ആയിട്ടുണ്ടാവും..പിന്നെയെന്തു സംഭവിച്ചെന്ന് എനിക്ക് അറിയില്ല ..”
അവൻ പറഞ്ഞു നിർത്തി ഞങ്ങളുടെ മുഖത്തു നോക്കി ..
എനിക്ക് അകെ തല കറങ്ങി ..ഈ ജിത്തു ഞങ്ങളുടെ ടീമിലെ പ്ലയെർ ആണ് ,ഞാനുമായി തരക്കേടില്ലാത്ത കമ്പനി ഉള്ള ഒരുത്തൻ തന്നെയാ ..പക്ഷെ ഇതിപ്പോ ..!!!??🤔🤔
“ശ്ശേ …കേട്ടിടത്തോളം ഒരു ചീഞ്ഞു നാറിയ സംഭവമായി പോയി ..”
ശബരി തലക്കു കൈകൊടുത്തു പറഞ്ഞു , എനിക്കും ഒരു രൂപവും ഉണ്ടായിരുന്നില്ല …അതിലേറെ മനസിലാകാത്തത് അവർ തമ്മിലുള്ള ഒരു പ്രശ്നത്തിലേക്ക് എന്നെ വലിച്ചിഴക്കാൻ ജിത്തുവിന് എങ്ങനെ പറ്റി എന്നതായിരുന്നു ..കള്ളപ്പട്ടി !!! ഞാൻ പല്ലിറുമ്മി …
കുറച്ചു സമയത്തേക്ക് ഒരു നിശബ്ദത തങ്ങിനിന്നു …ഞങ്ങളൊഴികെ മറ്റുള്ളവരൊക്കെ പ്രാക്ടീസ് തുടങ്ങി , ശബരിയും സുഹൈലും ഷൂ കെട്ടി കഴിഞ്ഞിരുന്നു ….ശബരിയാകട്ടെ കളിക്കാൻ വേണ്ടിയുള്ള ജേഴ്‌സീ കയ്യിലിരിക്കുന്നുണ്ട് , പക്ഷെ ഗഹനമായ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്നു എന്ന് മുഖഭാവത്തിൽ നിന്ന്തന്നെ വ്യക്തമാണ് ..അത് അല്ലെങ്കിലും അങ്ങനെയാണ് , എന്റെ കാര്യത്തിലെ പ്രശ്നങ്ങളിൽ പലപ്പോളും പരിഹാരം കാണുന്നത് അവനാണ്…നോക്കാം , അവൻ ആലോചിക്കട്ടെ ..
“സംഗതി ഈ പ്രശ്നത്തിന്റെ റൂട്ട് ഏതാണ്ട് പിടികിട്ടി ”
ശബരി എണീറ്റു ഞങ്ങൾക്ക് അഭിമുഖമായി നിന്നു
” കത്ത് ബാക്കിയുള്ളവരെ പോലെ അവളും വിശ്വസിച്ചു , വ്യത്യാസം എന്താന്നുവെച്ചാൽ ബാക്കിയുള്ളവർ അവൾക്കുള്ള മറുപടി കത്തായി വിശ്വസിച്ചു , ഇവൾ ഇവൾക്കു ഏതോ ഒരു അലവലാതി പയ്യൻ കൊടുത്തതായും വിശ്വസിച്ചു ഒരേ ഒരു സംശയം ഉണ്ടായിട്ടുണ്ടാവുക ജിത്തു കെട്ടിച്ചമച്ച കഥയാണോ ഇത് എന്നുള്ളത് മാത്രമാകും , അന്വേഷിച്ചു നോക്കിയപ്പോൾ നീയെന്ന കഥാപാത്രം ശെരിക്കും ഉള്ളതാണെന്ന് മനസിലായി ,കൂടുതൽ അന്വേഷിച്ചപ്പോൾ നീ അവളെ അവളറിയാതെ എല്ലായിടത്തും ഫോളോ ചെയ്യുന്നുണ്ടെന്ന് പലരും പറഞ്ഞറിയുകയും ചെയ്തു ….പോരേ ….??? ഏതൊരു പെണ്ണും സ്വഭാവികമായി ചിന്തിക്കുന്നത് കോമ്മൺസെൻസ് വെച്ചു ചിന്തിച്ചാൽ നമുക്കും മനസിലാവുമല്ലോ …”
ഷെർലക് ഹോംസ് കുറ്റം തെളിയിച്ചു നിൽക്കുന്ന പോലെ അവൻ ഞെളിഞ്ഞു നിന്നു ..
” അമ്പടാ കേമാ ശബരിക്കുട്ട …..” മണിച്ചിത്രത്താഴിലെ തിലകനെ പോലെ ഞാൻ അവനെ കെട്ടിപ്പിടിച്ചു …പക്ഷെ പിന്നെയാണ് എനിക്ക് ആ സംശയം വന്നത് ..അല്ല ഇതിപ്പോ സംഭവിച്ച കാര്യം എന്താന്നല്ലേ മനസിലായുള്ളു , കോപ്പ് ഈ നാണക്കേടിൽ നിന്നും എങ്ങനെ തടിയൂരും എന്ന് മനസിലായില്ലല്ലോ …അപ്പൊ ഈ തെണ്ടിക്ക് അതും കൂടെ കണ്ടുപിടിച്ചൂടേ ….ഞാനൊരു ടിപ്പിക്കൽ മലയാളി ആയി..
” ശെരി ,നിങ്ങൾ പോയി പ്രാക്റ്റീസ് ചെയ്തോ ,ഞാൻ ഇവിടൊന്നു വിശ്രമിക്കാം ”
ഞാനതു പറഞ്ഞപ്പോൾ അവർ പ്രാക്റ്റീസ് സ്ഥലത്തേക്ക് ജോഗ് ചെയ്തു …ഞാൻ ബാഗ് താഴെ വെച്ചു ഗ്രൗണ്ടിലെക്ക് ഇറങ്ങുന്ന സ്റ്റെപ്പിൽ മലര്ന്നു കിടന്നു ,വീണ്ടും ഓരോ ചിന്തകളിലേക്ക് മനസ് പൊയ്ക്കൊണ്ടിരുന്നു ..
പണ്ടാരമടങ്ങാനായിട്ട് ഈയിടെയായി സമയം വളരെ മോശമാണെന്ന് തോന്നുന്നു…മാനഹാനിയാണ് മെയിൻ ..!! അല്ലേങ്കിപ്പിന്നെ നേർക്ക് നേർ കാണുമ്പോൾ മുട്ടുവിറക്കുന്ന ഞാൻ അവൾക്കു ബയോളജി ക്ലാസ്സ് വെച്ചു കത്തെഴുതി എന്നൊക്കെ അവൾ വിശ്വസിച്ചപ്പോളൊ …!! അല്ല അതിനു അവള്ക്ക് എന്നെ അറിയില്ലല്ലോ ല്ലേ …ശ്ശേ ഇത് ആലോചിക്കുംതോറും തല