ഞാൻ: ഡാ ഈ സ്ത്രി സുരക്ഷയും മറ്റും ഒക്കെ നല്ലത് തന്നെ.. … പക്ഷെ യഥാർത്ഥ വിക്ടിമിനു എവിടെയും നിതി കിട്ടിയത് ആയിട്ട് കേട്ടിട്ട് ഉണ്ടോ.
അത് കൊണ്ട് മുതൽ എടുക്കുന്നത് ചില മോശം സ്ത്രീകൾ മാത്രം ആണ്… ഈ സ്ത്രികളെ ലൈംഗികം ആയി പീഡിപ്പിക്കുന്ന വരെ നിയമം ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു മീ ടൂ കാമ്പയിൻ ഓക്കേ തുടങ്ങിയിട്ട് എന്തായി. അതിൽ പെട്ടുപോയതിൽ നല്ലരു ശതമാനം മാന്യൻ മാരും ഉണ്ടായിരുന്നു. പിന്നെ അത് കൊണ്ട് ഉപയോഗം ഉണ്ടായത് ഒന്നുകിൽ പ്രതി ഫേമസ് ആയിരിക്കണം അല്ലെങ്കിൽ വിക്ടിം നാലാൾ അറിയുന്ന ആരേലും ആയിരിക്കണം. ഇന്ത്യ യിൽ എത്രയോ ഗ്രാമങ്ങളിൽ പുറത്ത് അറിയാത്ത റേപ്പ് കേസ് എത്ര ഉണ്ട് എന്ന് അറിയാമോ. അവരെക്കെ എവിടെ പോയി പോസ്റ്റ് ഇടും. പിന്നെ സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമങ്ങൾക്ക് മാത്രം അല്ല നിയമം നോക്ക് കുത്തി ആകുന്നത് പാവപ്പെട്ടവന്റെ പ്രേശ്നങ്ങൾ പണം ഉള്ളവന്മാർ പുറം ലോകം പോലും അറിയിക്കാതെ മറച്ചു കളയുന്നില്ലേ…………………. നമ്മുടെ നിയമം സ്ത്രീകൾക്ക് ഒരു പാട് സപ്പോർട്ട് ചെയ്യുന്നു. അത് അർഹത പെട്ടവർക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. ഒരു പ്രശ്നം വന്നാൽ മറുഭാഗത് ഒരു സ്ത്രീ ആണെങ്കിൽ സപ്പോർട്ട് അവൾക്ക് ആയിരിക്കും. മറ്റുചിലർ അവളെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു നടക്കും….. അത് അങ്ങനെ കുറെ മൈരന്മാർ……..ഈ ഡിവോഴ്സ് നടക്കുമ്പോൾ ഇവിടെ ഒക്കെ ആണെങ്കിൽ സ്ത്രിധനം വാങ്ങിയത് ഒക്കെ തിരിച്ചു കൊടുക്കേണ്ടി വരും. പിന്നെ ഗാർഗിക പീഡനം ഒക്കെ തെളിഞ്ഞാൽ കോമ്പൻസേഷൻ കൊടുക്കേണ്ടി വരും അല്ലെങ്കിൽ ജയിലിൽ കിടക്കണം. പുറത്ത് അങ്ങനെ അല്ല പെണ്ണ് പറയുന്നത് ആണ് നിയമം. ചിലപ്പോൾ അവന്റെ മുഴുവൻ സ്വത്തുകൾ അവൾക് എഴുതി കൊടുക്കണം. അത് അവൾക്ക് സാമ്പത്തികം ഉണ്ടെങ്കിലും നല്ല ജോലി ഉണ്ടെങ്കിലും…. ഇപ്പോൾ തന്നെ ആ സെലീന ഗോമസ് ഒരു പടുകിളവനെ കെട്ടാൻ പോകുക അല്ലെ…..
അനന്ദു: നീ എന്ത് തേങ്ങ അട മൈരേ പറയുന്നത്
ഞാൻ: നീ പോടാ നിനക്ക് എന്തറിയണം അനുഭവിച്ചത് ഒക്കെ ഞാൻ അല്ലെ
അനന്ദു: അതിനു നീ ആ പോലീസ്‌കാരിയെ തെറി വിളിച്ചത് എന്തിനാ
ഞാനും : ആ പെട്ടെന്ന് എന്തോ ഓർത്തതാ… അവർ പിന്നെ കുറച്ച് പ്രശ്നം ആയിരുന്നു… അവരെ പെട്ടെന്നു കണ്ടപ്പോൾ അവളെ ഓർമ വന്നു
അനന്ദു: മ്മ്മം നല്ലത് പോലെ കിട്ടിയല്ലോ. ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ ഒരു കഥ കൂടി ആയി. ഇനി എങ്കിലും എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് രണ്ട് തവണ എങ്കിലും ആലോചിച്ചു ചെയ്യു
അപ്പോയെക്കും റിയാസ് നടന്നു ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു. അവൻ എന്തോ ദ്രിതിയിൽ ആയിരുന്നു. ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലേക് പോയി. റിയാസ് പുറകിൽ ഇരുന്നു കൊണ്ട് എന്റെ ചെവിക്ക് പിടിക്കുകയും ശബ്ദം ഉണ്ടാക്കി തട്ടുകയും ചെയ്ത് കൊണ്ട് എന്തെക്കൊയോ പറയുന്നുണ്ടായിരുന്നു. വണ്ടിയിൽ പോകുന്നത് കൊണ്ട് ഉള്ള സൗണ്ടും പിന്നെ ഞാൻ വേറെ എന്തോ ഓർത്തിരിന്നത് കൊണ്ടും ഒന്നും കേട്ടില്ല. എന്റെ വീട്ടിനു മുന്നിൽ അനന്ദു വണ്ടി നിർത്തി റിയാസ് വണ്ടിയിൽ നിന്നു ഇറങ്ങി. എനിക്ക് പെട്ടെന്ന് ഇറങ്ങാൻ പറ്റാത്തത് കൊണ്ട് അവൻ എന്നെ പിടിച്ചു ഇറക്കി
” അമ്മ അറിഞ്ഞോ ”