ഫ്രണ്ട്സീറ്റിൽ ഇരുന്നു കൊണ്ട് റിയാസ് പറയുക ആണ്. ആ പെണ്ണും ഷാഹിനയും പുറകിൽ ആണ് കയറിയത്. കുത്തനെ ഉള്ള ഇറക്കവും കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം പോകാൻ പറ്റുന്ന റോഡും ആയത് കൊണ്ട് ആണ് റിയാസ് അങ്ങനെ പറയാൻ കാരണം. അല്ലെങ്കിൽ തന്നെ അവനു ആണോ സ്പീഡ് പേടി. ആദ്യം കണ്ട ഹോസ്പിറ്റലിൽ തന്നെ ഞാൻ വണ്ടി കേറ്റി. റിയാസും ഷാഹിനയും അവളെയും കൊണ്ട് ഹോസ്പിറ്റലിൽ കയറി ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു . കുറച്ചു കഴിഞ്ഞു റിയാസ് എന്നെ കൈകാണിച്ചു വിളിച്ചു. ഞാൻ അങ്ങോട്ട് ചെന്നു
” ഡാ പൈസ വല്ലതും ഉണ്ടോ. എന്റെ കയ്യിലുള്ളത് എടുത്താൽ ശെരി ആവില്ല. റെന്റ് കൊടുക്കണ്ടേ. പിന്നെ ഷാഹിനയും ആയിട്ട് ആദ്യം ആയല്ലേ പുറത്ത് വരുന്നത്… നിന്റെ കയ്യിൽ വല്ലതും ഉണ്ടോ ”
” ഞാൻ പറഞ്ഞിട്ട് ആണോ മൈരേ നീ അവളെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് . നീയും നിന്റെ മറ്റവളും കൂടി അല്ലെ . നിങ്ങൾ തന്നെ ക്യാഷ് കൊടുക്കണം.”
“ഡാ കടം ആയിട്ട് മതി”
അപ്പോയെക്കും ഷാഹിന അവളെയും കൊണ്ട് അങ്ങോട്ട് വന്നു
“എസ്‌റേ എടുക്കണം എന്ന പറയുന്നത് ഇവൾക് ഷോൾഡർ ഇൽ ഒരു വേദന ”
” നിങ്ങൾ അങ്ങോട്ട് പൊക്കോ ഞങ്ങൾ ക്യാഷ് അടച്ചിട്ടു അങ്ങോട്ട് വരാം”
ഷാഹിന യോട് എന്തോ എനിക്ക് എതിരുപറയൻ തോന്നിയില്ല. എന്നെ ബ്രദർ എന്ന് അവൾ വിളിക്കുമെങ്കിലും എനിക്ക് ഒരു അനിയത്തിയോട് ഉള്ള സ്നേഹം അവളോട് ഉണ്ടായിരുന്നു. ഞാൻ റിയാസിന്റെ കയ്യിൽ ക്യാഷ് കൊടുത്ത് അത് അടക്കാൻ പറഞ്ഞു. അവൻ ക്യാഷ് അടക്കാനും ഷാഹിന അവളെയും കൊണ്ട് എസ്‌റേ എടുക്കാനും പോയി. ഞാൻ അവിടെ ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നു. അതികം തിരക്ക് ഇല്ലാത്ത ഒരു സ്വകാര്യ ആശുപത്രി ആണ് അത്. ഞാൻ വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഫോണിൽ കുത്തികൊണ്ട് ഇരുന്നു. ഇടക്ക് റിയാസിനെ നോക്കിയപ്പോൾ അവൻ അവരുടെ അടുത്തേക്ക് പോകുന്നു എന്ന് ആക്ഷൻ കാണിച്ചു കൊണ്ട് അകത്തേക്ക് പോയി. അവൻ പോയി കുറച്ചു കഴിഞ്ഞു ഞാൻ ഫോൺ പോക്കറ്റിൽ വെച്ചു ചുറ്റും ഒന്നു നോക്കി. കുറച്ചുപേർ ലിഫ്റ്റിന് മുന്നിൽ കാത്തു നിൽപ്പുണ്ട് അതിൽ ഒരു മുഖം എനിക്ക് പരിജയം ഉള്ളത് പോലെ തോന്നി. ഞാൻ ഒന്ന്കുടെ ആ മുഖത്തു നോക്കി
അഞ്ജന!!!!!!!
ഞാൻ കഴിഞ്ഞ നാലു വർഷം ആയി അനുഭവിക്കുന്നതിനു എല്ലാം തുടക്കം കുറിച്ചവൾ. കുറച്ച് മുൻപ് എന്നെ തല്ലിയവനോട് ഉള്ള ദേഷ്യവും പഴയ കാര്യങ്ങളും എല്ലാം കൂടെ എനിക്ക് എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല . ഞാൻ അവളുടെ കഴുത്തിനു പിടിച്ചു ഭിത്തിയോട് ചേർത്തു. എന്റെ കണ്ണുകളിൽ അവളോട് ഉള്ള ദേഷ്യം ആയിരുന്നു. ഹോസ്പിറ്റലിൽ ഉള്ളവരും സെക്യൂരിറ്റിയും ഒക്കെ എന്നെ പിടിച്ചു മാറ്റാൻ ശ്രെമിക്കുണ്ടായിരുന്നു. ഞാൻ അവളുടെ മുഖത്തു നോക്കി പല്ലുകടിച്ചു പിടിച്ചു മറ്റേ കൈ കൊണ്ട് എന്നെ തടയാൻ വന്നവരെ ഒക്കെ തള്ളി മാറ്റുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിലെ ബഹളം കെട്ട് റിയാസ് ഓടിവന്നു. അവൻ ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് എന്നെ വന്നു പിടിച്ചു. അവൻ എന്റെ ചേർത്തുപിടിച്ചു കൊണ്ട് പുറകോട്ടു മാറി. ഒരു സ്ത്രീ എന്നെ തല്ലുന്നുണ്ടായിരുന്നു. റിയാസ് എന്നെ അവിടെനിന്നു ഹോസ്പിറ്റലിന് പുറത്തേക്ക് കൊണ്ട് വന്നു.
“നിനക്ക് എന്ത് മൈരേ സമനില തെറ്റിയ…… ഒന്നിന് പുറകെ ഒരേ പ്രേശ്നത്തിൽ ചെന്നു ചാടാൻ……. നീ വണ്ടിയിൽ ഇരിക്ക് ഞാൻ അകത്തോട്ട് ചെല്ലട്ടെ……. ആളുകൾ പ്രശ്നം ഉണ്ടാക്കിയാൽ വണ്ടി എടുത്ത് പൊക്കോ ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി ”