രക്തയോട്ടം കുറഞ്ഞതിനാൽ അവരുടെ ശരീരമാകെ വിളറി വെളുത്തിരുന്നു…………….
അവർ ഐസിയു വിൽ നിന്ന് പുറത്തിറങ്ങി………………
“ഞാൻ ചേലോട്ട് പത്മനാഭൻ ഗുരുക്കളോട് വരാൻ പറഞ്ഞിട്ടുണ്ട്…………….”………….ഡോക്ടർ അവരോട് പറഞ്ഞു…………….
“ചേലോട്ട് പത്മനാഭൻ ഗുരുക്കൾ……………പ്രശസ്ത കളരി ഗുരുക്കൾ……………”……………ഡോക്ടർ വിശ്വം പറഞ്ഞു……………..
“പക്ഷെ എന്തിന്………….”…………അവർ ചോദിച്ചു…………….
“എന്റെയൊരു സംശയമാണ്…………….പണ്ടൊക്കെ നമ്മുടെ മുതിർന്നവർ പറയുന്നത് കേട്ടിട്ടില്ലേ………….തലയ്ക്ക് പിന്നിൽ അടിക്കാൻ പാടില്ല എന്നുള്ളത്…………അവിടെ കൊറേ മർമങ്ങൾ ഉണ്ടെന്ന്…………………”……………ഡോക്ടർ പറഞ്ഞു തുടങ്ങി…………….
“അതെ…………….”………….നിരഞ്ജന പറഞ്ഞു……………..
“പണ്ട് എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഒരു സംഭവം ഉണ്ടായി…………..പണ്ട് ഞങ്ങളുടെ നാട്ടിൽ ചീട്ട് കളി നല്ലപോലെ നടന്നിരുന്നു………….അന്നൊരിക്കൽ ചീട്ട് കളിക്കിടെ കള്ളക്കളി കളിച്ചു എന്ന് പറഞ്ഞു പ്രശ്നമായി പിന്നെ തല്ലായി…………….അന്ന് കള്ളക്കളി കളിച്ചു എന്ന് പറഞ്ഞ ഒരു യുവാവ് മറ്റേ ആളെ വടി കൊണ്ട് വയറിന്റെ സൈഡിൽ അടിച്ചു……………അടികിട്ടിയ ആൾ മരിച്ചത് പോലെ അവിടെ വീണു……………അയാളിൽ ഒരു അനക്കവും ആരും കണ്ടില്ല…………അയാളെ എല്ലാവരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പിറ്റേന്ന് തന്നെ അയാൾ മരണമടഞ്ഞു…………….തല്ലുകിട്ടിയ ആൾ ഒരു ആരോഗ്യദൃഢവാനായ ഒരാളായിരുന്നു…………….തല്ല് കൊടുത്തവൻ കഞ്ചാവും വലിച്ച് ആകെ എല്ലുംകൂടായ ഒരുത്തൻ…………….ഒരൊറ്റയടി………….. അന്ന് കാർന്നോന്മാർ ഒക്കെ പറഞ്ഞത് അവന് മർമത്തിൽ തല്ലുകിട്ടിയത് കൊണ്ടാണ് മരിച്ചത് എന്ന്………………..”………..ഡോക്ടർ പറഞ്ഞു……………
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് നിന്നു…………….
“ഈ കളരി എന്ന ആയോധനകലയിൽ മർമങ്ങൾക്ക് വലിയ ഒരു സ്ഥാനം ഉണ്ടല്ലോ……………”………….ഡോക്ടർ തുടർന്നു…………..
“അതായത് ഡോക്ടർ ഉദ്ദേശിക്കുന്നത് എന്തെന്നാൽ അവർക്ക് മർമത്തിൽ അടികിട്ടിയത് കൊണ്ടാണ് അവർ ഇങ്ങനെ കിടക്കുന്നത് എന്ന്……………..”…………ബാലഗോപാൽ ചോദിച്ചു…………….
“ആ കാര്യത്തിൽ എനിക്ക് ഉറപ്പില്ല…………….പക്ഷെ ഒന്നുണ്ട്……………..നിങ്ങൾ മരിച്ചവരുടെ ഫോട്ടോസ് കണ്ടിട്ടുണ്ടാകും…………….മരിച്ചവരിൽ കുറേ ആളുകളുടെയും എല്ലുകൾ പൊടിഞ്ഞിട്ടുണ്ട്…………എന്നാൽ പുറമേക്ക് അത്ര വലിയ പരിക്കുകൾ ഇല്ല താനും……………ഈ എല്ലുകൾ പൊടിയുക എന്ന് പറയുന്ന അവസ്ഥയൊക്കെ ഒരു നൂറോ ഇരുന്നൂറോ പേർ ഒന്നിച്ചു തല്ലിയാൽ മാത്രം സംഭവിക്കുന്ന ഒന്നാണ്…………….പക്ഷെ നൂറോ ഇരുന്നൂറോ പേർ കൂട്ടമായി വന്ന് തല്ലിയതിന്റെ ഒരു തെളിവും അവിടെ ഇല്ല……………..പിന്നെ ആയുധങ്ങൾ എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ ഒരു തെളിവുകളോ പാടുകളോ അവരുടെ ശരീരത്തിൽ ഇല്ല……………”…………….ഡോക്ടർ പറഞ്ഞു…………….
“പിന്നെയുള്ളതാണ് ഞാൻ പറഞ്ഞ തരത്തിലുള്ള മരണങ്ങൾ……………..അവരുടെ ശരീരത്തിൽ അധികം മുറിവോ അല്ലെങ്കിൽ ക്ഷതങ്ങളോ ഒന്നും ഇല്ല…………..സാധാരണ മരണങ്ങൾ …………ദാ ഇപ്പൊ ഇവരിൽ സംഭവിക്കാൻ പോകുന്ന മരണം……………സാധാ മരണം…………….”……………..ഡോക്ടർ പറഞ്ഞു…………
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് അന്തം വിട്ട് നിന്നു……………..
ഇതുവരെ അവർ തേടിയത് അതിമാനുഷികൻ ആയ എല്ലുകളെല്ലാം തല്ലി പൊടിച്ചു കളയാൻ മാത്രം ശക്തിയുള്ള സമറിനെ…………..പക്ഷെ ഇന്ന് അവരിലേക്ക് വേറെ ഒരു പരിവേഷം കൂടി സമറിന് വന്നിരിക്കുന്നു…………….
ശക്തമായി തല്ലാതെയോ ഒരു തുള്ളി പോലും ചോര പൊടിക്കാതെയോ കൊല ചെയ്യുന്നവൻ……………അതും സാധാ മരണം…………..
ശരിക്കും രണ്ടും രണ്ടറ്റത്താണ്………….ഒരുതരത്തിലും സാമ്യം ഇല്ലാത്തത്…………
അവൻ ആരാണ്……………ശരിക്കും അവൻ ചെകുത്താനാണോ……………..അവർ ആകെ കുഴങ്ങി…………..