സംഭവിച്ച കാര്യം മനസിലായൊണ്ട് ഇനി സൊല്യൂഷൻ കണ്ടുപിടിക്കാനും എളുപ്പമാണല്ലോ ല്ലേ …എനിക്ക് ശബരിയോട് നേരത്തെ പോയ ആദരവ് വീണ്ടും തോന്നി ..
സൊല്യൂഷൻ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലാന്നല്ലേ പറയാറ് ,കണ്ടുപിടിക്കാം …
അതിനെക്കാൾ മാരണം ഈ കാര്യമെന്തെങ്കിലും അമ്മ അറിഞ്ഞാൽ പിന്നെ ഒന്നും നോക്കേണ്ടിവരില്ല , കാര്യം കൂടി മുഴുവൻ കേൾക്കാതെ നല്ല കീറുകിട്ടാൻ ചാൻസുണ്ട് …ദേവ്യേ ..ചതിക്കല്ലേ !!! ഞാൻ ആത്മാർഥമായി തന്നെ പ്രാർത്ഥിച്ചു ..
പിന്നെ മെല്ലെ എഴുന്നേറ്റു പ്രാക്റ്റീസ് സ്ഥലത്തേക്ക് നടന്നു ..ശബരി ബാറ്റ് ചെയ്യുന്നുണ്ട് , അവൻ നല്ല ബിഗ് ഹിറ്റെർ ആണ് , ഓപ്പണിങ് ഇറങ്ങി ഫോമിലുള്ള ദിവസം അവൻ തകർത്തൊടുക്കും..ഞാൻ പക്ഷെ ബോളർ ആണ് ,ബാറ്റിങ്ങും ചെയ്യുമെങ്കിലും ഹൈറ്റ് ഉള്ളതുകൊണ്ട് അത് ഉപയോഗപ്പെടുത്തി ബോളിങ് ശ്രദ്ധിക്കാനായിരുന്നു കോച്ചിന്റെയും ഉപദേശം….ആ , അതൊക്കെ പിന്നെ എപ്പോളെങ്കിലുംവിവരിക്കാം , അല്ലേ …?
ഞാൻ ശബരിയുടെ പുറകിൽ ചെന്നു നിന്നു
” എന്തായാലും പ്രേമം പൊട്ടി ,അതെന്തെലും ആവട്ടെ പക്ഷെ എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം …നമ്മൾ അറിയാത്ത കാര്യത്തിന് കുറ്റക്കാരനാവാൻ സൌകര്യമില്ല..അതും ഈമാതിരി തീട്ടക്കേസിൽ ….”
ഞാൻ രോക്ഷത്തോടെ ശബരിയോട് പറഞ്ഞു..
അവൻ തലകുലുക്കി ” വഴിയുണ്ടാക്കാം നീ സമാധാനപ്പെട് …പക്ഷെ അതിനു നീയൊരു കാര്യം ചെയ്യണം ”
അവൻ ഒരു ചെറു ചിരിയോടെ എന്നെന്നോക്കി പറഞ്ഞു , ആ നോട്ടം കണ്ടപ്പോഴേ എനിക്കൊരു പണി ഫീൽ ചെയ്തു …ഞാനവനെ സംശയത്തോടെ നോക്കി.
തുടരും
എല്ലാ പ്രാവശ്യവും പറയുന്നതുപോലെ കാത്തിരുന്ന് വായിച്ച നിങ്ങൾക്കെല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു .എനിക്ക് ഒരു കഥ എഴുതാനുള്ള talent കുറവാണെന്ന് എനിക്ക് തന്നെ അറിയാം ..അതുകൊണ്ടുതന്നെ ലാഗ് ഫീൽ ചെയ്യാനും ചാൻസുണ്ട് , ക്ഷമിക്കുക ..
ഞാൻ ആഗ്രഹിച്ച രീതിയിൽ ഒരു റീച്ചൊന്നും കഥക്കുണ്ടായില്ല എന്നത് ചെറുതായി വിഷമിപ്പിക്കുകയും ചെയ്തു .കാരണം കുറച്ചു ദിവസങ്ങളായി ഒഴിവു സമയങ്ങൾ മൊത്തം ഇതിനുവേണ്ടി ചിലവഴിക്കുകയാണ്…എന്തായാലും ഇനി അധികം കഥ നീട്ടണ്ട എന്ന തീരുമാനത്തിലാണ് …അടുത്ത ഭാഗത്തോടെ തീർക്കണം എന്നൊരു ഉദ്ദേശ്യമുണ്ട് …വായനക്കാരനായി ഇരിക്കുന്നതാണ് സുഖം …ഇതുവരെ കറച്ചുപേരെങ്കിലും കാണിച്ച സ്നേഹത്തിനു നന്ദി ..
സ്നേഹത്തോടെ