കൊടുത്ത് ബൈക്ക് എടുത്ത് വീട്ടിലേക് പോയി. വീട്ടിൽ നേരത്തെ എത്തിയത് കൊണ്ട് . അമ്മക്ക് ഞാൻ കോളേജിൽ കേറിയിട്ടില്ല എന്ന് മനസിലായി. എനിക്ക് പെട്ടെന്ന് കോളേജ് നേരത്തെ വിട്ടു എന്നൊന്നും പറയാൻ തോന്നിയില്ല. അമ്മ അത് അച്ഛനോട് പറഞ്ഞു കാണണം രാത്രി വിളിച്ചപ്പോൾ അച്ഛന്റെ വകഉപദേശക്ലാസ്സ് ഉണ്ടായിരുന്നു. ഇപ്പോൾ അച്ഛൻ വഴക്ക് പറയാറില്ല. ഉപദേശം ആണ് ലൈൻ.
അഞ്ജനയോട് സംസാരിച്ചത് കൊണ്ടും ഷാഹിനക്ക് എന്നോട് ഉള്ള കരുതൽ മനസിലാക്കിയത് കൊണ്ടും ഞാൻ അന്ന് രാത്രി സുഖം ആയി ഉറങ്ങി. പിറ്റേന്ന് തുടങ്ങാൻ പോകുന്ന പുതിയ പരീക്ഷണങ്ങളെ കുറിച്ച് അറിയാതെ
ടും ടും ഡും
…………………………………………………………………..
“മോനെ നിനക്ക് ഒന്നും കഴിക്കാൻ വേണ്ടേ വാതിൽ തുറക്ക് ”
അമ്മയാണ്. പോലീസിന്റെ ഇടികൊണ്ടു ഞാൻ ഒന്നു മയങ്ങി. നേരം ഒരുപാട് ആയല്ലോ. പോലീസ് കേസ് ന്റെ കാര്യം അമ്മ അറിഞ്ഞു കാണുമോ. അറിഞ്ഞെങ്കിൽ ഇന്ന് അച്ഛൻ കിടത്തി ഉറക്കില്ല. ഞാൻ കട്ടിലിൽ നിന്നു എണിറ്റു വാതിൽ തുറന്നു
( തുടരും)