കിനാവ് പോലെ 3 [Fireblade]

Posted by

അവൻ ചിരിച്ചു ” നിന്നെ നിന്റെ അമ്മ b ed ന് വിടാൻ പ്ലാൻ ഇട്ടിരിക്കുന്നത് ഓര്മ്മയില്ലേ മോനെ …മിക്കവാറും നീ മെഡിക്കൽ റെപ് ആകും …നിന്നെ ഒരു മാഷായി കണ്ടിട്ട് സങ്കടം തീർക്കണം കരുതി ഇരിക്കുന്ന അമ്മ നീ വേറെ എന്തെങ്കിലും ആവും എന്നൊക്കെ പറഞ്ഞാൽ അടിച്ചു ചിലപ്പോൾ മോന്ത പൊളിക്കും ചെങ്ങായ് ..അതോണ്ട് ബാക്കി പിന്നെ ചിന്തിക്കാം ഇപ്പൊ ഈ പനി മരുന്ന് കഴിച്ചു മാറ്റാൻ നോക്ക് , ഇന്നത്തെ ക്ലാസ്സ്‌ എന്തായാലും പോയി , നാളെയെങ്കിലും പോണം ,നീ ഇല്ലാതെ ഒറ്റയ്ക്ക് അവിടെ പോയിരിക്കാൻ വയ്യാത്തോണ്ടാണ് ,ഇല്ലെങ്കിൽ ഇന്നു വൈകിച്ചാലും ഞാൻ പോയേനെ …”

ഞങ്ങൾ അങ്ങനെയാണ് , ഒരാൾ ഇല്ലെങ്കിൽ മറ്റെയാൾ പോവാറില്ല …ഒരു ബോറടിയായിരിക്കും ആകെക്കൂടി ..

വീട്ടിലെത്തി എന്നെ ഹാളിൽ എത്തിച്ചു മരുന്നൊക്കെ പെങ്ങളുടെ കയ്യിൽ കൊടുത്തു നോക്കി എടുത്തു കഴിപ്പിക്കാൻ പറഞ്ഞു കുളിച്ചു കഴിച്ചിട്ട് വരാമെന്നു പറഞ്ഞു അവൻ പോയി …

ഇത്തിരി കൂടി കഞ്ഞി കുടിച്ചു ഞാൻ മരുന്നും കഴിച്ചു പോയി കിടന്നുറങ്ങി , അന്നത്തെ ദിവസം കിടന്നുറങ്ങിയും ശബരിയോട് സംസാരിച്ചും കഴിഞ്ഞുപോയി …പിറ്റേന്ന് ആയപ്പൊളേക്കും നല്ല ആശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ക്ലാസ്സ്‌ മുടക്കണ്ടാന്നു കരുതി .
പോകുന്ന വഴിക്ക് ശബരി എന്നോട് ചോദിച്ചു
” ഇന്നു തൊട്ടു കീർത്തന ,കാർത്തിക എന്നൊക്കെ പറഞ്ഞു സമയം കളയാതെ നമ്മുടെ കാര്യങ്ങൾ നോക്കണം …പഠിത്തം ,ക്രിക്കറ്റ്‌ ഇത് 2ഉം ചിന്തിച്ചാൽ മതി തല്ക്കാലം ….അതും ക്രിക്കറ്റ്‌ ഈ ശരീരം ഒന്ന് ശെരി ആയിട്ട് നോക്കാം , അകെ ഒരു ഞരമ്പല്ലേ ഉള്ളു അതും കൂടെ കളയണ്ടല്ലോ ..”

അവന്റെ പുറത്തു ഒരിടി കൊടുത്തു അതിനുള്ള മറുപടി ഞാൻ നൽകി .
അണ്ണാറക്കണ്ണനും തന്നാലായത് …😝😝

പക്ഷെ അതുവരെ ഉണ്ടായിരുന്ന ധൈര്യം ഗേറ്റ് കഴിഞ്ഞപ്പോളേക്കും എനിക്ക് പോയി തുടങ്ങി , വീണ്ടും ആ കാര്യങ്ങൾ മനസിലേക്ക് തികട്ടി വന്നു ..
കോപ്പ് , ആ കുരുപ്പിന് ഏത് നേരത്താണോ എല്ലാരുടെം മുന്നിൽന്നു പറയാൻ തോന്നിയത് , ആരും അറിയാതെ വിളിച്ചു പോയി പതുക്കെ പറഞ്ഞാലും മതിയാരുന്നില്ലേ …ഇതിപ്പോ മനഃപൂർവം എന്നെ നാണംകെടുത്തണം എന്ന് കരുതിയിട്ടുണ്ടാവണം , അവൾക്കെന്താ , കോളേജിലെ സുന്ദരി ,ഞാനോ ..അവളുടെ പിന്നാലെ നടക്കുന്ന നൂറിൽ ഒരാൾ ആവും , എന്ത് പറഞ്ഞാലും കേട്ടോളും എന്ന് അറിയാമായിരിക്കും …

ഞാൻ വീണ്ടും അസ്വസ്ഥനാകുന്നത് ശബരിക്കും മനസിലായി , ബൈക്ക് പാർക്ക്‌ ചെയ്തു ക്ലാസിലേക്കു നടക്കുമ്പോൾ അവൻ പറഞ്ഞു
” കളിയാക്കാനും തളർത്താനും ഒരുപാട് ആളുകൾ ഉണ്ടാവും , ഒന്നും കാര്യമാക്കണ്ട ….നീ ചെയ്തത് ഒരു തെറ്റൊന്നും അല്ലല്ലോ ..ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മൈൻഡ് കൊടുക്കണ്ട ..കേട്ടല്ലോ ..??”

ഞാൻ മൂളി ….വേറെന്ത് ചെയ്യാൻ ..!!

ക്ലാസിൽ കേറി ചെല്ലുമ്പോൾ സമ്മിശ്രമായ വികാരമായിരുന്നു ഓരോരുത്തർക്കും ..ഒന്നിനും കൂടുതൽ ശ്രദ്ധ കൊടുക്കാതെ ഞങ്ങൾ സീറ്റിൽ പോയിരുന്നു …ക്ലാസ്സ്‌ ടൈം ആയതിനാൽ പ്രശ്നമുണ്ടായില്ല ,ഉച്ചവരെ poetry ക്ലാസ്സ്‌ ആയിരുന്നു …

മുൻപ് പറഞ്ഞിരുന്നല്ലോ ഞങ്ങൾ നല്ല പഠിപ്പിസ്റ്റുകളോ എന്നാൽ തീരെ പഠിക്കാത്തവരോ ആയിരുന്നില്ല , ഇതിന്റെ 2 ന് ഇടക്കുള്ള ടൈപ്പ് ആരുന്നു , ഒരു മിഡിൽ ബെഞ്ച്‌ ടീം …മൊത്തം 62 പേരുള്ളതിൽ 45ഉം പെൺകുട്ടികളാണ്… ക്ലാസ്സിലെ എല്ലാവരോടും അത്യാവശ്യം കമ്പനി ഉണ്ടെങ്കിലും ഞങ്ങൾ പൊതുവേ ഞങ്ങളുടെ ക്ലാസിൽ ഫ്രീ ടൈമിൽ അധികം സമയം ചിലവഴിക്കാറില്ല .

Leave a Reply

Your email address will not be published. Required fields are marked *