എന്നതും ആയിരുന്നു രണ്ടാമത്തെ കാര്യം .പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ പോലും ഞങ്ങളെ അടുത്തറിയുന്ന ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഉദയൻ സാർ ..പുള്ളി കാരണമാണ് ലിറ്ററേച്ചറിന്റെ ലോകത്തേക്ക് കയറാൻ പറ്റിയത് …കുറച്ചു പ്രാന്തിന്റെയും ..😌😌
Poetry ക്ലാസ്സ് കഴിഞ്ഞു
ലഞ്ച് ടൈമിൽ കഴിക്കുന്ന സമയത്താണ് ഞങ്ങളുടെ ബെഞ്ചിലെ അടുത്തു ഇരിക്കുന്ന ഹരിയും വൈശാഖും അന്നത്തെ സംഭവം എടുത്തിട്ടത് …
ഹരി : മനൂ , നീ ആ കീർത്തനയെ നോക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ലല്ലോ …
ഞാൻ മറുപടി എന്ത് കൊടുക്കുമെന്ന് സംശയിച്ചു നിൽക്കുന്നതിനിടയിൽ വൈശാഖ് പറഞ്ഞു
” അവൾ ജാഡ കാണിച്ചതാണ് , ഞങ്ങക്ക് ഒരു പരാതിയെ ഉള്ളു ,ഒരു ബെഞ്ചിലിരുന്നിട്ടും നീ ഞങ്ങളോട് 2 പേരോടും ഇതൊന്നും പറഞ്ഞില്ല …”
ഇതാണ് സംസാരം എന്ന് കേട്ടപ്പോൾ ക്ലാസിലുണ്ടായിരുന്ന ചില പെണ്കുട്ടികളും പയ്യന്മാരും ചുറ്റും കൂടി , എനിക്ക് പക്ഷെ ഇതിൽ അത്ഭുതമായത് അതിൽ പലർക്കും അവൾ അഹങ്കാരിയാണെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത് ,പിന്നെ ഞാൻ ഒരു ഉപദ്രവകാരി അല്ലാത്തതുകൊണ്ട് എന്നോട് കുറച്ചു സോഫ്റ്റ് കോർണർ ചിലർക്കെങ്കിലും ഉണ്ട് ..പക്ഷെ എല്ലാവർക്കും എന്റെ വായിൽ നിന്നും ഇതിനെപ്പറ്റി കേൾക്കണം എന്നായപ്പോ എനിക്ക് പറയേണ്ടി വന്നു ..
“അത് അങ്ങനെയല്ല , ഇഷ്ടമുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാം , പക്ഷെ അവളെ അറിയിക്കണമെന്നോ അവളെന്നെ പ്രേമിക്കണമെന്നോ ഞാൻ അത്രക്കൊന്നും ചിന്തിച്ചിട്ടില്ല , ഒരു ആകർഷണം തോന്നി അത് ഇങ്ങനൊരു നാണക്കേട് ആവുമെന്ന് വിചാരിച്ചില്ല ..”
ഇങ്ങനെ പറയാനാണ് എനിക്ക് കഴിഞ്ഞുള്ളൂ , എന്നെ അവൾ പ്രേമിക്കണം എന്ന് ഞാൻ ആഗ്രഹിച്ചെന്നു പറയുമ്പോ ആരെങ്കിലും ചുമ്മാ ഒരു പുച്ഛ ഭാവം കാണിച്ചാൽ ഞാൻ ഇതുവരെ പറഞ്ഞു മനസിലാക്കിയ എന്റെ മനസ് വീണ്ടും കൈവിടുമോ എന്നൊരു പേടി എനിക്കുണ്ടായി ..
എന്തോ ഇനി ഞാൻ കാണാത്തതുകൊണ്ടാണോ ശെരിക്കും എന്നോടുള്ള സഹതാപം കൊണ്ടോ ഇത്രയും പറഞ്ഞതിന് ആരും പുച്ഛമിട്ടതായി ഞാൻ കണ്ടില്ല …
ശബരി ഇതിലൊന്നും റോൾ ഇടാതെ മാറിയിരിക്കുകയായിരുന്നു …ഞാൻ അവന്റെ അടുത്തു ചെന്നിരുന്നു .
” നീ എങ്ങനെയാണു ഈ സിറ്റുവേഷൻ കൈകാര്യം ചെയ്യുന്നതെന്ന് നോക്കാൻ വേണ്ടി മാറി ഇരുന്നതാണ്..കുഴപ്പമില്ല ,കുളത്തിലെ വെള്ളത്തിന് അത്യാവശ്യം മാന്ത്രിക ശക്തിയും ഉണ്ടെന്ന് തോന്നുന്നു “….
“ഫ…നാറി ” എനിക്ക് ദേഷ്യം വന്നു , ”
എടുത്തു കുളത്തിൽ എറിഞ്ഞതും പോരാ പിന്നെ അതിന്റെ മോളിൽ ടോർച്ചർ ചെയ്യുന്നോ ..?? ”
അവൻ ചിരിച്ചു കൈകൂപ്പി കാണിച്ചു ….