ഷാഹിയും സമറും നടത്തം നിർത്തി…………….
അവർ രണ്ടുപേരും ആ മഴ ആസ്വദിച്ചു…………..
“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………”………….
മുന്നിൽ ആ പാട്ട് ഞാൻ കേട്ടു……………
ഞാൻ ഷാഹിയെ നോക്കി……………….അവൾ മുകളിലേക്ക് നോക്കി ആ മഴ ആസ്വദിച്ചുകൊണ്ട് പാടിയതാണ്…………….
ഞാൻ അവളെ തന്നെ നോക്കി…………….
“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………”…………
വീണ്ടും ആ വരികൾ അവൾ മൂളി…………..
അവൾ എന്റെ നേരെ തിരിഞ്ഞു……………
“ആഹാ……….തനിക്ക് പാടാനൊക്കെ അറിയുമോ…………..”………..ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു……………
അവൾ അത് കേട്ട് എന്നെ നോക്കി ഒന്ന് നാണിച്ചു ചിരിച്ചു………..
പിന്നെ അവൾ മുകളിലേക്ക് നോക്കി……………
“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………
കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………
മിന്നൽദീപം എടുത്ത് എന്നെ നീ രസിപ്പിക്ക്………..
എൻ ഭൂമിയിൽ നീ വന്നതാൽ…..
നനഞ്ഞു രസിക്കുന്നു
ഞാൻ നിന്നെ ഓർത്ത്…………
വെണ്ണിലവേ നീ ഇങ്ങ് വരില്ലേ……
നമ്മോട് കൺമയങ്ങി ഉറങ്ങാനായ്…………
വെണ്ണിലവേ നീ ഇങ്ങ് വരില്ലേ……
നമ്മോട് കൺമയങ്ങി ഉറങ്ങാനായ്…………”…………..
ഷാഹി വളരെ മനോഹരമായി പാടി…………
ഞാൻ അവളെ വളരെ സന്തോഷത്തോടെ നോക്കി നിന്നു…………….
എന്തോ എനിക്ക് അവളോട് പണ്ടെങ്ങും തോന്നാത്ത അത്രയ്ക്ക് പ്രേമം അവളോട് തോന്നി…………………..
Whatta Moment……………
എന്തൊരു മനോഹരമായ നിമിഷം ആണെടോ……………
ചുറ്റും പച്ചപ്പ്……………
വിളഞ്ഞുനിൽക്കുന്ന നെൽകതിരുകൾ…………..
സുഖത്തോടെ വീശുന്ന ഇളംകാറ്റ്……………….
അതിനേക്കാൾ സുഖത്തിൽ തളരിതമായി പെയ്യുന്ന മഴ……………
ഇതെല്ലാം ആസ്വദിച്ചു ഞാനും എന്റെ പെണ്ണും മാത്രം ഈ ഭൂമിയിൽ…………..
ഇതിനെല്ലാത്തിനുമുപരി മനോഹരമായി പ്രേമാർദ്രമായി എനിക്ക് വേണ്ടി പാട്ട് പാടുന്ന അതി സുന്ദരിയായ എന്റെ പെണ്ണ് ………………
പ്രണയത്തെ പ്രകൃതിയും അനുഗ്രഹിക്കും ഏതോ മഹാൻ പറഞ്ഞു കേട്ടിട്ടുണ്ട്………….പക്ഷെ അത് സത്യമാണ് എന്ന് ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നു…………………
മുന്നിൽ എന്റെ പെണ്ണ്………….
അവൾക്ക് ഇത്രയും സൗന്ദര്യം എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല……………
അടുക്കളയിൽ ഇടുന്ന തുന്ന് വിട്ട ചുരിദാറും മുഷിഞ്ഞ ഷാളും ആണ് അവളുടെ വേഷം………………