ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ആദ്യം ഒരു സിഗരറ്റ് വാങ്ങിക്കണം പിന്നെ എനിക്ക് ലഭിച്ച ലിസ്റ്റിലുള്ള കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ട്”.
അവൾ തല ആട്ടി വണ്ടിയുടെ പിന്നിലുള്ള ഡോർ തുറന്നു. ആദിത്യൻ പുറകിലുള്ള ലെതർ സീറ്റിലേക്ക് കയറി ഇരുന്ന് ഡോർ അടച്ചു. എലിസബത്ത് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നതിന് ശേഷം വണ്ടി മുൻപോട്ട് എടുത്തു.
ആദ്യത്തെ സിഗരറ്റ് ആദിത്യന് ഒരു കുറ്റബോധത്തോട് കൂടി ഉള്ള സുഖം ആയിരുന്നു നൽകിയത്. അത്കൊണ്ട് തന്നെ പകുതി വലിച്ച് നിർത്തി നിലത്തേക്ക് ഇട്ട് സിഗരറ്റ് ചവിട്ടി കെടുത്തി. അടുത്ത മൂന്ന് മണിക്കൂർ വളരെ വേഗം കടന്ന് പോയി.
എലിസബത്ത് അവനെ ഒരു കടയിൽ നിന്ന് മറ്റൊരു കടയിലേക്ക് കൊണ്ടു പോയി കൊണ്ടിരുന്നു. ആദിത്യൻ ഇതുവരെ ഉപയോഗിച്ച് കൊണ്ട് ഇരുന്നതിനേക്കാൾ വില കൂടിയ ബിസിനസ്സ് സ്യുട്ടുകളും, ഡിസൈനർ ഉടുപ്പുകളും, ഡിസൈനർ ലഗേജുകളും ലിസ്റ്റിൽ ഉള്ള പ്രകാരം വാങ്ങി. ഇതെല്ലം ഒരു ചൈത്ര എന്ന് പേരുള്ള ഒരു സ്ത്രീ എഴുതി ഉണ്ടാക്കിയ ലിസ്റ്റ് ആണ്. ഓരോ സാധനത്തിന്റെയും ബ്രാൻഡ് വരെ കൃത്യമായി ഉണ്ടായിരുന്നു എന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യം ആണ്.
ആദിത്യന് ആദ്യമെല്ലാം തന്റെ ഉടുപ്പുകൾ വേറൊരാളുടെ നിർദേശ പ്രകാരം വാങ്ങുന്നതിൽ കുറച്ച് അസ്വസ്ഥത ഉണ്ടായിരുന്നു എങ്കിലും പോകെ പോകെ അവരുടെ നിർദേശങ്ങൾ പ്രകാരം ഉള്ള ഉടുപ്പുകൾ തനിക്ക് നന്നായി ചേരുന്നുണ്ട് എന്ന് അവന് മനസ്സിലായി. ആദ്യത്തെ മൂന്ന് കടകളിൽ അവൻ ഉടുപ്പുകൾ എല്ലാം ഇട്ട് നോക്കി ആണ് എടുത്തത്. അതിന് ശേഷം വെറുതെ അളവ് ശെരിയാണോ എന്ന് പരിശോധിച്ച് അവനെ അനുഗമിച്ചിരുന്ന സെയിൽസ് അസ്സിസ്റ്റന്റിന് കൈമാറി. ഡിസൈനർ ഉടുപ്പുകൾ ധരിച്ച് ഒരു ലിമോസിനിൽ കടകൾക്ക് മുൻപിൽ വന്ന് ഇറങ്ങുന്ന ആൾ ആയത് കൊണ്ട് മുഴുവൻ കടകളിലും അവന് പ്രേത്യക പരിഗണന ലഭിച്ചു. ഉച്ച വരെ കടകൾ കയറി ഇറങ്ങി ഉടുപ്പുകൾ എല്ലാം വാങ്ങി.
ഉച്ച നേരം ആയപ്പോഴേക്കും ആദിത്യൻ ആകെ അവശനായി. അപ്പോഴാണ് ഇന്ന് മുഴുവൻ ഒന്നും കഴിച്ചിട്ടില്ല എന്ന് അവൻ ഓർത്തത്. അവർ ഉച്ച ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിർത്തി. എലിസബത്തും കൂടെ കഴിക്കാൻ വരണം എന്ന് ആദിത്യൻ വാശി പിടിച്ചു. ഭാഷണത്തിന് ഇടയിൽ അവർ ഒരു ലിമോസിൻ ഡ്രൈവറുടെ സിറ്റിയിൽ ഉള്ള ജീവിത ചര്യയെ കുറിച്ച് സംസാരിച്ചു.
“ഒരു ലിമോസിൻ ഡ്രൈവർ എന്ന നിലയിൽ എലിസബത്ത് ജീവിതത്തിൽ പലതും കണ്ട് കാണും”, ആദിത്യൻ ചോദിച്ചു.
“താങ്കൾക്ക് വിശ്വസിക്കാൻ കഴിയാത്ത അത്ര”, എലിസബത്ത് പറഞ്ഞു.
“അത് എന്തൊക്കെ ആണ്?”, ആദിത്യൻ ചോദിച്ചു. ഭക്ഷണത്തിന്റെ വില എത്രയെന്ന് നോക്കാതെ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിന്റെ കൂടെ ഒരു ഫൈവ് സ്റ്റാർ റെസ്റ്റോറന്റിൽ സംസാരിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അവൻ ശെരിക്കും ആസ്വദിച്ചു.
“ശെരി, കുറച്ച് ദിവസങ്ങക്ക് മുൻപ് ഞാൻ ഈ മൂന്ന് ബിസിനസ്സുകാരെ ഒരു റെസ്റ്റോറന്റിൽ നിന്ന് പിക് ചെയ്തു. അവർ മൂന്ന് പേരും ഒരു ബിസിനസ്സ് ഡീൽ ലഭിച്ചതിൽ വളരെ സന്ദോഷത്തിലും ആവേശത്തിലും ആയിരുന്നു”.
ആദിത്യൻ തല ആട്ടി കൊണ്ട് മുൻപിൽ ഇരുന്ന ബർഗറിൽ നിന്ന് ഒരു കഷ്ണം കഴിച്ചു.
“അതിൽ ഒരാൾ ഡ്രൈവറെയും പാസ്സഞ്ചറേയും വേർതിരിക്കുന്ന ടിന്റഡ് ഗ്ലാസ്സ് വിൻഡോയിൽ കൊട്ടി. ഞാൻ ഗ്ലാസ്സ് വിന്ഡോ താഴ്ത്തിയപ്പോൾ അയാൾക്ക് പെൺകുട്ടികളെ കളിയ്ക്കാൻ കിട്ടുന്ന ഏതെങ്കിലും സ്ഥലത്തേക്ക് കൊണ്ട് പോകാൻ പറഞ്ഞു”.