വില്ലൻ 11 [വില്ലൻ]

Posted by

അവരുടെ സ്ഥലം എത്തുന്നതിന് മുൻപ് തന്നെ ചെട്ടിയാരും ആളുകളും അവരുടെ സ്ഥലത്ത് വേലി കെട്ടുന്നത് ലക്ഷ്മി കണ്ടു……………..

ചുറ്റും ആളുകൾ വേലി കെട്ടുന്നു………….

ഒരു ട്രാക്ടറിൽ വേലി കെട്ടാൻ വേണ്ട സാധനങ്ങൾ മുഴുവൻ ഇറക്കുന്നു……………

ചെട്ടിയാരുടെ ആളുകൾ ആ സാധനങ്ങൾ ഉപയോഗിച്ച് വേലി പണിയുന്നു…………

ലക്ഷ്മി പറമ്പിലേക്ക് നോക്കി……………..

അവിടെ ചെട്ടിയാരും സ്ഥലം VEO യും കസേരയിൽ ഇരിക്കുന്നു…………..

അവർക്ക് കുട ചൂടിക്കൊണ്ട് രണ്ടുമൂന്ന് പേർ പിന്നിൽ നിൽക്കുന്നു………………..

അസൈൻ അവരുടെ സ്ഥലത്തിന് മുന്നിൽ വണ്ടി നിർത്തി……………

“ലക്ഷ്മി ഞാൻ അവിടേക്ക് വരുന്നില്ല…………..ആസിയയുടെ പഠിപ്പിനായി ഞാൻ ചെട്ടിയാരുടെ അടുക്കൽ നിന്ന് കുറച്ചു പൈസ കടം വാങ്ങിയിട്ടുണ്ട്……………നിന്റെയൊപ്പം എന്നെ കണ്ടാൽ പിന്നെ അയാൾ അതിന്മേൽക്ക് ആകും ചാട്ടം……………..”…………..അസൈൻ പറഞ്ഞു…………….

ലക്ഷ്മിയമ്മ തലകുലുക്കി……………..

ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി…………….ചെട്ടിയാരുടെ അടുത്തേക്ക് നടന്നു……………

ചെട്ടിയാർ ആ നാട്ടിലെ പ്രമാണി…………പ്രായം അമ്പത് കഴിഞ്ഞു പക്ഷെ പണത്തോടുള്ള ആർത്തി ഇനിയും കഴിഞ്ഞിട്ടില്ല………….

“ചെട്ടിയാരെ…………… എന്താണിത്…………..”………………..ലക്ഷ്മിയമ്മ ചെട്ടിയാരുടെ അടുത്തെത്തിയിട്ട് ചോദിച്ചു………………

“വേലി……………ഇംഗ്ലീഷിൽ ഫെൻസ് എന്നാണ് പറയുക എന്ന് VEO സാർ ഇപ്പൊ പറഞ്ഞതേ ഒള്ളു അപ്പോഴേക്കും നിങ്ങളെത്തി……………”…………….ചെട്ടിയാർ പറഞ്ഞു…………….

“അഭ്യാസം ഇറക്കല്ലേ ചെട്ടിയാരെ…………….”……………ലക്ഷ്മിയമ്മ പറഞ്ഞു…………….

“കണ്ടോ……………ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ അഭ്യാസമായി…………..ഇനി ഉത്തരം പറഞ്ഞില്ലെങ്കിലോ അഹങ്കാരമായി…………….”…………..VEO യെ നോക്കിക്കൊണ്ട് ചെട്ടിയാർ പറഞ്ഞു…………………

“ഞാൻ ഇപ്പൊ എന്താ ചെയ്യാ…………….”………….ചെട്ടിയാർ സ്വയം പറഞ്ഞു…………….

“എന്റെ സ്ഥലത്ത് കെട്ടിയിരിക്കുന്ന വേലി എടുത്ത് നിങ്ങളുടെ സ്ഥലത്ത് കൊണ്ടുപോയി കെട്ട്…………….”…………..ലക്ഷ്മിയമ്മ ചെട്ടിയാരോട് പറഞ്ഞിട്ട് VEO യ്ക്ക് നേരെ തിരിഞ്ഞു………………

“VEO സാർ ഇയാൾക്ക് എന്റെ സ്ഥലത്ത് കണ്ണുണ്ടെന്ന് നിങ്ങൾക്ക് നേരത്തെ അറിയാം…………….ഇങ്ങനെയുള്ള തെറ്റുകൾ നിങ്ങൾ തടഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ അനീതിക്ക് കൂട്ടുനിൽക്കരുത്……………..”…………….ലക്ഷ്മിയമ്മ VEO യോട് പറഞ്ഞു…………….

“ലക്ഷ്മിയമ്മേ നിങ്ങൾക്ക് ഈ സ്ഥലം നിങ്ങളുടേതാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ കോടതിയിൽ പോകൂ…………..അപ്പോൾ അത് സിവിൽ കേസ് ആകും ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അത് ക്രിമിനൽ കേസ് ആകും………………
ച്ചേ………………ചെട്ടിയാരുമായി എന്തിനാ പ്രശ്നങ്ങൾ എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത്രയും സമയം ലാഭിക്കാൻ പറ്റും……………..”………….VEO ലക്ഷ്മിയമ്മയോട് പറഞ്ഞു…………….

അതുകേട്ട് ചെട്ടിയാർ ചിരിച്ചുകൊണ്ട് എണീറ്റു……………

“അതാണ് നല്ലത്…………….പിന്നെ ലക്ഷ്മിയമ്മേ സ്ഥലം ചിലപ്പോൾ നിങ്ങളുടേത് ആയിരിക്കാം പക്ഷെ ആധാരം അതെന്റെ പേരിലാണ്………………”…………….ചെട്ടിയാർ കയ്യിലുള്ള പേപ്പർ ലക്ഷ്മിയമ്മയെ കാണിച്ചുകൊണ്ട് പറഞ്ഞു……………..

“ചെട്ടിയാരെ…………ഞാൻ നിങ്ങളെ എന്താ ചെയ്യുന്നത് കാണിച്ചുതരാം…………….ഞാനിപ്പോ തന്നെ പോലീസിനെ കൂട്ടിക്കൊണ്ടുവന്ന് നിന്നെ അറസ്റ്റ് ചെയ്യിപ്പിക്കും…………….”……………ലക്ഷ്മിയമ്മ അതും പറഞ്ഞ് തിരിഞ്ഞു അസൈന്റെ അടുത്തേക്ക് നടന്നു………………

“ലക്ഷ്മി…………..നിങ്ങൾക്ക് വയസ്സായി………….അതേപോലെ നിങ്ങളുടെ ഐഡിയകൾക്കും…………….ഇങ്ങനെ ആയാൽ

Leave a Reply

Your email address will not be published. Required fields are marked *