ്കിൽ പിന്നെ നിന്നെ കണ്ടാൽ പിടിച്ചുമ്മം വയ്ക്കാൻ തോന്നും…. ഒന്നു പോടാ വേട്ടാവളിയാ……..
അജിത്ത് : അല്ലെടാ പ്രമോദേ സതീഷ് പറഞ്ഞതിലും അല്പം കാര്യമൊണ്ട് ആണുങ്ങളുടെ പെരുമാറ്റമാണവൾക്ക് എടുത്തടിച്ച സംസാരവും …. ഇന്നാൾ ഞാനൊരു പേന ചോദിച്ചപ്പോ എന്താടാ നിന്റെ വീട്ടിൽ ഒരു പേന വാങ്ങാൻ കാശില്ലേന്ന് ചോദിച്ച മോളാ…..
രാഹുൽ : അറിയാട….. അനൂന്റെ കൂട്ടുക്കാരി ആയോണ്ടാ ഞാൻ കണ്ടില്ലാന്ന് നടിക്കുന്നത്. അല്ലേൽ പണ്ടെ അവൾളെ മൊണപ്പ് ഞാനങ്ങവസാനിപ്പിച്ചേനെ……
“ഇവന്മാരെന്താ വീട്ടിൽ നിന്നൊന്നും തിന്നാതയാണോ വരവ് …..എപ്പൊ നോക്കിയാലും ഇവന്മാരുടെ വായിലെന്തേലുമൊക്കെ കാണും …. തീറ്റി പണ്ടാരങ്ങൾ ” മിടിൽ ബെഞ്ചിലിരുന്ന് കൊണ്ട് ഹെലൻ പിറുപിറുത്തു….
അനുപമ : എന്തോന്നാടി…..അവന്മാര് തിന്നട്ടെടി…..അവന്മാരെ പോലെ ലാസ്റ്റ് ബഞ്ചിലിരുന്ന് ഒളിച്ചും പാത്തുമൊക്കെ ഇങ്ങനെ കഴിക്കാൻ പറ്റാത്തേന്റ കുശുമ്പല്ലേടി നിനക്ക് അവന്മാരോട് ………
മീനാക്ഷി : സത്യം ……..
ഹെലൻ : നീ പോടി തടിച്ചിപാറു……..
തേർഡ് ഇയർ സുവോളജിയിലെ അറിയപ്പെടാത്ത ചെറിയ ഒരു ഗ്യാങ്ങാണ് അനുപമേടത് …… അനു, മീനാക്ഷി , ഹെലൻ …..
എല്ലാ ക്ലാസ്സിലും കാണുമല്ലോ പെണ്ണുങ്ങളുടെ ഒലക്കേലെ ഒരു ഗ്രൂപ്പിസം ………
അതുപോലെ ഫസ്റ്റ് ഇയർ ഫസ്റ് ക്ലാസ്സ് തൊട്ട് തുടങ്ങിയതാണ് അനുവും മീനാക്ഷിയും ഹെലനും തമ്മിലുള്ള സൗഹൃദം ….. പിരിയാത്ത കൂട്ടുക്കാർ …… ഹമ്…? അത് പറയാറായില്ല…എല്ലാം അത്രയ്ക്ക് പെർഫെക്ട് ആകില്ലല്ലോ …… അത്രയ്ക്ക് പെർഫെക്ട് ആയിരുന്നേൽ ഇങ്ങനയൊന്നും സംഭവിക്കില്ലായിരുന്നല്ലോ …..
ഡി – കമ്പനിയിലെ രാഹുലിനെ പോലെ പൂത്ത പണക്കാരിയാണ് ഹെലൻ …. അച്ചനമ്മമാരുടെ കുമിഞ്ഞ് കൂടിയ സ്വത്തുക്കളുടെ ഒരേ ഒരു അവകാശി….
ചെറുപ്പത്തിൽ ഹെലൻ തന്റെ ചക്കര അമ്മമ്മേട കൂടെ തറവാട്ടിൽ ആയിരുന്നു …… കീഴ്ക്കാവിൻക്കുന്ന് എന്ന കൊച്ച് ഗ്രാമത്തിൽ
ഏഹ് ഹെലൻ തറവാട്ടിലോ ….?
സംശയിക്കണ്ട ഹെലൻ നല്ല അസ്സല് നായരൂട്ടിയാണ് …… കിഴക്കേടത്ത് തറവാട്ടിലെ സരസ്വതിയുടെ ഒരേ ഒരു പൊന്നോമന പുത്രി…..
സരസ്വതി ബാംഗ്ലൂരിൽ ബിരുദത്തിന് പഠിക്കുമ്പോളാണ് ജോർജിനെ കണ്ടുമുട്ടുന്നതും തമ്മിൽ ഇഷ്ടപ്പെടുന്നതും …. രണ്ടു മതമായതിനാൽ വീട്ടുക്കാരുടെ എതിർപ്പ് മറിക്കടന്ന് അവർ രജിസ്റ്റർ മാര്യേജ് ചെയ്തു…… സരസ്വതിയെ പടിയടച്ച് പിണ്ടം വെയ്ക്കു കേം ചെയ്തു….
സരസ്വതിയും ജോർജും ബാഗ്ലൂരിൽ സെറ്റിലായ് ……
മൂന്ന് വർഷങ്ങൾക്ക് ശേഷം സരസ്വതിയക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു…. ഹിന്ദു മതത്തിൽ തന്നെ വളർത്തണമെന്ന സരസ്വതീടെ വാശി ജോർജ് സമ്മതിച്ചപ്പോൾ ഹെലനെന്ന് പേരിടണമെന്ന ജോർജിന്റെ ആവശ്യo സരസ്വതിയ്ക്ക് തള്ളി കളയാനായില്ല….. ആ ക്രിസ്ത്യൻ പേര് സരസ്വതിയ്ക്ക് ഇഷ്ടമായില്ലെങ്കിൽ കൂടിയും ജോർജിന്റെ ആവശ്യം അവൾ അംഗീകരിച്ചു ….. തന്റെ ഒറ്റ മോളായ സരസ്വതിയ്ക്ക് ഒരു പൊന്നോമന ജനിച്ചെന്നറിഞ്ഞപ്പോൾ അമ്മമ്മയ്ക്ക് അവളെ കാണാണ്ടിരിക്കാനായില്ല…. സരസ്വതീം കുടുംബവും തറവാട്ടിലേയ്ക്ക് ക്ഷണിക്കപ്പെട്ടു…. ഹെലന് മൂന്ന് വയസൊക്കെ കഴിഞ്ഞപ്പോൾ സരസ്വതീം ജോർജും ബാഗ്ലൂരിലെ തങ്ങളുടെ തിരക്കേറിയ ജീവിതത്തിലേയ്ക്ക് മടങ്ങി പോയി ……..
തിരക്കുപിടിച്ച ജീവിതത്തിൽ കുഞ്ഞ് ഒരു തടസ്സമാവുമെന്നതിനാൽ ഹെലനെ തറവാട്ടിൽ അവളുടെ അമ്മമ്മേടെ കൂടെ നിർത്തിയിട്ടാണ് അവർ പോയത് ,പിന്നെ ഹെലന് മാതാപിതാക്കളെക്കാൾ കൂടുതൽ ഇഷ്ടം അമ്മമ്മയോടായിരുന്നു …