കിനാവ് പോലെ 3 [Fireblade]

Posted by

ചുമരിൽ പിടിച്ചു പിടിച്ചു മെല്ലെ ബാത്റൂമിലേക്ക് നടന്നു .മൂത്രാശങ്കയും ,മേലുവേദനയും പനിയും,ക്ഷീണവും കൂടെ എനിക്ക് അകെ മടുത്തു .
മൂത്രമൊഴിച്ചു തിരിഞ്ഞത് മാത്രം ഓർമ്മയുണ്ട് .തല കറങ്ങി ബക്കറ്റിനു മുകളിലൂടെ താഴേക്ക്‌ വീണു .
ശബ്ദം കേട്ടു അമ്മയും പെങ്ങളും പേടിച്ചു ഓടിവന്നു .
“എന്താടാ പറ്റിയത് …? എണീക്കണമെങ്കിൽ ഒന്ന് വിളിച്ചൂടെ , തീരെ വയ്യെങ്കിലും അഹങ്കാരം കുറക്കരുത് ” അമ്മക്ക് വിളിക്കാത്തതിലും വീണതിലുമുള്ള സങ്കടം പുറത്തുവന്നത് ഇങ്ങനെയാണ് ….

“ഏട്ടാ ,കുഴപ്പോന്നും ഇല്ലല്ലോ …വേദനിക്കുന്നുണ്ടെങ്കിൽ പറട്ടോ ,ഇനീം തല കറങ്ങിയാലോ പേടിച്ചാ മുറുകെ പിടിച്ചിരിക്കുന്നത് ”
എന്നെ പൊക്കി എടുത്തു നടക്കാൻ രണ്ടുപേരും സഹായിക്കുന്നതിനിടെ പെങ്ങൾ എന്നോട് പറഞ്ഞു ..

“ഏയ്‌ ..ഒന്നൂല്ല …” ഞാൻ പറഞ്ഞൊഴിഞ്ഞു .എനിക്ക് സത്യത്തിൽ സങ്കടമാണ് വന്നത് , നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ മതി നമ്മളെ സ്നേഹിക്കുന്നവർ കൂടെ ഉണ്ടോ ഇല്ലേ എന്നറിയുവാൻ …

റൂമിൽ എന്നെ ബെഡിൽ കിടത്തി അമ്മ താഴെ തന്നെ ഒരു ബെഡ് ഇട്ടു അവിടെ കിടക്കാൻ റെഡി ആയി …
” ചുക്കുകാപ്പിയോ , കഞ്ഞിയോ എന്തെങ്കിലും വേണോ ..?”
ഞാൻ വേണ്ട എന്ന് കാണിച്ചു ബെഡിൽ ചെരിഞ്ഞുകിടന്നു , വീണ്ടും എന്നെ പുതപ്പിച്ചു അമ്മയും താഴെ കിടന്നു .

രാവിലെ എണീച്ചപ്പോളും അവസ്ഥ മാറ്റമില്ലാത്തതിനാൽ അമ്മ ശബരിയെ വിളിച്ചു കാര്യം പറഞ്ഞു ..അവൻ വരാമെന്നും സമ്മതിച്ചു .
എന്നെ ഉണർത്തി ബാത്‌റൂമിൽ കൊണ്ടാക്കി പ്രാഥമിക കർമങ്ങൾ കഴിഞ്ഞു നല്ല ചൂടുകഞ്ഞിയും അച്ചാറും കഴിച്ചപ്പോളേക്കും ശബരി വന്നു ..എന്നെ ചേര്ത്തുപിടിച്ചു അവൻ ബൈക്കിനരികിൽ എത്തിച്ചു.

” നിനക്ക് ബൈക്കിലിരിക്കാൻ പ്രയാസമുണ്ടോ , അങ്ങനെയാണെങ്കിൽ ഓട്ടോ വിളിക്കാം ”

അവൻ ചോദിച്ചപ്പോൾ ഞാൻ കുഴപ്പമില്ലെന്ന് കണ്ണടച്ച് കാണിച്ചു .

പക്ഷെ ബൈക്കിൽ കേറി പോകുമ്പോൾ എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നിത്തുടങ്ങി ,തണുപ്പടിച്ചു വിറക്കാൻ തുടങ്ങിയിട്ടുണ്ട് ,ഞാൻ അവനെ മുറുകെ കെട്ടിപിടിച്ചു , എന്റെ അസുഖം കാരണമാണോ എന്തോ അവൻ മെല്ലെയാണ് ബൈക്ക് ഓടിച്ചത് .ഞങ്ങളുടെ വീടിനടുത്ത് നിന്നും 3 km ഉള്ളു ഡോക്ടറുടെ വീട്ടിലേക്കു , ഗേറ്റ് എത്തിയപ്പോൾ തന്നെ തിരക്ക് തോന്നി , ടോക്കൺ വാങ്ങി നോക്കിയപ്പോൾ നമ്പർ 45…ഇനി കേറാനുള്ളത് 22. ..അമ്മച്ചീ പോസ്റ്റ്‌ ആയല്ലോ …ഭാഗ്യത്തിന് ഒരാൾ എണീച്ച സീറ്റിൽ ചെന്നു ഞാൻ ചാരിയിരുന്നു .ശബരിക്ക് ആദ്യം സീറ്റ്‌ കിട്ടിയില്ല , നിൽക്കുന്ന സമയമത്രയും എന്തോ ഒരു ആലോചനയിലാണ് അവൻ നിൽക്കുന്നത് എന്ന് തോന്നിയിരുന്നു , അകെ ഒരു വിഷമം പോലെ .. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ അടുത്തുള്ള സ്ത്രീ എണീറ്റപ്പോൾ ഞാൻ അവനെ വിളിച്ചു അടുത്തിരുത്തി …

Leave a Reply

Your email address will not be published. Required fields are marked *