അവന്റെ ജീവിതകാലം മുഴുവൻ അവൻ പെൺകുട്ടികളുടെ പുറകെ പോയ ചരിത്രം മാത്രമേ ഉള്ളു അതിൽ ഭൂരിഭാഗം സമയം വിജയിക്കുകയും ഇല്ല. അവന് ഒന്നോ രണ്ടോ കാമുകിമാർ ഉണ്ടായിരുന്നു ഒന്നും അധികം കാലം ഉണ്ടായിരുന്നില്ല. അവന് ആദിയയെ അല്ലാതെ മറ്റൊരാളെയും കൂടുതൽ കാലം കാമുകിയായി വേണമെന്ന് തോന്നിയിട്ടും ഇല്ല. ഇത് വരെ ഒരു പെൺകുട്ടിയും അവനെ ഇഷ്ടമാണ് എന്ന് പറഞ്ഞ് അവന്റെ അടുത്ത് വന്നിട്ടില്ല.
“ശെരി, ആദിത്യ.താങ്കൾക്ക് ഒരു ആളെ എത്രത്തോളം മനസ്സിലാക്കാൻ പറ്റും?”, പ്രിയ കൈകൾ കെട്ടി ഇരുന്ന് അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു.
“ഞാൻ കാണുന്ന ഒരു ആളെ എത്രത്തോളം മനസ്സിലാക്കും എന്നാണോ ചോദിച്ചത്?”.
“അല്ല, ഞാൻ ഉദേശിച്ചത് മറ്റുള്ളവർ താങ്കളെ എങ്ങനെ കാണുന്നു എന്നതാണ്. താങ്കൾ താങ്കളെ വിലയിരുത്തുന്നതും മറ്റുള്ളവർ താങ്കളെ എങ്ങനെ വിലയിരുത്തുന്നു എന്നും ആണ്”.
“എനിക്കറിയില്ല, ഞാൻ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ട് ഇല്ല. പ്രിയ ഉദ്ദേശിക്കുന്നത് എന്റെ പ്രതിഭിംബം മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നാണോ?”.
“കുറച്ചൊക്കെ ആണ്, താങ്കൾക്ക് മനസ്സിലാക്കാൻ ഞാൻ ഒരു ഉദാഹരണം പറയാം. ഈ യാത്രയിൽ താങ്കളെ തേടി വരുന്നത് എന്തും താങ്കൾ കൈ നീട്ടി സ്വീകരിക്കുക ആണ് എന്ന് വിജാരിക്കുക”.
“ശെരി”, ആദിത്യന്റെ മുഖത്തെ ചിരി മാറി ഗൗരവത്തിൽ പറഞ്ഞു.
“എവിടെ നിന്നോ ഒരുത്തൻ വന്നു, മനു വർമ്മയുടെ ആസ്തികളുടെ ഒരു അവകാശി. അവൻ കാണാൻ മനു വർമ്മയെ പോലെ ഇരിക്കുന്നു. സ്റ്റൈലിസ്റ്റിന്റെ അടുത്ത് കൂടി പോയി വന്ന് കഴിഞ്ഞാൽ അവൻ കാണാൻ സുന്ദരൻ ആയി മാറുകയും ചെയ്യും. അവൻ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് ഡിഗ്രി എടുത്തവൻ ആണ് അതുകൊണ്ട് തന്നെ അവൻ സമർത്ഥനും ആണ്. ആർക്കും അവനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. ശ്രെദ്ധിക്കുന്നുണ്ടല്ലോ അല്ലെ?”.
ആദിത്യൻ തലയാട്ടി കൊണ്ട് അവൾ പറയുന്നത് കേട്ടു.
“അപ്പോൾ താങ്കൾ, ധനികൻ ആണ്, പൊക്കം ഉണ്ട്, ഇരുണ്ട നിറം, നല്ല ശരീരം, നല്ല ഉടുപ്പുകൾ അണിഞ്ഞ് കാമുകിമാർ ഇല്ലാത്ത ഒരാൾ. അവന് സ്പോർട്സ് കാർ ഉണ്ട്, ഹെലികോപ്റ്ററുകൾ ഉണ്ട്, ബോട്ടുകൾ ഉണ്ട്, പിന്നെ ആവശ്യത്തിൽ അധികം പണവും ഉണ്ട്. അതുകൊണ്ട് അവന് ഇഷ്ടമുള്ളത് എന്തും ചെയാം എവിടെ വേണമെങ്കിലും പോകാം. അവൻ കൂടെ കൂട്ടുന്നവർക്ക് അവരുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ആയിരിക്കും അത്. ശെരി അല്ലെ?”.
“അതെ, പക്ഷെ ഞാൻ അങ്ങനെ ഒരാൾ അല്ല?”, ആദിത്യൻ ചൂണ്ടി കാട്ടി.
“അങ്ങനെ ആണ് ആൾകാർ താങ്കളെ വിലയിരുത്തുക”, പ്രിയ പെട്ടെന്ന് പറഞ്ഞു. “ആണുങ്ങൾക്ക് താങ്കളോട് അസൂയ ആയിരിക്കും, പെണ്ണുങ്ങൾ താങ്കളിൽ ആകൃഷ്ടർ ആവും, താങ്കൾ ലോകം മുഴുവൻ ഉള്ള മാഗസിനുകളുടെ കവർ ഫോട്ടോയിൽ വരും”.
ഇത് കേട്ടതോടെ മുൻപേ ഗുളിക കഴിച്ചത് ആണെങ്കിലും ആദിത്യന്റെ വയർ ഉരുണ്ട മറിയാൻ തുടങ്ങി. ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “ക്ഷെമിക്കണം, പ്രിയ, പക്ഷെ ഞാൻ സുന്ദരൻ അല്ല. എനിക്ക് പെൺകുട്ടികളെ വശത്താക്കാൻ അറിയില്ല. ഞാൻ ആണ് എപ്പോഴും പെൺകുട്ടികളുടെ പുറകെ പോയിരുന്നത്”.
“ഭാവിയിൽ, താങ്കളെ നോക്കി കളിയാക്കിയിരുന്ന പല പെൺകുട്ടികളും താങ്കളെ വശത്താക്കാൻ താങ്കളുടെ പുറകെ വരും”, പ്രിയ പറഞ്ഞു.
“എന്തു കൊണ്ട്?”.