Unknown Eyes Part 2 | Author : Kaliyan
ബസ്സിലെ വികൃതിയും ഹെലനചരിതവും
Previous Part
“ആഹ് കൊള്ളാല്ലോ കളി…… ഇവന്മാർക്കൊന്നും വേറൊരു പണിയുമില്ലേ.. മരിച്ചവളുടെ പേരും പറഞ്ഞു ഗ്രൂപ്പ് തുടങ്ങി ആളെ പറ്റിക്കാൻ……”പ്രമോദ് പറഞ്ഞു…..
അജിത്തും രാഹുലും അവൻ പറഞ്ഞത് ശ്രദ്ധിച്ചില്ല.. അവരെ ആ മെസ്സേജ് വേറെ ഏതോ ലോകത്തെത്തിച്ചിരുന്നു…..
“ങ്ങേ ഗ്രൂപ്പോ…. നത് ഗ്രൂപ്പാ .’..? ജോബിന് കാര്യം പിടികിട്ടിയില്ല..
“അതെന്താട നിനക്ക് മെസ്സേജ് വന്നില്ലേ…”? സതീഷ് തിരക്കി….
“എന്തോന്ന് മെസ്സേജ്… എനിക്കൊന്നും വന്നില്ലല്ലോ…….ജോബിൻ പറഞ്ഞു…
“അത് കൊള്ളാല്ലോ ജോബിനെ….നി മാത്രമാണല്ലോ ഈ ഗ്രൂപ്പിൽ ഇല്ലാത്തത്…നമ്മൾ നാല് പേരും ഒണ്ട്….എന്തോ ചുറ്റികളി മണക്കുന്നുണ്ടല്ലോടാ ജോബിനെ….സംതിങ് ഫിഷി…… പ്രമോദ് തമാശ രൂപേണ പറഞ്ഞു…….
“എന്ത് ഗ്രൂപ്പാ അളിയാ. വല്ല തുണ്ട് ഗ്രൂപ്പും ആണോ… എവിടെ ടാ നോക്കട്ടെ …”ജോബിൻ സതീഷിന്റെ മൊബൈൽ പിടിച്ച് വാങ്ങി നോക്കി…..മെസ്സേജുകൾ വായിച്ച് ജോബിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു……അവൻ വായിച്ച് കഴിഞ്ഞതും ഗ്രൂപ്പിൽ ഒരു ഇമേജ് മെസ്സേജ് വന്നു…ജോബിനത് ഓപ്പൺ ചെയ്ത് നോക്കി…..
” ഡാ രാഹുലെ ഡാ ഇത് നോക്കിയേ…നിന്റെ പെണ്ണിനെ ധോ ആ മൊണ്ണ വിഷ്ണു കേറി പിടിക്കുന്നു…” ഫോട്ടോ കണ്ട് ജോബിൻ കൂവി വിളിച്ച് പറഞ്ഞു….
രാഹുൽ പെട്ടെന്ന് മൊബൈൽ പിടിച്ച് വാങ്ങി നോക്കി…..
ശെരിയാണ്…അവൻ ആ വിഷ്ണു അനുന്റെ തോളിൽ കേറി പിടിക്കുന്നതും അനു കുതറി മാറുന്നതുമായ ചിത്രം….
“താറാവിനെ കേറി പിടിച്ചതിന്റെ സുഖത്തിൽ കേറി പിടിച്ചതാവും…അവനെ കുറ്റം പറയാനും പറ്റില്ല….” ജോബിനൊരു വളിച്ച ചിരിയോടെ പറഞ്ഞു…
“എന്താടാ പറഞ്ഞത് മൈരെ നി…” ബൈക്കിൽ നിന്ന് ചാടി ഇറങ്ങിയ രാഹുൽ ജോബിന്റെ കോളറിൽ കടന്ന് പിടിച്ച് കൊണ്ട് ചോദിച്ചു.
” നി എന്നോട് കിടന്ന് ആളാവണ എന്തിനാട …? ഞാനാണോ അവളെ കേറി പിടിച്ചേ….? പിടിച്ചവനോട് പോയ് കാര്യം ചൊതിക്കെടാ….”രാഹുലിന്റെ കൈയ് തട്ടി മാറ്റി ജോബിൻ പറഞ്ഞു…..
ജോബിനിടഞ്ഞാൽ പിന്നെ അവൻ ആരെന്നൊന്നും നോക്കില്ല എന്നറിയാമെന്നുള്ളത്കൊണ്ട് സതീഷ് അവന്മാരുടെ ഇടയിൽ കേറി…
“മാറി നിൽ ക്ക് മൈരുകളെ അങ്ങോട്ട്”.
രാഹുൽ ചീറി കൊണ്ട് മാറി…എന്നിട്ട് നിഗൂഢത നിറഞ്ഞ സ്മൈലിയോട് കൂടി അയച്ച ആ ചിത്രത്തിലേക്ക് നോക്കി…..