റിയാസ് അകത്തേക്ക് പോയി. ഞാൻ വണ്ടിയിൽ കയറി ഇരുന്നു. വണ്ടിയിൽ ഇരിക്കുമ്പോൾ അവിടെ നിന്നു പോകാൻ പലതവണ തോന്നിയത് ആണ് . കാറിൽ ഇരിക്കുന്ന എന്നെ പലരും തുറിച്ചു നോക്കികൊണ്ട് പോകുന്നുണ്ടായിരുന്നു. എനിക്ക് എന്തോ അവിടെ ഇരിക്കാൻ തോന്നിയില്ല . റിയാസിന്റെ അടുത്ത് പോകൻ തന്നെ തീരുമാനിച്ചു. ഞാൻ കാറിൽ നിന്നു ഇറങ്ങി അകത്തേക്ക് നടന്നു. അവർ എങ്ങോട്ട് പോയി എന്ന് അറിയില്ല ഞാൻ കുറച്ചു നേരം അവരെ നോക്കി ഹോസ്പിറ്റൽ മുഴുവൻ നടന്നു. ഞാൻ അടുത്ത് എത്തിയപ്പോൾ ഒരു അമ്മ അവരുടെ കുഞ്ഞിനെ ചേർത്തു പിടിച്ചു. അത് കണ്ട് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങവേ റിയാസ് എന്റെ തോളിൽ കയ്യിട്ടു
” ഡാ നീ എന്താ ഈ കാണിക്കുന്നത് പുറത്ത് ഇരിക്കാൻ അല്ലെ പറഞ്ഞത്….. അവൾക് ചെറിയ മുറിവുകൾ ഉണ്ട് പിന്നെ ഷോള്ഡറില് ചെറിയ ചതവ് കണക്ക് ഉള്ളത് കൊണ്ട് രണ്ട് ആഴ്ച റസ്റ്റ് വേണം മറ്റേ ബാഗ് പോലെത്തെ സാദനം ഇല്ലേ അത് ഇട്ട് നടക്കേണ്ടി വരും…. അവൾ വീട്ടിൽ എന്ത് പറയും എന്നക്കെ പറഞ്ഞു അവിടെ സീൻ ആണ്. ഞങ്ങൾ ഇപ്പോൾ വരും .നീ ആരെന്നും തല്ലുവെടിക്കാതെ അവിടെ എവിടേലും പോയി ഇരിക്ക്… പിന്നെ അഞ്ജന ക്ക് കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞത് കൊണ്ട ഇപ്പോൾ നീ ഇങ്ങനെ നിൽക്കുന്നത്. ഇവിടുന്ന് പോലീസിനെ വിളിക്കാൻ തുടങ്ങിയതാ ”
അവൻ അതും പറഞ്ഞു അടുത്തുള്ള ഇടനാഴിയിൽ കൂടെ പോയി. ഞാൻ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു. എനിക്ക് എന്തെന്ന് അറിയാത്ത ഒരു മടുപ്പ് തോന്നി.
“രാഹുൽ ”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ. എന്റെ അടുത്ത് കസേരയിൽ അഞ്ജന ഇരിക്കുന്നു. ഞാൻ പെട്ടെന്നു കസേരയിൽ നിന്നും എണീക്കാൻ നോക്കി
” ഇവിടെ ഇരിക്ക് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്. കേൾക്കണം പ്ലീസ് ”
ഞാൻ അവിടെ ഇരിന്നു. അവളോട് എന്താ എന്ന് അർത്ഥത്തിൽ നോക്കി
” എനിക്ക് അന്ന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു……… പെട്ടന്ന് ടീച്ചർ പിടിച്ചു നിർത്തി അങ്ങനെ ഒക്കെ ചോദിച്ചപ്പോൾ ”
ഞാൻ: എങ്ങനെ ഒക്കെ ചോദിച്ചപ്പോൾ
അഞ്ജന: ടീച്ചർ വിചാരിച്ചത് നമ്മൾ അവിടെ കെട്ടിപിടിച്ചു നിൽക്കുക ആയിരുന്നു എന്ന. ഞാൻ അത് നിഷേധിക്കാൻ നോക്കി. അവർ അത് കണ്ണുകൊണ്ട് കണ്ടത് ആണ് നീ കള്ളം ഒന്നും പറയണ്ട എന്നെക്കെ പറഞ്ഞു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു.
ഞാൻ : അതിനു ഞാൻ നിന്നെ കയറി പിടിച്ചു എന്ന് പറയണം ആയിരുന്നോ
അഞ്ജന: ഞാൻ ആ പടിക്കെട്ടിൽ നടന്നത് അവരോട് പറഞ്ഞു . അവർ എന്തോ അതും വിശ്വസിച്ചില്ല. പെട്ടെന്ന് രാജി ടീച്ചർ നിന്നെ അവൻ കേറി പിടിച്ചത് ആണോ എന്ന് ചോദിച്ചു… എനിക്ക് അപ്പൊ എന്ത് പറയണം എന്ന് അറിയാതെ ഞാൻ കുറച്ചുനേരം മിണ്ടാതെ ഇരുന്നു. അത് വരെ എന്നോട് കടുപ്പത്തിൽ സംസാരിച്ച ടീച്ചർ പെട്ടെന്ന് എന്നോട് സോഫ്റ്റ് ആയി പെരുമാറാൻ തുടങ്ങിയപ്പോൾ . അതെ എന്ന് പറയാനാ അപ്പോൾ തോന്നിയത്…….. പക്ഷെ അത് എന്റെയും നിന്റെയും ലൈഫിനെ ബാധിക്കും എന്ന് അപ്പോൾ എനിക്ക് അറിയില്ലാരുന്നു
ഞാൻ: അപ്പോൾ കോളേജിൽ എന്റെ സസ്‌പെൻഷൻ നടക്കുന്ന സമയത്ത് എൻകോയറിയിൽ തിരുത്തി പറയാതിരുന്നത് എന്താ